Movies

സിനിമാക്കമ്പനിയുമായി മലപ്പുറത്തെ യുവാക്കൾ. ആദ്യചിത്രം ബിഗ്ബാങ് ഡിസം:30 ന് റിലീസ്

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്ന് ഒരു കൂട്ടം യുവാക്കളുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ആദ്യ ജനകീയ ഹ്രസ്വചിത്രമായ ബിഗ്ബാങ് തിയറി റിലീസിനൊരുങ്ങുന്നു. കോടമ്പക്കം സിനിമ കമ്പനി എന്നു പേരിട്ടിരിക്കുന്ന സിനിമ കൂടായ്മയുടെ ബാനറിൽ മാധ്യമ വിദ്യാർത്ഥിയായ അജിത് ജനാർദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


മിസ്റ്റര്‍ ലാല്‍ജോസ് , നിങ്ങള്‍ക്കീ ചെറുപ്പക്കാരനോട് എന്താണ് പറയാനുള്ളത്?. ഉനൈസിന്റെ കുറിപ്പ് വ്യാപകമായി വായിക്കപ്പെടുന്നു

കസബ സിനിമക്കെതിരായ പാര്‍വതിയുടെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ടു , ജീവിതത്തില്‍ താന്‍ അനുഭവിച്ച ഭീകരമായ അപമാനങ്ങളെയും വിവേചനങ്ങളെയും കുറിച്ച് ക്വീര്‍ ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനുമാായ മുഹമ്മദ് ഉനൈസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി വായിക്കപ്പെടുന്നു.


ആട് 2 നാളെ , ടോറന്റിലല്ല , തിയേറ്ററിലെന്നെ ഹിറ്റാക്കണേ ..ലൈവുമായി ഷാജിപാപ്പനും സർബത്തു ഷമീറും

പ്രേക്ഷകരുടെ കാത്തിരിപ്പിന് ശേഷം മിഥുൻ മാനുവൽ തോമസ് ചിത്രം ആട് 2 നാളെ തിയേറ്ററുകളിലേക്ക്. സോഷ്യൽ മീഡിയ ഹിറ്റാക്കിയ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആട് 2. 


‘ഈട’ മുഴുവൻ പ്രണയമാണ്

ഷെയ്ന്‍ നിഗവും നിമിഷ സജയനും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന പ്രണയചിത്രം ‘ ഈട ‘ 2018 ജനുവരിയിൽ തിയേറ്ററുകളിലെത്തും


‘സർക്കസ് മുതലാളിമാരേ, ഫെമിനിച്ചി സ്പീക്കിങ്’. ജൂഡിന് രൂക്ഷമറുപടിയുമായി പാർവതി

ചലച്ചിത്രസംവിധായകൻ ജൂഡ് ആന്റണി ജോസഫ് പാർവതിയെ പേരെടുത്തു പറയാതെ പരിഹാസസ്വരത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു ഒരു മണിക്കൂറിനുള്ളിൽ തന്നെ പാർവതി ട്വിറ്ററിൽ രൂക്ഷമായി മറുപടി നൽകുകയായിരുന്നു.


ഈ മൗനം അങ്ങേയറ്റം അശ്ലീലമാണ് മിസ്റ്റര്‍ മമ്മൂട്ടി…!

സാമൂഹ്യപ്രവര്‍ത്തകയും സോഷ്യല്‍മീഡിയയിലെ സജീവ സാന്നിധ്യവുമായ ദിവ്യ ദിവാകരന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്. സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ ചലച്ചിത്രതാരങ്ങളായ പാര്‍വതിയും ഗീതുമോഹന്‍ദാസും മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകരില്‍ നിന്നും നേരിടുന്ന സൈബര്‍ അറ്റാക്കിന്റെ പശ്ചാത്തലത്തിലാണീ എഴുത്ത്


IFFK 2017. ഫലസ്തീനിയന്‍ ചിത്രം വാജിബിന് സുവര്‍ണചകോരം

എട്ട് രാപ്പകലുകളെ ദൃശ്യസമ്പന്നമാക്കിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങുകളോടെയാണ് മേളയ്ക്ക് തിരശ്ശീല വീണത്. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത ഫലസ്തീനിയന്‍ ചിത്രം വാജിബിന് ലഭിച്ചു.


പാർവതിക്കെതിരെ അസഭ്യവർഷം. മുൻകയ്യെടുക്കാൻ നിർമാതാവ് മുതൽ ഫാൻസ്‌കമ്മിറ്റി പ്രസിഡന്റ് വരെ

കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന്റെ പേരിൽ ചലച്ചിത്രതാരം പാർവതിക്ക് നേരിടേണ്ടിവന്നത് സോഷ്യല്മീഡിയയിലെ അസഭ്യവർഷവും സ്ത്രീവിരുദ്ധതയും. സ്ത്രീവിരുദ്ധ സംസാരങ്ങളുമായി കസബ സിനിമയുടെ നിർമാതാവ് തന്നെ പാർവതിക്കും ഗീതു മോഹൻദാസിനുമെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.


‘അച്ചടക്കമുള്ള’ മേള. മനുഷ്യനെ കത്തിച്ചുകൊന്നിട്ടും പ്രതികരണങ്ങളില്ലെന്ന് വിഷ്ണുനാഥ്

ഇത്തവണത്തെ ചലചിത്രമേളയിലാകെ അച്ചടക്കം അടിച്ചേല്‍പ്പിക്കപ്പെട്ട പോലെ തോന്നുന്നുവെന്ന് കോണ്‍ഗ്രസ്സ് നേതാവ് പിസി വിഷ്ണുനാഥ്. തിരുവനന്തപുരം രാജ്യാന്തര ചലചിത്രമേളയില്‍ പ്രതിനിധിയായെത്തിയ വിഷ്ണുനാഥ് മനോരമയോട് സംസാരിക്കുകയായിരുന്നു. രാജസ്ഥാനില്‍ ഒരു മനുഷ്യനെ മതത്തിന്റെ പേരില്‍ കത്തിച്ചു കൊന്നിട്ടും ഇവിടെ ഒരു പ്രതിഷേധവുമുണ്ടായില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.


IFFK : ജയലളിതയ്ക്കും ഐ.വി ശശിയ്ക്കും ഓംപുരിക്കും ആദരം

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകളായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കും സംവിധായകന്‍ ഐ.വി ശശിയ്ക്കും കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരം. ഹോമേജ് വിഭാഗത്തിലാണ് ഇവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. 15 ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.