Around You

ഹൈദരാബാദ് വിദ്യാർഥിസമരത്തിനു പിന്തുണ . കൺട്രോളർ ഓഫ് എക്സാമിനേഷൻ രാജിവെച്ചു.

ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ ഹൈദരാബാദ് യൂനിവേയ്സിടിയിലെ വിദ്യാർഥികൾ തുടരുന്ന രോഹിത് വെമുലക്ക് നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിനു പിന്തുണയുമായി മുതിർന്ന അധ്യാപകൻ പ്രൊഫ . കൃഷ്ണ രംഗത്ത്.


എസ് എഫ് ഐ ശവക്കല്ലറ ഒരുക്കിയത് ദളിത്‌ അധ്യാപികയ്ക്കെതിരെ. പ്രതിഷേധവുമായി ദളിത്‌ ആക്ടിവിസ്റ്റുകൾ

പാലക്കാട് വിക്ടോറിയ കോളേജിലെ പ്രധാനാധ്യാപിക ഡോ.പി എൻ സരസുവിനെതിരെ കോളേജ് കാമ്പസിൽ ശവക്കല്ലറ ഒരുക്കി അപമാനിച്ച എസ് എഫ് ഐ പ്രവർത്തകർക്കെതിരെ വ്യാപക പ്രതിഷേധം. അദ്ധ്യാപിക ദളിത്‌ സ്ത്രീ ആയതിനാലാണ് ഇത്തരം അപമാനങ്ങൾ നേരിടേണ്ടി വരുന്നതെന്ന് ദളിത്‌ ആക്ടിവിസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.


ജസ്റ്റിസ് ഫോർ രോഹിത്. ചലോ എച് സി യു വിനു ആഹ്വാനം ചെയ്ത് ഹൈദരബാദിലെ വിദ്യാർഥികൾ

രോഹിത് ആക്റ്റ് നടപ്പിലാക്കുക , രോഹിതിന്റെ കൊലയാളികളെ ശിക്ഷിക്കുക , കാമ്പസിൽ വിദ്യാർത്ഥി സ്വാതന്ത്ര്യം ഉറപ്പാക്കുക , വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെയുള്ള കേസുകൾ പിൻവലിക്കുക , പോലീസ് നരനായാട്ടിനെതിരെ നടപടിയെടുക്കുക എന്നിവയാണ് സമര സമിതി ചലോ എച് സി യുവിലൂടെ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ.


പ്രൊഫ . ജി എൻ സായിബാബക്ക് ജാമ്യം

ദൽഹി യൂനിവേയ്സിടി മുൻ അധ്യാപകനും പ്രമുഖ സോഷ്യൽ ആക്ടിവിസ്ടുമായ പ്രൊഫ ജി എൻ സായിബാബക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചു 2015 മെയ് മാസത്തിലാണ് സായിബാബയെ പോലീസ് അറസ്റ്റ് ചെയ്തത്. വീൽചെയറിൽ സഞ്ചരിക്കുന്ന സായിബാബ ആരോഗ്യപരമായും ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. പ്രൊഫസറെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മനുഷ്യാവകാശ പ്രവർത്തകരും വിദ്യാർത്ഥികളും സമര പരിപാടികൾ നടത്തിയിരുന്നു.


കാന്തപുരത്തിന് പിന്നാലെ തേജസും ജമാ’അത്ത് നേതാവും. മോഡി ബന്ധം വിചാരണ ചെയ്യപ്പെടുന്നു

സൗദി അറേബ്യ സന്ദർശിക്കുന്ന നരേന്ദ്ര മോഡിക്ക് സ്വാഗതം പറഞ്ഞുള്ള പരസ്യങ്ങൾ ഒന്നാം പേജിൽ വലിയ രീതിയിൽ നൽകിയ പത്രങ്ങളുടെ കൂട്ടത്തിൽ തേജസ്‌ , ചന്ദ്രിക , മാധ്യമം പത്രങ്ങൾ ഉണ്ട്. മുസ്ലിം സംഘടനകൾ നടത്തുന്ന ഈ മാധ്യമങ്ങൾ സംഘ് പരിവാറിന്റെ പ്രചാരകനും മുസ്ലിം വിരുദ്ധതയിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയുമായ നരേന്ദ്രമോഡിയെ പ്രകീർത്തിക്കുന്ന പരസ്യങ്ങൾക്ക് ഇടം കൊടുത്തതിനു കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ.


ഇനിയും ഇവരെ ഈ മാലിന്യകൂമ്പാരത്തിൽ നിർത്തണോ ?

കോഴിക്കോട് നഗരത്തിൽ ” സെലിബ്രിറ്റി’ പരിവേഷം കിട്ടിയ മന്ത്രിമാർ , കലക്ടർമാർ , മേയർമാർ എന്നിവർ വന്നുപോയിട്ടും മലിനജലം ഒഴുകുന്ന ,ഇടുങ്ങിയ സ്ഥലത്ത് കൂരകളിലും കുടിലുകളിലും , കക്കൂസുകളും മതിയായ സൌകര്യങ്ങളും ഇല്ലാതെ മുന്നൂറിനു അടുത്ത ദളിത്‌ കുടുംബങ്ങൾ താമസിക്കുന്നു എന്നത് വാർത്തകളിൽ പോലും ഇടം പിടിക്കുന്നില്ല . കല്ലുത്താൻ കടവ് കോളനിയിൽ ഒരുദിവസം വന്നു താമസിക്കാൻ കെട്ടിഘോഷിക്കപ്പെട്ട അധികാരികൾ തയ്യാറാവുമോ എന്ന കോളനിയിലെ ഒരു വിദ്യാർഥിയുടെ ചോദ്യം ഉത്തരത്തിനായി ഇവിടെ വെക്കുകയാണ്. എട്ടു വർഷം മുമ്പ് ” അടുത്ത ഓണം നിങ്ങൾ വരാൻ പോവുന്ന ഫ്ലാറ്റിൽ നിന്ന് ആഘോഷിക്കും ” എന്ന് പറഞ്ഞ അധികാരികൾ ഈ തെരഞ്ഞെടുപ്പു കാലത്തെങ്കിലും ഈ ജനതയോട് നീതി കാണിക്കാൻ തയ്യാറാവും എന്ന് ഇപ്പോഴും ഇവിടെ ഉള്ളവർ വിശ്വസിക്കുന്നു.


