Around You

ശുദ്ധജലം ഇല്ല. പറവൂരുകാർക്ക് ഒരൽപ്പം കുടിവെള്ളം വേണം. സഹായിക്കാമോ ?..

ശുദ്ധജലം എത്തിക്കാൻ താൽപര്യമുള്ള വ്യക്തികളോ സംഘടനകളോ ഉണ്ടെങ്കിൽ ദുരന്ത ബാധിതർക്ക് അത് ഒരാശാസമാകും..ഇതിനോടകം ചില നല്ലവരായ മനുഷ്യർ മുന്നോട്ട് വന്നിട്ടുണ്ട്…ഇനിയും ആളുകൾ മുന്നോട്ട് വരണമെന്ന് പരവൂർകാർക്ക് വേണ്ടി അഭ്യർത്ഥിക്കുകയാണ്.എത്തിക്കുന്ന ജലം വിതരണം ചെയ്യാൻ അവിടുത്തെ വലിയൊരു സംഘം തയ്യാറാണ്..അതുപോലെ തന്നെ മലിനമായ കിണറുകളിലെ വെള്ളം ശുദ്ധിയാക്കാൻ ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യയെക്കുറിച്ചറിയുന്നവരും ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു…


പ്രമുഖ ബൈക്ക് റൈഡർ വീനു പളിവാൾ അന്തരിച്ചു. മരണം ബൈക്കപകടത്തിൽ.

രാജ്യത്തെ പ്രമുഖ മോട്ടോർ സൈക്കിളിസ്റ്റ്‌ വീനു പളിവാൾ വാഹനാപകടത്തിൽ മരണപെട്ടു ഹാർലി ഡേവിഡ്സൺ ബൈക്കിൽ റൈഡ് ചെയ്യുന്നതിനിടയിൽ നിയന്ത്രണം കൈവിട്ടു അപകടത്തിൽ പെടുകയായിരുന്നു. 44 വയസ്സാണ്. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം. തന്റെ ബൈക്കിൽ രാജ്യം മൊത്തം പര്യടനം നടത്തുന്നതിനിടയിലാണ് ദാരുണമായ ഈ ദുരന്തം സംഭവിച്ചത്. യാത്രാ പ്രേമികളുടെ ഇഷ്ടതാരത്തിന്റെ അകാലമരണം പലരെയും ദുഖത്തിലാഴ്ത്തി


പുറ്റിങ്ങൽ: കവർന്നത് നൂറിലധികം ജീവനുകളെ. പ്രധാനമന്ത്രി കേരളത്തിലേക്ക്

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം കവർന്നത് നൂറിലധികം ജീവനുകളെ. 105 പേർ മരിച്ചെന്നാണ് അവസാനമായി ചാനലുകൾ പുറത്തുവിടുന്ന വിവരം. രാവിലെ തന്നെ ഞെട്ടുന്ന വാർത്ത കേട്ട് വിറങ്ങലിച്ചു നില്ക്കുകയാണ് കൊല്ലം. സ്ഥിഗതികള്‍ വിലയിരുത്താന്‍ ഉടന്‍ കേരളത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.


പോക്സോ കോടതിയിലേക്ക് ബഹുജനമാർച്ച്. ദയാഭായി ഉദ്ഘാടനം ചെയ്യും

ഏപ്രിൽ പതിനൊന്നിനു നടക്കുന്ന പോക്സോ കോടതിയിലേക്ക് നടക്കുന്ന ബഹുജനമാർച്ച് സാമൂഹിക പ്രവർത്തക ദയാഭായി ഉദ്ഘാടനം ചെയ്യും. മീനകന്തസ്വാമി,സി.കെ.ജാനു, സി.കെ ശശീന്ദ്രന്‍, ഗീതാനന്ദന്‍, ഡോ.ആസാദ് ,തുഷാര്‍ നിര്‍മ്മല്‍ സാരഥി എന്നിവർ പങ്കെടുക്കും


ഷോര്‍ട്‌സ് ധരിച്ചതിന് അദ്ധ്യാപകൻ അപമാനിച്ചു.കൂട്ടത്തോടെ ഷോര്‍ട്‌സ് ധരിച്ചു വിദ്യാർത്ഥിനികളുടെ മറുപടി

കാമ്പസിൽ വിദ്യാർത്ഥിനികൾ ഷോര്‍ട്‌സ് ധരിച്ചെത്തുന്നത് പതിവാണ്. പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയും അന്ന് മുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചാണ് ക്ലാസില്‍ എത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രൊഫസര്‍ വി നാഗരാജ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് റൂമിൽ വെച്ച് മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് പരിഹസിക്കുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തുവെന്ന് വിദ്യാർത്ഥിനികൾ പറയുന്നു . മര്യാദയോടെ വസ്ത്രം ധരിക്കണമെന്ന് ശകാരിച്ച അധ്യാപകനോട് വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പെൺകുട്ടി അറിയിച്ചു. തുടര്‍ന്ന് അധ്യാപകനെ നേരിട്ട് കണ്ടെങ്കിലും അവിടെ വെച്ചും ഒട്ടും മാന്യമല്ലാത്ത രീതിയിൽ ആയിരുന്നത്രെ അധ്യാപകന്റെ ഇടപെടൽ


