Literature

‘ദ സ്മാൾ ടൗൺ സീ’ അനീസ് സലീമിന്റെ പുതിയ നോവൽ നിരൂപകശ്രദ്ധ നേടുന്നു

എഴുത്തുകാരനായ വാപ്പ മരണാസന്നനാകുന്ന അവസരത്തിൽ വലിയ നഗരത്തിൽ നിന്ന് കടൽത്തീരത്തുള്ള ചെറിയ പട്ടണത്തിലേക്ക് കുടുംബത്തോടോപ്പം ചേക്കേറുന്ന പേരില്ലാത്ത പതിമൂന്നു വയസ്സ് പ്രായമുള്ള മകൻ ലണ്ടനിലുള്ള ഒരു ലിറ്റററി ഏജന്റിന്‌ എഴുതുന്ന കത്തിലൂടെയാണ് നോവലിന്റെ ഇതിവൃത്തം.


നാളെ റിലീസ്. അരുന്ധതിറോയിയുടെ നോവലിനെ കുറിച്ച് പത്തുകാര്യങ്ങൾ..

വായനക്കാരുടെ പ്രിയപ്പെട്ട കഥാകാരി അരുന്ധതി റോയിയുടെ പുതിയ നോവൽ ഏറെ വർഷത്തെ കാത്തിരിപ്പിനു ശേഷം ജൂൺ ആറിന് റിലീസാവുന്നു. ലോകമെങ്ങും വായനക്കാരുള്ള ബുക്കർപ്രൈസ്‌ ജേതാവ് കൂടിയായ അരുന്ധതിറോയിയുടെ പുതിയ നോവൽ റിലീസിനും മുമ്പേ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ഓൺലൈൻ വഴി ആയിരകണക്കിന് കോപ്പികളാണ് ഇതുവരെ ബുക്ക് ചെയ്യപ്പെട്ടത്


ചോർന്നൊലിക്കുന്ന കൂരയിലാണ് മലയാളത്തിന്റെ ഈ പ്രിയഎഴുത്തുകാരൻ

മലയാളത്തിലെ അറിയപ്പെട്ട കവിയും നോവലിസ്റ്റും ശിൽപിയും സാംസ്ക്കാരിക പ്രവർത്തകനുമായ രാഘവൻ അത്തോളി തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീടിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. കാറ്റും മഴയും വന്നാൽ തകർന്നുപോവുന്ന ഒരു കൊച്ചുകൂരയിലാണ് രാഘവൻ അത്തോളിയും കുടുംബവും ഇന്ന് താമസിക്കുന്നത്.ജാതി,സമുദായം, പരിസ്ഥിതി രാഷ്ട്രീയം: മലപ്പുറത്ത് ചര്‍ച്ചാസംഗമം

ഓപ്പൺ സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘ജാതി,സമുദായം,പരിസ്ഥിതി രാഷ്ട്രീയം:
പുനർവായനകൾ’ എന്ന തലക്കെട്ടിൽ
മലപ്പുറം കെ.പി.എസ്.ടി.എ ഭവനിൽ വെച്ച് ചർച്ച സംഘടിപ്പിക്കുന്നു


‘നോ പസറാൻ ‘ ഫാറൂഖ് കോളേജ് മാഗസിനെ കുറിച്ച്…

സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളോട് വളരെ ക്രിയാത്മകമായി പ്രതികരിക്കുന്ന കോഴിക്കോട് ഫറൂഖ് കോളേജ് മാഗസിൻ ‘ നോ പസറാൻ’ മുതിർന്ന പൗരന്മാർ ഭയക്കുന്ന പോലെ കേരളീയ ന്യൂജൻ വിദ്യാർത്ഥികൾക്കിടയിൽ അന്വേഷണ തൃഷ്ണയും രാഷ്ട്രീയ അവബോധവും വറ്റിക്കഴിഞ്ഞിട്ടില്ല എന്നതിന്റെ വ്യക്തമായ തെളിവു തന്നെയാണ്


പെരുമാൾ മുരുകനും പി. സായിനാഥിനും പുരസ്​കാരം

സാഹിത്യത്തിലെ സമഗ്ര സംഭാവനക്കായികവി ഒ.എന്‍.വി കുറുപ്പി​​െൻറ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം പെരുമാൾമുരുകനും മാധ്യമ പ്രവര്‍ത്തകൻ ടി.എന്‍. ഗോപകുമാറി​​ൻറ പേരിൽ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം പി. സായിനാഥിനും നൽകുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ഭിന്നശേഷിക്കാർക്കായി വേനൽ മഴയുമായി മലയാള സർവകലാശാലയിൽ കാറ്റാടിക്കൂട്ടം

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പെയ്ൻ & പാലിയേറ്റീവ് യൂണിറ്റായ കാറ്റാടിക്കൂട്ടം ഭിന്ന ശേഷിയുള്ളവർക്കായി മെയ് 4, 5 തീയ്യതികളിൽ തിരൂരിലെ സർവകലാശാല അങ്കണത്തിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടികൾ നടത്തുന്നു.


‘സിനിമാസ്‌കോപ്പ്’ :രൂപേഷ് കുമാറിന്റെ നോവൽ പ്രകാശനം ഏപ്രിൽ പതിനാറിന്

1980 കൾ മുതലുള്ള സിനിമകളുമായി ബന്ധപ്പെട്ട കാഴ്ച്ചാനുഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഏപ്രിൽ പതിനാറിന് കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് പ്രമുഖ ചലച്ചിത്രതാരം മാമുക്കോയ പുതുമുഖ സിനിമാ നടൻ മുരുകൻ മാര്ട്ടിന് നൽകി പുസ്തകം പ്രകാശനം ചെയ്യും


വീൽചെയറിൽ കഴിയുന്നവർക്കായി ഏകദിന രചനാ ശില്‍പശാല

അക്ഷരങ്ങളിലൂടെ ചിറകുതേടാൻ കൊതിക്കുന്ന വീൽചെയറിൽ കഴിയുന്നവർക്കായി ഗ്രീന്‍ പാലിയേറ്റിവ് കൂട്ടായ്മ ഒരുക്കുന്ന പ്രഥമ ഏകദിന രചനാ ശില്പശാല ഏപ്രില്‍ ഇരുപത്തിരണ്ടിന് കോഴിക്കോട് ജെ ഡി ടി ഹാളിൽ വെച്ച് നടക്കുകയാണ്.