‘വിശ്വവിഖ്യാതതെറി’. എ ബി വി പി ക്കാർ കത്തിച്ച കോളേജ് മാഗസിൻ വായിക്കാം

പുരോഗമനസമൂഹം തെറികൾ ആയി ഉപയോഗിക്കുന്ന പല വാക്കുകൾക്കും പിന്നിൽ ജാതിവെറിയുടെ ചരിത്രം ഉണ്ടെന്നു പറയുന്ന മാഗസിൻ ചാതുർവർണ്യത്തെ കണക്കിന് വിമർശിക്കുന്നുണ്ട്. തെണ്ടി, ചെറ്റ, തോട്ടി, പുലയാടി, കഴുവേറി തുടങ്ങിയ അധ്യായങ്ങളായാണ് മാഗസിന് ആരംഭിക്കുന്നത്.


തീട്ടം കഴുകേണ്ടിവരുന്ന ‘താണ ജാതി’ .ജെഎൻയുവിലെ ജാതീയതയെ കുറിച്ചു വിദ്യാർഥിയുടെ ലേഖനം.

” ഭൂമിയിലില്ലാത്ത എല്ലാത്തരം ഇടതുപക്ഷങ്ങളും സജീവ ജാഗ്രതയോടെ കഴിയുന്ന ഇടമാണത്. എന്നിട്ടെന്താണ് സ്വന്തം കക്കൂസില്‍ ഇങ്ങനെ മലം കൂടുന്നത്? മോഡിയും കൂട്ടരും അധികാരത്തിന്‍റെ മറവില്‍ ദളിതുകളെയും ന്യൂനപക്ഷങ്ങളെയും പരസ്യമായി ക്രൂശിച്ചു തുടങ്ങുന്നതിന് എത്രയോ മുന്‍പ് തന്നെ സര്‍വ്വസമ്മതമുള്ള ഒരു സര്‍വ്വകലാശാലയില്‍ വിദ്യാര്തികളും അധ്യാപകരും ജാതിയുടെ പേരില്‍ തൊലിയുരിഞ്ഞു നിന്നിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം വിടപറഞ്ഞ പാണ്ട്യനെന്ന ചരിത്രാധ്യാപകന്‍ ജെ എന്‍ യുവില്‍ ചേര്‍ന്നപ്പോള്‍ അദ്ധേഹത്തിന്റെ നിയമനം നീട്ടി വെയ്ക്കാന്‍ കാരണമായ സമ്മര്‍ദ്ദനാടകത്തെക്കുറിച്ചുള്ള കഥകള്‍ രേഖകളില്ലാതെ അവിടവിടെ പറന്നുകളിക്കുന്നുണ്ട്. ഒരു അധ്യാപകന് അത്രത്തോളം ദുരനുഭവമുണ്ടെങ്കില്‍ എന്തായിരിക്കും ഒരു വിദ്യാര്‍ഥിയുടെ കഥ? ”


മൂന്നാം ക്ലാസ് ഡ്രോപ്പ് ഔട്ട്‌. കവി ഹൽദാർ നാഗിനെ കുറിച്ചു വന്നത് 5 പിഎച്ഡികൾ

ഒഡീഷയിലെ കവിയും എഴുത്തുകാരനുമാണ് ഹൽദാർ നാഗ്. ലോക് കവി രത്ന എന്നും അദ്ദേഹം അറിയപ്പെടുന്നു. കോസലി ഭാഷയിലാണ് അദ്ദേഹത്തിന്റെ രചനകൾ. ഒഡിഷയിലെ സമ്പാൽപൂർ സർവ്വകലാശാല അദ്ദേഹത്തിന്റെ കൃതികൾ ഹൽദാർ ഗ്രന്ഥബാലി – 2 എന്ന പേരിൽ അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഹൽദാറിന്റെ രചനകൾ ഇതിനകം അഞ്ചോളം പി.എച്ച്.ഡി ഗവേഷണങ്ങൾക്കു വിഷയമായിട്ടുണ്ട് 2016 ൽ രാഷ്ട്രം ഹൽദാറിന് പത്മശ്രീ നൽകി ആദരിച്ചു

1950 മാർച്ച് 31 ന് ഒഡീഷയിലെ ബാർഗ ജില്ലയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഹൽദാർ ജനിച്ചത്. മൂന്നാം ക്ലാസ്സിൽ വച്ച് പഠനം നിറുത്തേണ്ടി വന്നു.


We demand an immediate resignation of Appa Rao :UoH Alumni Teachers.

Equally important is the fact that, such violence cannot be ‘corrected’ by unleashing aggression and the spectacle of public punishment. Therefore, we not only demand a full investigation into this massive campus violence in which a large number of women students and scholars were brutally assaulted and traumatised but also an immediate resignation of Professor Appa Rao who failed to carry out the official responsibilities as the VC and an ethical commitment as a teacher.