Around You

അസാദി മാർച്ചിൽ ഉമറിനെയും അനിർബനെയും കുറിച്ച് മിണ്ടാൻ ‘മറന്ന’ നേതാക്കൾ

‘ ഞങ്ങളെല്ലാരും വന്നത് ഉമറിന്റെയും അനിർബന്റെയും മോചനത്തെ കുറിച്ച് സംസാരിക്കാനാണ് . എന്നാൽ യൂണിയൻ പ്രസിഡന്റ് ഈ വിഷയത്തിൽ മൌനം പാലിക്കുകയും അദ്ദേഹം ഒരു ആവേശ പ്രസംഗം നടത്തി സ്ഥിരം രാഷ്ട്രീയ പ്രസംഗം നടത്തുകയായിരുന്നു ‘ എന്ന് ലിറ്ററേച്ചർ വിദ്യാർഥി അജയ് ‘ഹിന്ദു ‘ പത്രത്തോട് പറഞ്ഞു. ‘ തന്നെ ഒരു സ്വയം ലീഡർ ആയി ചിത്രീകരിക്കുക എന്നതിനപ്പുറം മാർച്ചിന്റെ പ്രധാന അജണ്ടയായ വിദ്യാർത്ഥികളുടെ മോചനത്തെ കുറിച്ച് കന്നയ്യ സംസാരിക്കാത്തതെന്ത് എന്ന് മറ്റൊരു വിദ്യാർഥി ചോദിച്ചു .


‘ഉമർ, സത്യത്തിനായി എന്നും  സധൈര്യം പോരാടണം.’ സാറയ്ക്ക് ആങ്ങളയോടു പറയാനുള്ളത്.

” ഉമർ ഖാലിദ് , ഇനിയും ധൈര്യത്തോടെ പോരാടണം.സത്യത്തെ സത്യമെന്നും കളവിനെ കളവെന്നും പറയാൻ എന്നും ധൈര്യം കാണിക്കണം ” തന്റെ സഹോദരനോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഒമ്പതുവയസ്സുകാരിയായ സാറയുടെ മറുപടിയാണിത്. രാജ്യദ്രോഹം കുറ്റം ചുമത്തിയ ഉമർ ഖാലിദിനെയും അനിർബൻ ഭട്ടാചാര്യയേയും എസ് എ ആർ ഗീലാനിയെയും മോചിപ്പിക്കുക എന്നാവശ്യപ്പെട്ടു പാർലമെന്റിനു മുന്നിൽ നടന്ന മാർച്ചിൽ പിതാവിനോടും സഹോദരിയോടുമൊപ്പം എന്തിയതായിരുന്നു സാറ.


തെരഞ്ഞെടുപ്പ്. കേരളത്തിലെ രാഷ്ട്രീയക്കാരോട് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പറയാനുള്ളത്.

ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ്(Transgender Justice Board) രൂപീകരിക്കുക.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും അവരെ മുഖ്യധാര സമൂഹത്തിലെത്തിക്കാനും സംസ്ഥാന തലത്തിൽ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡും ജില്ലാതലത്തിൽ ട്രാൻസ്ജെൻഡർ ജസ്റ്റിസ് കമ്മിറ്റിയും രൂപവത്കരിക്കണം.


നാളെ എന്ത് സംഭവിക്കും ? രാജ്യം ഞെട്ടുന്ന ഒളിക്കാമറ ഓപ്പറേഷൻ പുറത്തുവിടുമെന്ന് മാത്യു സാമുവൽ

” ദശകത്തിലെ ഏറ്റവും വലിയ വാർത്താ വിസ്‌ഫോടനം നാളെ (തിങ്കളാഴ്ച) ഉച്ചക്ക് ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ സംഭവിക്കും. അതിന് കാത്തിരിക്കുക ” എന്നാണ് മാത്യു സാമുവൽ പറയുന്നത്. തെഹൽകയിൽ നിന്ന് രാജിവെച്ച ശേഷം സ്വന്തമായി തുടങ്ങിയ വെബ് പോർട്ടൽ ആയ ‘നാരദ’ ന്യൂസ് പോർട്ടലിന് വേണ്ടി നടത്തിയ സ്റ്റിങ് ഓപറേഷൻ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ തനിനിറം എന്താണെന്ന് വെളിപ്പെടുത്തുമെന്നുമാണ് അദ്ദേഹം പറയുന്നത്.


രാധിക വെമുല ബുദ്ധിസത്തിലേക്ക്.. ദളിത്‌ പോരാട്ടങ്ങൾക്ക് മുന്നിലുണ്ടാവും.

