Around You

ആദിവാസികൾ മ്യൂസിയം പീസുകളല്ല. ആദിവാസി മ്യൂസിയം പദ്ധതിക്കെതിരെ  സാംസ്കാരികപ്രവർത്തകർ

കേരളത്തില്‍ ആദിവാസി മ്യൂസിയം നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ നിന്ന് കിര്‍ത്താര്‍ഡ്‌സ് പിന്മാറണമെന്ന് സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ.


‘ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു’ എന്ന ബോര്‍ഡുകളുമായിറങ്ങിയവരോട്

ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു’ എന്നെഴുതി തൂക്കിയിട്ട ബോഡുകളൊക്കെ തല്ക്കാലം എടുത്തു മാറ്റി അവരെ പുനഃരധിവസിപ്പിക്കൂ. പുനരധിവാസം പൂർണ്ണമായി എന്നുറപ്പ് വന്നാൽ മാത്രം ആ ബോഡെടുത്തു തൂക്കൂ.


‘ചത്താലും കേരളത്തില്‍ ഒരു രക്ഷയുമില്ല.’ സവർണകേരളം അശാന്തൻ മാഷിനോട് ചെയ്‌തത്‌

പ്രമുഖ ചിത്രകാരൻ അശാന്തന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത്‌ തടഞ്ഞ ഹിന്ദുത്വ ശക്തികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു.


മൃതദേഹത്തോടും അയിത്തം. പ്രമുഖ ചിത്രകാരൻ അശാന്തന്റെ മൃതദേഹം പൊതുദർശനം തടഞ്ഞു

പ്രശസ്ത ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അയിത്തം കല്‍പിച്ച് എറണാകുളത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി.ലളിതകലാ അക്കാദമിയുടെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ മുൻവശം പൊതുദർശനത്തിന് വെക്കുന്നത്‌ തടയുകയായിരുന്നു.


കാലിക്കറ്റ് യൂനി: ബിസോൺ ഫെസ്റ്റിന്റെ വേദിയും തീയതിയും തീരുമാനിച്ചിട്ടില്ലെന്ന് യൂണിവേയ്സിറ്റി

കാലിക്കറ്റ് സർവകലാശാല ബിസോൺ ഫെസ്റ്റിന്റെ തീയതിയും വേദിയും സർവകലാശാല ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് കലോത്സവ ജനറൽ കൺവീനർ നജ്‌മു സാഖിബ്. ബിസോൺ കലോത്സവം വടകര മടപ്പള്ളി കോളേജിൽ ഫെബ്രുവരി മൂന്നു മുതൽ ഏഴുവരെ നടക്കും എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.


21 വർഷത്തെ ഭർതൃപീഡനം – മുഖ്യമന്ത്രി ഇതറിയണം, ഈ സ്ത്രീ ആവശ്യപ്പെടുന്നത് നീതി മാത്രമാണ്, ഇവരെ ഭ്രാന്തിയാക്കരുത്

“എണീക്കാൻ അഞ്ചു മിനിറ്റ് വൈകി, ‘അമ്മ മുറ്റമടിക്കേണ്ടി വന്നു , ‘അമ്മ ടിവി കാണുമ്പോൾ ചാനൽ മാറ്റി…ഓരോ ദിവസവും ഓരോ കാരണങ്ങൾ. മർദിക്കാൻ തുടങ്ങിയാൽ പിന്നെ കുറെ നേരം അത് തന്നെ. നമ്മളീ ടീവിയിൽ ഗുസ്തി ചാനലൊക്കെ കാണാറില്ലേ…അത് പോലെയുള്ള അടി. പ്രണയ വിവാഹം ആയിരുന്നത് കൊണ്ട് തിരികെ വീട്ടിൽ പോകാനും നിവൃത്തിയില്ല. കുട്ടികളും ആയി. സഹിച്ചു ജീവിച്ചു. ഇനി വയ്യ. ആരെങ്കിലുമൊന്നു സഹായിക്കണം…”


അവർക്ക് എന്നെ കൊല്ലാനാണ് ശ്രമം , പക്ഷെ പോരാട്ടം അവസാനിപ്പിക്കില്ല. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

”എനിക്കെതിരായ ഇരുപത്തിയേഴ് കേസുകളിലും എനിക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഞാൻ എന്തുകൊണ്ടാണ് ജയിലിൽ തന്നെ. അവർ എന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ” 2017 മെയ് മുതൽ ഉത്തർപ്രദേശിലെ സഹാറൻപൂർ ജയിലിൽ തടവിലായ ഭീം ആർമി സ്ഥാപകനും ദളിത് അവകാശ പോരാളിയുമായ ചന്ദ്രശേഖർ പറയുന്നു


ഗൗരി ലങ്കേഷ് വധം: സിബിഐ അന്വേഷണത്തിനായി സഹോദരൻ കോടതിയിലേക്ക്

സഹോദരിയുടെ കൊലപാതകത്തെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷ് .


ഐപിഎല്ലിൽ ഇടം പിടിച്ചു അഞ്ച് മലയാളിതാരങ്ങൾ

8 കോടി തുകയ്ക്ക് ഇടം പിടിച്ച സഞ്​ജു സാംസണിന് പുറമെ നാല് മലയാളി താരങ്ങൾ കൂടി ഇത്തവണ ഐപിഎല്ലിനുണ്ടാവും. ബേസിൽ തമ്പി , കെ.എം ആസിഫ്, എം.എസ്​ മിധുൻ, സച്ചിൻ ബേബി, എം.ഡി നിധീഷ് എന്നിവരാണ് താരങ്ങൾ.


‘ഒരു വലിയ ജനത കൂടെയുണ്ട്. ഒറ്റപ്പെട്ടിട്ടില്ല ഞങ്ങൾ’. അഫ്രാസുൽ ഖാന്റെ മകൾ ജോഷ്‌നാര

എല്ലാം നഷ്ടപ്പെട്ടവർ അല്ല ഞങ്ങളെന്നും ഒരു വലിയ ജനത കൂടെയുണ്ടെന്നും രാജസ്ഥാനിൽ സംഘപരിവാർ അക്രമികൾ ചുട്ടുകൊന്ന അഫ്രാസുൽ ഖാന്റെ മകൾ ജോഷ്നാര ഖാത്തൂൻ.