Opini Diary

കാമുകിമാരെന്തു കൊണ്ടായിരിക്കും പുരുഷന്റെ ശരീര സൗന്ദര്യത്തെ വർണിച്ചു എഴുതാത്തത് ?

നഗ്നമായ പെൺശരീരങ്ങൾ ശില്പങ്ങളാകുമ്പോൾ ഛായാ ചിത്രങ്ങളാകുമ്പോൾ ഒരുപാടു തവണ പുരുഷ ശരീരങ്ങളെ കുറിച്ചു ചിന്തിച്ചിട്ടുണ്ട്. യഥാർഥത്തിൽ പെൺശരീരങ്ങളെക്കാൾ കാണാനും ആസ്വദിക്കാനും ക്ഷാമം ആൺ ശരീരങ്ങൾക്കാണ്. ലക്ഷോപലക്ഷം പോൺ സൈറ്റുകളും നിലനിൽക്കുന്നത് സ്ത്രീയെ ഡെമോൺസ്‌ട്രേട് ചെയ്തിട്ടാണ്.


തല്ല് സ്ത്രീവിരുദ്ധതയല്ല സുഹൃത്തേ..അതിനു നേരെ കണ്ണടയ്ക്കുന്നതാണു പ്രശ്നം!

പൊക്കിൾ കാണിച്ച് സിനിമയിൽ അഭിനയിച്ചതിന് വിദേശത്തു നിന്നെത്തി പെങ്ങളെ കൈവീശി ഒറ്റയടിക്കു വീഴ്ത്തുന്ന സഹോദരനെ കണ്ടപ്പോൾ സത്യത്തിൽ ഞെട്ടുകയാണുണ്ടായത്. സൗബിനെ കണ്ടപ്പോൾ ചുണ്ടിൽ വിരിഞ്ഞ ചിരി പോലും കോടിപ്പോയ നിമിഷം. അന്നേരം സമീറയോ അവളുടെ സുഹൃത്തുക്കളോ സഹോദരനു നേരെ ചീറിയടുത്തിരുന്നെങ്കിൽ, ചീറിയടുക്കുമെന്ന് വിചാരിച്ചെങ്കിൽ അവർക്ക് അതുവരെ കണ്ട സിനിമ മനസ്സിലായിട്ടില്ലെന്നാണർഥം.


ശ്രീജിത്തിന്റെ സമരം: ആ കേസിന് സത്യത്തിൽ എന്താണ് സംഭവിച്ചത്?

തോൽക്കുന്നത് ശ്രീജിത്ത് മാത്രം ആവില്ല. നെറികേടുകൾക്കെതിരെ ചൂണ്ടുവിരലായി ഭാവിയിൽ സ്വയം ഉയരാനിടയുള്ള അനേകം മനുഷ്യർ കൂടി ആയിരിക്കും.


ഞങ്ങളീ കേരളത്തിൽ ജീവിക്കുകയല്ല , ഓരോ നിമിഷവും അതിജീവിക്കുകയാണ്. ട്രാൻസ്‌ഫോബിക്ക് കേരളത്തെ കുറിച്ച് പ്ളിങ്കു സംഗീത്

കുറച്ചു നാളുകളായി ഒരു കമ്മ്യൂണിറ്റിയെയാകെ പോലീസ് അക്രമത്തിനും ചൂഷണങ്ങൾക്കും വിധേയരാക്കികൊണ്ടിരിക്കുകയാണ്. ഞങ്ങൾ ജീവിക്കുകയല്ല, ഓരോ ദിവസവും അതിജീവിക്കുകയാണ്.


ബാലപീഡകരെന്ന് ചുമത്തി ജയിലിലടച്ച ആദിവാസികളെ കുറിച്ച് സർക്കാറിനെന്തു പറയാനുണ്ട്?

എ.കെ.ജിയെ ബാലപീഢകനെന്ന് വിളിച്ചതിൽ ആത്മ/പാർട്ടി രോക്ഷം കൊള്ളുന്നവർ
ബാലപീഡകരെന്ന് ചുമത്തി ജയിലിൽ കിടക്കുന്ന ആദിവാസി യുവാക്കളെ കുറിച്ച് എന്നെങ്കിലും ഒന്ന് ഓർത്തിരുന്നെങ്കിൽ…..


