Movies

ക്യാമറയിൽ പതിഞ്ഞത് “സ്വർഗ”ത്തിന്റെ ഓർമ്മപ്പെടുത്തലാണ്….

ജാതിയുടെയും മതത്തിന്റെയും അതിരുകളില്ലാതെ മനുഷ്യബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നവരാണ് പ്രവാസികൾ. ഒരുപക്ഷേ നാട്ടിലുള്ളതിനെക്കാളേറെ അടുപ്പം അവരുടെ ജീവിതങ്ങളിലുണ്ടെന്നു തോന്നിയിട്ടുണ്ട്. കേട്ട കഥകളിലൊക്കെ റും പങ്കിട്ടവരും ഒരു പാത്രത്തിൽ നിന്നു കഴിച്ചവരും നാട്ടിൽ പോകുമ്പോൾ പെട്ടി കെട്ടാനൊപ്പം കൂടിയവരുമൊക്കെ മനുഷ്യരായിരുന്നു. എല്ലാത്തിനുമപ്പുറം ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന, കാണുമ്പോൾ ചുറ്റുമുള്ളതു മറന്ന് ആഴത്തിൽ കെട്ടിപ്പിടിക്കുന്നവർ. അതുകൊണ്ടു തന്നെയാവണം, പ്രവാസത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു കുടുംബകഥ പറയുമ്പോൾ കൂടുതൽ അടുപ്പം തോന്നുന്നതും…


വർഷങ്ങൾ കഴിഞ്ഞിട്ടും അംബേദ്‌കർ മൂവിയോടു ദൂരദർശന് അയിത്തം തന്നെ.

ഡോ.ബി ആര്‍ അംബേദ്കറെ കുറിച്ചുള്ള സിനിമ പതിനാറ് വര്‍ഷം മുമ്പ് പൂര്‍ത്തിയായതാണ്. മമ്മൂട്ടിയെ അംബേദ്കറാക്കി ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ ഉള്‍പ്പെടെ പല സംസ്ഥാനത്തും റിലീസ് ചെയ്തിട്ടില്ല. കലാമൂല്യമുള്ള സിനിമകളും ദേശിയോദ്ഗ്രഥന ചിത്രങ്ങളും സംപ്രേഷണം ചെയ്യാറുള്ള ദേശീയ ചാനല്‍ ദൂരദര്‍ശന്‍ ഇതേവരെ സിനിമ കാണിച്ചിട്ടില്ല.


വിനീതേ ..നീ ഒരു ഐറ്റമാണെടാ ,എന്തൊരു ഗംഭീര ഡയലോഗ്സ്സാണ്..

ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന തിയേറ്ററുകളിൽ നിറഞോടിക്കൊണ്ടിരിക്കുന്ന മലയാള ചലച്ചിത്രത്തെ കുറിച്ചുള്ള സിനിമാതാരം ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു


ബസ് സ്റ്റോപ്പ്‌ . വൈറലായി ട്രാൻസ്ജെന്ററിന്റെ കഥ പറയുന്ന ഷോട്ട് ഫിലിം

ട്രാൻസ്ജെന്റർ വിഭാഗത്തോടുള്ള ആളുകളുടെ സമീപനത്തെയും ധാരണകളെയും വിമർശിക്കുന്ന ഷോട്ട് ഫിലിം ബസ് സ്റ്റോപ്പ്‌ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. മാറേണ്ടത് നമ്മുടെ ചിന്താഗതിയാണ് , അവരല്ല എന്ന് പറയുന്ന ഈ കൊച്ചു ചിത്രം ഒന്നര മിനിറ്റു കൊണ്ട് പ്രേക്ഷകരുടെ മനസ്സ് മാറ്റാൻ മാത്രം ശക്തമാണ് . ഇതിനകം രണ്ടു ലക്ഷത്തിനടുത്ത് ആളുകൾ ചിത്രം കണ്ടു.


‘KA BODYSCAPES അല്ല Ka liberal spaces ‘. അഥവാ ഒത്ത പുരോഗമനസിനിമ

കേരളത്തിലെ എല്ലാ സ്ത്രീ വിരുദ്ധതയുടേയും , തൊഴിലാളി ചൂഷ്ണത്തിന്റെയും കാരണക്കാരനായി അവതരിപ്പിക്കുന്ന ഹാജി എക്സ്പോട്ടിന്റെ മുതലാളിയായി വരുന്ന മാപ്പിള വില്ലനെ കണ്ടാല്‍ ഏത് ആധുനിക മാനവനും തോന്നിപോയേക്കാം ആ മാപ്പിള ഭീകരനെ കൊല്ലണമെന്ന് .
ഇരിക്കല്‍ സമരത്തിന് ഐക്യദാര്‍ഡ്യം അര്‍പ്പിക്കുന്ന സിനിമയില്‍ കല്യാണരാമന്മാരൊന്നും കഥാപാത്രം ആകുന്നുമില്ല


‘നമ്മളിലൂടെ’ നമ്മുടെ സ്നേഹം കവർന്നവൻ ജിഷ്ണു രാഘവൻ ഇനി ഓർമ്മ

പ്രശസ്ത ചലച്ചിത്ര താരം ജിഷ്ണു രാഘവന്‍ അന്തരിച്ചു. അര്‍ബുദ രോഗത്തെതുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു അദ്ദേഹം. രാവിലെ 8.15 നായിരുന്നു അന്ത്യം. നടന്‍ രാഘവന്റെ മകനാണ്.

