Movies

ബേസിൽ ജോസഫിന്റെ ടോവിനോ- വാമിഖ ചിത്രം ഗോദയുടെ ട്രെയിലർ കാണാം

കുഞ്ഞിരാമായണം എന്ന ഹിറ്റിന് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ഗോദയുടെ ട്രെയിലർ പുറത്തിറങ്ങി. ടൊവിനോ തോമസ്, വാമിഖ ഖബ്ബി, രഞ്ജി പണിക്കര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്


മുഹ്‌സിനെ ‘ജീനിയസ്സാക്കിയ’ ശ്രീവാസ്തവ. വൈറലായി നാസർ മാലികിന്റെ ‘നൊസ്സ്’

അബ്ദുന്നാസർ മദനി , സകരിയ അടക്കമുള്ള ഭരണകൂട ഭീകരതയെ അതിജീവിക്കുന്ന, യുഎപിഎ നിയമപ്രകാരം തടവറകളിൽ കഴിയുന്നവരെ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ കാണാം.


ഗൃഹാതുരതയുണർത്തി ഏദൻതോട്ടത്തിന്റെ ട്രെയിലർ

പ്രകൃതിയുടെ കാൽപനികതയും പ്രണയത്തിന്റെ അനുഭൂതിയും മനോഹരമായ വാചകങ്ങളുമുള്ള ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലർ കാണാം


നല്ല സിനിമ വരുമ്പോ വിളിക്കരുതെടാ.. ടേക്ക്ഒാഫുകാരോട് ജയസൂരൃ

വാക്കുകള്‍ കൊണ്ട് അഭിനന്ദിച്ചാല്‍ മതിയാവില്ലെന്നു പറഞ്ഞ ജയസൂരൃ സിനിമയിലെ പാര്‍വതിയുടെ പ്രകടനത്തെ ‘ പാര്‍വതീ..അവാര്‍ഡ് മേടിക്കാന്‍ റെഡി ആയിരുന്നോ’ എന്ന് പറഞ്ഞാണ് വിശേഷിപ്പിച്ചത്.


ടേക്ക് ഓഫ് ‘ട്രൂ സ്റ്റോറി ‘ അല്ലാതാവുന്നത് എന്തുകൊണ്ടാണ് ?

എംബസി ജീവനക്കാരനായ മനോജിന്റെ നേതൃത്വത്തിൽ ഈ ഓപ്പറേഷൻ എങ്ങനെ എക്സിക്യൂട് ചെയ്യുന്നു എന്നതാണ് സിനിമയുടെ പ്രധാന ഭാഗം .ഒരു ട്രൂ ഇവന്റിനെ സിനിമയാക്കുമ്പോൾ മറ്റെന്ത് കൂട്ടിച്ചേർക്കലുകളും കുറക്കലുകളും നടത്തിയാലും ഇത് സത്യസന്ധമാവേണ്ടതുണ്ട്.അല്ലെങ്കിൽ അതൊരു ഫിക്ഷൻ മാത്രമാണ് .


സമീറയെ അനശ്വരമാക്കി പാർവതി. തിയേറ്ററിനകത്തു നിറയെ കയ്യടി

ഒരു പക്ഷേ, സമീപ കാലത്തൊന്നും മലയാള സിനിമയില്‍ ഇത്രമേല്‍ വ്യക്തിത്വമുള്ള ശക്തയായ ഒരു സ്ത്രീ കഥാപാത്രത്തെ നാം കണ്ടിട്ടില്ല എന്നതും വസ്തുതയാണ് . സ്വാതന്ത്രാഭിവാന്ജയും, സ്വന്തം മാതാപിതാക്കളോടും കുടുംബത്തോടുമുള്ള ഹൃദയമൂറ്റിയ സ്നേഹവും കരുതലുമുള്ള സമീറ തൊഴിലിനേയും , സാമ്പത്തിക സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നവളുമാണ്.


അങ്കമാലി ഡയറീസ് : ഒരു വിയോജനക്കുറിപ്പ്

തോട്ടയെറിഞ്ഞ് ഒരാളെ കൊലപ്പെടുത്തിയ നായകന്റെ കൊലപാതകത്തിൽ നടുക്കമോ ഞെട്ടലോ ഭയമോ മറ്റെന്തെങ്കിലും രീതിയിലുള്ള ആകുലതകളോ ഇല്ല. കാമുകിമാർക്കോ വീട്ടുകാർക്കോ പരാതിയോ പരിഭവമോ ഇല്ല. മറ്റൊരു തരത്തിലുള്ള സാമൂഹികസമ്മർദങ്ങളും ഇല്ല.കേസ് ഒതുക്കി തീർക്കുക, അതിനായി പണമുണ്ടാക്കുക. ഇതു മാത്രമാണു വിഷയം


നായികയാവാൻ എത്ര “ആമി”മാരെയാണ് തെരെഞ്ഞെടുത്തത്?

നേരത്തെ, യു.എ.ഇയിൽ ഉള്ള ഒരു കലാകാരിയും ഈ സിനിമയുടെ പിന്നണി പ്രവർത്തങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. വിദ്യ ബാലനെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നതിന് മുൻപ് ആമിയുടെ വേഷം ചെയ്യാൻ ആവശ്യപ്പെട്ടു കമൽ തന്നെ സമീപിച്ചിരുന്നുവെന്നും തയ്യാറെടുപ്പുകൾക്കായി ആവശ്യപ്പെട്ടുവെന്നും അവർ പറയുന്നു. “തന്നെ കാണാൻ ആമിയെ പോലെ തന്നെ ഉണ്ടെന്നും എന്റെ മനസ്സിലെ നായിക നിങ്ങൾ തന്നെയാണ് ” എന്ന് പറഞ്ഞാണത്രെ സംവിധായകൻ കലാകാരിയെ പരിചയപ്പെട്ടത്.


ഭയം ഭരിക്കുന്ന രാജ്യം .വീഡിയോ കാണൂ

രാജ്യത്തിന്റെ ഭീതിപ്പെടുത്തുന്ന അവസ്ഥയെ ഓട്ടൻതുള്ളൽ രീതിയിലൂടെ അവതരിപ്പിച്ചു ഒരു നാല് മിനുറ്റ് വീഡിയോ. ” മൈ കിങ്‌ഡം ഓഫ് ഫിയർ ‘ എന്ന് പേരിട്ട വീഡിയോ ആണ് ജനാധിപത്യവിരുദ്ധരും ജാതിക്കോമരങ്ങളും ഭരിക്കുന്ന നാട്ടിലെ ചെറുത്തുനിൽപ്പുകളെ ശക്തമായ ഭാഷയിൽ അവതരിപ്പിക്കുന്നത്.


ഓര്‍മകളുടെ നിറമെന്താണ് ? ശ്രദ്ധേയമായി ‘വേര്‍ കളേഴ്‌സ് കം ടു ലൈഫ്’

കാഴ്ച്ചശേഷി നഷ്ടപ്പെട്ട ആര്‍ടിസ്റ്റ് തന്റെ മനസ്സിലെ നിറങ്ങളെ തനിക്കനുഭവപ്പെട്ട മണങ്ങളിലൂടെ വായിക്കുകയാണ്. ഓർമ്മകളെ അമ്മയുടെ നിറങ്ങളിലൂടെ സൂഫി സംഗീതത്തിന്റെ ഈരടികളിൽ അവതരിപ്പിക്കുന്നു ഈ മനോഹരചിത്രം.