സി കെ ജാനുവിന്റെ എൻ ഡി എ ബന്ധം . ഉത്തരവാദികൾ നമ്മൾ കൂടിയാണ് – അസീസ്‌ തരുവണ

ജാനു ബി ജെ പി യ്ക്കൊപ്പം പോയതിനു മറുപടി പറയാൻ അവരെക്കാൾ ബാധ്യതപെട്ടവർ നാമാണ് ….അവരെ ഉൾകൊള്ലാൻ കഴിയാതെ പോയ വിപ്ലവ പാര്ടികളാണ് ….ജയലക്ഷ്മി എന്ന , ജാനുവുമായി ഒരു നിലക്കും താരതമ്യം ചെയ്യാൻ പറ്റാത്ത സ്ത്രീയെ , ജാനു ജീവിക്കുന്ന മണ്ഡലത്തിൽ നിന്നും വിജയിപ്പിച്ച (അതേ മണ്ഡലത്തിൽ(മാനന്തവാടി ) അന്ഗമായ )ഞാനടക്കമുള്ളവരാണ്


” കഞ്ചാവടിക്കാരന്റെ ലക്ഷണങ്ങൾ ” മനോരമയെ കൊന്നു കൊലവിളിച്ചു സോഷ്യൽ മീഡിയ

നാട്ടിലെ സകല മനുഷ്യരെയും കഞ്ചാവ് ഉപയോഗിക്കുന്നവരാക്കാൻ മാത്രം ശക്തമാണ് മലയാള മനോരമ ഓൺലൈനിൽ ഇന്ന് കഞ്ചാവിനെ കുറിച്ചു വന്ന ലേഖനം. കഞ്ചാവ് ഉപയോഗിക്കുന്നവരെ തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ എഴുതിയ ഇടത്താണ് മനോരമക്ക് പണി കിട്ടിയത്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ ട്രോളുകളുടെ പ്രളയമാണ് .


ഐ ഐ ടി .ഫീസ്‌ ഇരട്ടിയാക്കി വർദ്ധിപ്പിച്ചു .സംവരണവിഭാഗങ്ങൾക്ക് കൂടുതൽ ഇളവുകൾ

ഐ ഐ ടി കളിലെ ഫീസ്‌ 9000 ത്തിൽ നിന്ന് രണ്ടു ലക്ഷത്തിലേക്ക് വർദ്ധിപ്പിച്ചു കേന്ദ്ര സർക്കാർ. ഫീസ്‌ മൂന്നു ലക്ഷമാക്കണമെന്നായിരുന്നു ഐ ഐ ടി കൌണിസിലിന്റെ ശുപാർശ.

അതേ സമയം പട്ടികജാതി , പട്ടികവർഗം വിഭാഗങ്ങൾക്കും അംഗ പരിമിതർക്കും ഫീസ്‌ സൌജന്യമായിരിക്കും. അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് 66 ശതമാനം ഫീസ്‌ ഇളവു നൽകും.


ഐ ഐ ടി .ഫീസ്‌ ഇരട്ടിയാക്കി വർദ്ധിപ്പിച്ചു .സംവരണവിഭാഗങ്ങൾക്ക് കൂടുതൽ ഇളവുകൾ

ഐ ഐ ടി കളിലെ ഫീസ്‌ 9000 ത്തിൽ നിന്ന് രണ്ടു ലക്ഷത്തിലേക്ക് വർദ്ധിപ്പിച്ചു കേന്ദ്ര സർക്കാർ. ഫീസ്‌ മൂന്നു ലക്ഷമാക്കണമെന്നായിരുന്നു ഐ ഐ ടി കൌണിസിലിന്റെ ശുപാർശ.

അതേ സമയം പട്ടികജാതി , പട്ടികവർഗം വിഭാഗങ്ങൾക്കും അംഗ പരിമിതർക്കും ഫീസ്‌ സൌജന്യമായിരിക്കും. അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് 66 ശതമാനം ഫീസ്‌ ഇളവു നൽകും.


രാജ്യദ്രോഹത്തിനു പരാതി നൽകി എബിവിപി. കോളേജ് മാഗസിനെതിരെ പോലീസ് അന്വേഷണം തുടങ്ങി

ഗുരുവായൂരപ്പൻ കോളേജ് മാഗസിൻ ” വിശ്വ വിഖ്യാത തെറി” മാഗസിനെതിരെ വീണ്ടും തിരിഞ്ഞു എ ബി വി പി. ചാതുർവർണ്യത്തെ വിമർശിക്കുന്ന കോളേജ് മാഗസിൻ കാമ്പസിൽ വെച്ചു എ ബി വി പി പ്രവർത്തകർ കത്തിച്ചതിനെ തുടർന്ന് സംസ്ഥാനവ്യാപകമായി എ ബി വി പി ക്കെതിരെ പ്രതിഷേധം ഉയർന്നിരിന്നു. സോഷ്യൽ മീഡിയയിലൂടെ ഇതിനകം തന്നെ പതിനായിരക്കണക്കിനാളുകൾ മാഗസിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. മാഗസിന്റെ ഇ പതിപ്പ് ഫേസ്ബുക്കിൽ വൈറലായി.
എന്നാൽ പോലീസ് പരാതിയുമായി നീങ്ങുകയാണ് ഇപ്പോൾ എ ബി വി പി. രാജ്യത്ത് നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനം ന്യായീകരിക്കുകയും മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങളാണ് മാഗസീനിലുള്ളതെന്നാണ് എ ബി വി പി നല്‍കിയ പരാതിയില്‍ പറയുന്നത്.