അച്ഛന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന സിനിമയിലൂടെ 1987 ല്‍ ബാലനടനായാണ് ജിഷ്ണു മലയാള സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്.


” എത്രയും പ്രിയപ്പെട്ട എന്റെ പ്രിയ ഭർത്താവ്” കലാഭവൻ മണി കത്തുപാട്ട് പാടുമ്പോൾ…

” എത്രയും പ്രിയപ്പെട്ട എന്റെ പ്രിയ ഭർത്താവ്” എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ്‌ ഗാനവും കലാഭവൻ മണിയുടെ ജീവിതവും തമ്മിൽ ഒരു ബന്ധമുണ്ട്. ” ചെറുപ്പത്തിൽ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ടീച്ചർ ഉണ്ടായിരുന്നു. ദേവകി ടീച്ചർ . ടീച്ചറിന് ഈ കത്തുപാട്ട് ഭയങ്കര ഇഷ്ടമായിരുന്നു. ഞാൻ ടീച്ചർക്ക് ഈ പാട്ട് പാടികൊടുത്താൽ എനിക്ക് ആ ദിവസം ഉച്ചഭക്ഷണം വാങ്ങിത്തരും ടീച്ചർ. അങ്ങനെ ഒരുപാട് വട്ടം ഈ പാട്ട് പാടിയിട്ടുണ്ട് ഞാൻ ”
കലാഭവൻ മണി പറയുന്നു


‘നീയെന്നെ ഓവർ ടേക്ക് ചെയ്തു കളഞ്ഞു ‘ ഹൃദയസ്പർശിയായി സലിം കുമാറിന്റെ കുറിപ്പ്

നീയിപ്പോഴും ഉറങ്ങുകയാണ്‌ മണി…ഇവിടെ പറവൂരിൽ ബീഡിയും വലിച്ചു ഞാൻ ഇരിക്കുകയാണ്..പക്ഷെ കലാഭവനിൽ ചെന്ന് പരാതി പറയാൻ ഇന്ന് നീയില്ല…പരിപാടിക്ക് കിട്ടുന്ന കാശിൽ നിന്ന് പിഴ ഈടാക്കാൻ ആബേലച്ചനും ഇല്ല…ഞാൻ സ്വസ്ഥമായി ഇരുന്ന് വലിക്കുകയാണ്‌…


അവാർഡ് വിവാദം : മണി ബോധം കെട്ടെന്ന വാർത്ത കെട്ടുകഥ ഇനിയും പ്രചരിപ്പിക്കരുത്

സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന അനുസ്മരണങ്ങളിൽ ” അവാർഡ് വാർത്തയറിഞ്ഞ് , തനിക്ക് കിട്ടാതായപ്പോൾ കലാഭവൻ മണി ബോധം കെട്ടു വീണു ” എന്ന കാര്യം വല്ലാതെ ഉപയോഗിക്കപ്പെടുന്നുണ്ട് . കേരളത്തിലെ പത്രമാധ്യമങ്ങൾ ആഘോഷിച്ച ആ കാര്യത്തെ കുറിച്ച് കൈരളി ചാനലിൽ ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിൽ മണി ഈ സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിക്കുന്നുണ്ട് . ആ ‘ബോധം കെടൽ വാർത്ത’ കെട്ടുകഥയായിരുന്നു എന്ന് കലാഭവൻ മണി പറഞ്ഞു.


‘മരണം കൊണ്ടുപോയത് അരികിൽനിന്ന് ഒരാളെയാണ് ‘ മണിയെ അനുസ്മരിച്ചു മമ്മൂട്ടി

ഇത്തവണ മരണം കൊണ്ടുപോയത് എന്റെ അരികിൽനിന്ന് ഒരാളെയാണ്. എന്തിനും കയ്യെത്തും ദൂരത്തുണ്ടായിരുന്നൊരു സഹോദരനെ. എന്തു പറഞ്ഞാണു ഞാൻ എന്നെത്തന്നെ സമാധാനിപ്പിക്കുക! തെറ്റു ചെയ്താൽ അരികിൽവന്നു തലകുനിച്ചു കണ്ണു തുടയ്ക്കുന്നൊരു അനുജനായിരുന്നു മണി. എന്റെ വീട് അവന്റെ കൂടെ വീടാണെന്നു കരുതിയിരുന്ന ഒരാൾ