ബോഷ്കോട്ടോസ്താനിലെ റോമിങ്ങ് നിരക്കറിയാത്ത നിഷ്കളങ്കനായ മന്ത്രി ജലീല്‍ജി

കുറച്ചു മുമ്പ് മുമ്പ് കേന്ദ്ര സർക്കാർ ഹജജ് സബ്സിഡി നിർത്തലാക്കാൻ പോകുന്നെന്ന വാർത്ത വന്നിരുന്നല്ലോ. അന്നു മന്ത്രിജി പ്രതികരിച്ചത് മുസ്ലിങ്ങൾ ഹജ്ജിന് പോകേണ്ടത് സ്വന്തം സമ്പത്ത് മുടക്കിയാവണമെന്നും, സബ്സിഡി വഴി ഹജ്ജിന് പോവുന്നവരുടെ ഹജജ് ശരിയാകില്ലന്നുമല്ലേ? പ്രതികരിച്ചതല്ല, ഘോരഘോരം പ്രസംഗിച്ചത്. താങ്കളുടെ അന്നത്തെ ചിന്താധാരയിൽ ഓട്ട വീണില്ലങ്കിൽ ഒന്നു പറയൂ, നിങ്ങളുടെ വിവരക്കേട് കൊണ്ടുണ്ടായ ‘ഭീമാകാരത ബില്‍’ സര്‍ക്കാര്‍ ഗജനാവില്‍ നിന്ന് പൈസയെടുത്ത് അടക്കുന്നത് ശരിയാണോ? സ്വന്തം കീശയിൽ നിന്നും അടക്കണം സർ ആ പണം.‘നിങ്ങളുടെ ഇസ്ലാമോഫോബിയ ഞാൻ തിരിച്ചറിയുന്നുണ്ട്. അതു നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ എന്നതാണ് പ്രശ്‌നം’ ലാലി പിഎം എഴുതുന്നു

ഒരാള്‍ ഇസ്ലാമോഫോബിയയെ എതിര്‍ത്താല്‍ ഉടന്‍ തന്നെ അയാളെ മതവാദിയാക്കുന്ന തരം പുരോഗമനത്തിലൊന്നും എനിക്കിപ്പോ വിശ്വാസമില്ല.


മുഖത്ത്‌ നോക്കി ‘തീവ്രവാദി’ എന്ന് വിളിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു യുവതയുടെ അന്തസംഘർഷങ്ങളുടേതാണ് , എംടിയോട് വായനാക്കാരന്റെ കുറിപ്പ്

എം ടി അത് ആ രൂപത്തിൽ പറഞ്ഞുവെന്ന് സ്ഥിരീകരിക്കുന്ന പ്രസ്താവന ഇന്ന് വിശദീകരണമായി തന്നെ വന്നപ്പോൾ സത്യത്തിൽ കടുത്ത സങ്കടമാണു തോന്നിയത്‌.


എംടിയെ മുസ്ലിം വിരുദ്ധനാക്കുന്നവരോട് പറയാനുള്ളത്

“അവസാനം അരക്ക് കീപ്പോട്ട് തളർന്നു കിടക്കുന്നവൻ ഒരു ചവിട്ട് വച്ച് തരും എന്ന് പറയുന്നതു പോലെ “ദാറ്റ് ഈസ് ഓൾ ” എന്ന് ഇംഗ്ലീഷിൽ ഒരു കസർത്തും”, “ചവിട്ടു നാടകം കളിച്ചിട്ടും ഉണ്ട ചോറിന് നന്ദി പോലും കാണിക്കാത്തവൻ….” എന്നിങ്ങനെ കുറേ പ്രയോഗങ്ങള്‍ കുറിപ്പിലുണ്ട്. ഈ പറയുന്ന -‘സവര്‍ണ സ്യൂഡോ സെക്കുലര്‍- മനോഗതിക്കാരനായതു’കൊണ്ടാണോ എന്നറിയില്ല, കേള്‍ക്കാനത്ര രസമില്ല.