”ഒരു മാതാവും ഇത്തരത്തിൽ ദുഃഖം അനുഭവിച്ചിട്ടുണ്ടാവില്ല. ദളിത് ബഹുജൻ സമൂഹത്തിനു വേണ്ടി പോരാടുമെന്നും രോഹിത് ആക്ടിനായി അത് നടപ്പിലാക്കും വരെ സമരപ്രവർത്തനങ്ങൾ നിർത്തില്ലെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു ” എന്ന് രാധിക വെമുല പറഞ്ഞു.


മണിചേട്ടനും പോയി .നടുക്കം മാറാതെ കേരളം

കലാഭവൻ മണിയെ കാണാത്ത കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. അത്രയ്ക്കും മലയാളിയുടെ പ്രിയങ്കരൻ. സാധാരണക്കാരന്റെ ജീവിതം നയിച്ച്‌ സാധാരണക്കാരനായി മരിക്കണം എന്ന് എപ്പോയും പറയാറുള്ള മലയാളിയുടെ മഹാനടൻ കലാഭവൻ മണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തിന് ചികിൽസയിലായിരുന്നു.


സസ്പെൻഷൻ പിൻവലിക്കാൻ തയ്യാറാവാതെ കോളേജ്. കോടതി സ്റ്റേയുടെ പുറത്താണ് ഇപ്പോഴും ദിനു പഠിക്കുന്നത്

കോഴിക്കോട് ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെയും കോളേജ് നടപടികൾക്കെതിരെയും പ്രതികരിച്ച വിദ്യാർഥി ദിനു വെയിലിന്റെ സസ്പെൻഷൻ നടപടി മാസങ്ങൾക്ക് ശേഷവും പിൻവലിക്കാൻ തയ്യാറാവാതെ കോളേജ് അധിക്രതർ. മാപ്പ് എഴുതിനല്കിയാൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കൂ എന്നതാണ് കോളേജിന്റെ തീരുമാനം. ഹൈക്കോടതി സ്റ്റേയുടെ പുറത്താണ് ദിനു ഇപ്പോൾ കോളേജിൽ പഠനം തുടരുന്നത്.


ലാൽ സലാമും നീൽ സലാമും . സഖാവ് എം ബി രാജേഷിനോട് രൂപേഷ് കുമാറിന്റെ ചോദ്യങ്ങൾ 

സി പി എം എന്ന രാഷ്ട്രീയ സംഘടന യുടെ പ്രതിനിധി എന്ന നിലയിലും നിലപാട് തറ ഉള്ള ഒരാൾ എന്ന് പലയിടത്തും വായിച്ചത് കൊണ്ടും ഈ രാജ്യത്തെ ഭരണഘടനക്ക് അനുസരിച്ചു പ്രവര്ത്തിക്കുന്ന ഒരു എം പി എന്ന നിലയിലും ചില ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുന്നു.


‘സഖാവ് കോടിയേരി ,അങ്ങനെയെങ്കിൽ കൊന്നുകളഞ്ഞൂടെ എന്നെ’. ചിത്രലേഖ ചോദിക്കുന്നു

എനിക്കും കുടുംബത്തിനും തൊഴില്‍ ചെയ്ത് ജീവിക്കാൻ വേണ്ടിയാണ് പതിനൊന്നു വർഷമായി സമരം ചെയ്തത്. എന്നെയും കുടുംബത്തെയും മാനസികമായും ശാരീരികമായും സാമ്പത്തികമായും ഇല്ലാതാക്കാതെ ടി പി യെ കൊന്നത് പോലെ എന്നെയും കുടുംബത്തെയും നൂറ്റി രണ്ട് വെട്ടിനു ഇല്ലതാക്കിക്കൂടെ സാർ , മരിക്കാനല്ല , ജീവിക്കാനാണ് പ്രയാസം


എച് ഐ വി : 13 വർഷത്തിനു ശേഷവും അക്ഷര നേരിടുന്നത് അവഗണന

ഹോസ്റ്റലിൽ നിന്നും ഒഴിവാവുക എന്നത് മാത്രമാണ് ആവശ്യം. പകരം ഒരു ചാരിറ്റി ട്രസ്റ്റ് നടത്തുന്ന അനാഥ അഗതി മന്ദിരത്തിൽ താമസം ശരിയാക്കാം എന്നാണു അധിക്രതർ പറഞ്ഞതത്രെ .

‘വീട്ടിൽ നിന്നും മൂന്നു മണിക്കൂർ ദൂരമുണ്ട് സ്ഥാപനത്തിലേക്ക് . ഹോസ്റ്റലിൽ നിന്നല്ലാതെ പഠിക്കാൻ കഴിയില്ല’ എന്ന് അക്ഷര പറയുന്നു