Movies

AD 1303നെ സ്മരിച്ച് 13.03ന് റിലീസ്. പത്മാവതിയുടെ ട്രെയിലര്‍ കാണാം

ഇന്ത്യൻ സമയം 13 :03 നാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. പതിമൂന്നാം നൂറ്റാണ്ടിൽ ദില്ലി ഭരിച്ച അലാവുദ്ദീൻ ഖിൽജിയുടെയും പത്മാവതിയുടെയും കഥയാണ് പത്മാവതി എന്ന ചിത്രം പറയുന്നത്


മണിരത്നം ചിത്രത്തിൽ നായകനായി ഫഹദ്

ഫഹദ് ഫാസിലിനെ നായകനാക്കി മണിരത്‌നം ചിത്രം .വിജയം സേതുപതി, ചിമ്പു, അരവിന്ദ് സ്വാമി, ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവരടക്കം വലിയ താരനിരയാണ് പുതിയ മണിരത്‌നം ചിത്രത്തിൽ അണിനിരക്കുന്നത്.എ. ആർ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സന്തോഷ് ശിവൻ ഛായാഗ്രഹനാകും.


പറവ – ഉയരേ…ഉയരേ

ഒരു virtual reality journey-യിലെന്ന പോലെ സിനിമയുടെ കഥാ പശ്ചാത്തലത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന സിനിമകളുണ്ട്. ആ ഭൂമികയില്‍ പ്രേക്ഷകനെയും പ്രവേശിപ്പിച്ച് അതിലെ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളെ തൊട്ടടുത്ത് നിന്നു കാണുന്ന മായികാനുഭവം പകര്‍ന്നു തരുന്ന സൃഷ്ടികള്‍…അത്തരത്തിലൊരു സിനിമയാണ് സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭമായ ‘പറവ’.


ഷാജിപാപ്പന്‍ വീണ്ടും. ആട് 2 ന്റെ മേക്കിങ്ങ് വീഡിയോവും ടൈറ്റില്‍ പോസ്റ്ററും കാണാം

ചിത്രീകരണം ഈ മാസം ആരംഭിക്കും. തൊടുപുഴയാണ് പ്രധാനലൊക്കേഷന്‍. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും.
2015 ഫെബ്രുവരി ആറിനാണ് ഒന്നാം ഭാഗം തിയറ്ററുകളിലെത്തിയത്.


അവളിനി ഗായികയും അഭിനേതാവും. ജയസൂര്യ കണ്ടെത്തിയ കൊച്ചുമിടുക്കി

സോഷ്യല്‍മീഡിയയില്‍ ആ മിടുക്കിയും ഗാനവും വൈറലായി. പതിനായിരത്തിനടുത്ത് ഷെയറുകള്‍ ലഭിച്ചു. ഒരു ദിവസം കൊണ്ട് തന്നെ ആ കലാകാരി ജയസൂര്യയുടെ അടുക്കലെത്തി.


ആദം ജോണ്‍; മലയാള സിനിമയിലെ പുതിയ കച്ചവട ചേരുവ!

സ്‌കോട്ടലാന്റിൽ സെറ്റിൽഡ് ആയ മലയാളി കുടുംബത്തിൽ നിന്നുമുള്ള ബാലികയുടെ തിരോധാനവും തുടർന്ന് ദുരൂഹതകളുടെ ചുരുളഴിക്കുന്ന അന്വേഷണവുമാണ് സിനിമയുടെ പ്രമേയം.


വരകളുടെ രാജകുമാരന്‍ .ക്ലിന്റിന് മലയാളത്തിന്റെ നിറഞ്ഞ കയ്യടി

വെറും രണ്ടായിരത്തി അഞ്ഞൂറ്റി ഇരിപത്തിരണ്ടു ദിവസം മാത്രം ഭൂമിയില്‍ ജീവിച്ച് ഇരുപത്തയ്യായിരത്തില്‍പരം ചിത്രങ്ങള്‍ വരച്ച് വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത വര്‍ണങ്ങളുടെ രാജകുമാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ കഥ പറയുന്ന ഹരികുമാര്‍ ചിത്രം ‘ ക്ലിന്റ്’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റുന്നു.


കങ്കണയുടെ ‘സിമ്രാന്‍’. ട്രെയിലര്‍ കാണാം

കങ്കണാ റണാവത്ത് പ്രധാനവേഷം ചെയ്യുന്ന സിമ്രാന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ബാങ്ക് മോഷണത്തിന് അമേരിക്കയില്‍ ജയിലിലാകുന്ന ഇന്ത്യക്കാരിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.നഴ്‌സില്‍ നിന്ന് തുടങ്ങി പിന്നീട് ബാങ്ക് മോഷ്ടാവുവരെയായ ബണ്ടി സന്ദീപ് കൗറിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. രാജ്കുമാര്‍ റാവുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.


പാട്ടിന്റെ സുല്‍ത്താന്‍ മുഹമ്മദ് റഫി ഓര്‍മായിട്ട് 37 വര്‍ഷം

ഇന്ത്യൻ ചലച്ചിത്രരംഗത്തെ നിത്യഹരിതഗായകന്‍ മുഹമ്മദ് റഫി ഓര്‍മയായിട്ട് ഇന്നേക്ക് 37 വര്‍ഷം. ഉർദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളിൽ പാടിയ ഗാനഗന്ധര്‍വന്‍.


വിപി സത്യന്‍ അഭ്രപാളിയിലേക്ക്. സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നു

വിപി സത്യന്റെ ജീവിതാനുഭവങ്ങള്‍ വെള്ളിത്തിരയിലേക്ക് വരാന്‍ പോവുകയാണ്. ജയസൂര്യ നായകനാവുന്ന ‘ക്യാപ്റ്റന്‍’ എന്ന ആ ചലചിത്രത്തിന്റെ സംവിധായകന്‍ പ്രജേഷ്സെന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം. ചിത്രം ഒക്ടോബറില്‍ റിലീസാവും