Opini Diary

ജാതിക്കെതിരെ ശബ്ദിക്കുന്ന കാമ്പസുകളെ രോഹിതിനെ കൊന്നവർ ഇപ്പോഴും നോട്ടമിടുന്നുണ്ട്

ഇന്ത്യയിലെ കാമ്പസുകളിലെ യുവത്വത്തിന്‍റെ ശബ്ദങ്ങൾ ജാതിക്കും ഹിന്ദുത്വത്തിനും എതിരെ പൊങ്ങുമ്പോൾ യതാര്‍ത്ഥത്തില്‍ സംഘികൾ ഭയക്കുന്നു.അവർക്കറിയാം ജാതിയെ കുറിച്ച് ചർച്ചകൾ ഉയരുമ്പോൾ,അത്രയും തന്നെ ജാതിവിവേചനങ്ങൾ നിലനിൽക്കുന്ന ഹിന്ദുത്വം ഇല്ലാതായിത്തീരുമോയെന്ന്.അതിന്റെ വിദ്വേഷ പ്രകടനങ്ങളാണ് നമ്മൾ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും ജെ.എന്‍.യുവിലും കണ്ടുകൊണ്ടിരിക്കുന്നത്.


ദൈവത്തിന്റെ കത്ത് അഥവാ ഒരു മാടമ്പിയുടെ കാപട്യങ്ങൾ..

സോഷ്യൽ മീഡിയയെ ലാലേട്ടൻ പേടിക്കുന്നത് വളരെ സ്വാഭാവികമാണ്..ഉള്ളിലെ സവർണ / മാടമ്പി ബോധത്തിനെ ബാധിക്കുന്ന കാര്യങ്ങൾ മാത്രം വരുമ്പോൾ ഉണരുന്ന ആ രാജ്യ സ്നേഹവും പട്ടാളകാരെ കുറിച്ച് ആലോചിച്ചു വിഷമിക്കുന്ന ആ മനസ്സും സോഷ്യൽ മീഡിയയിലെ വിചാരണക്ക് വിധേയമായത് ഈ അടുത്താണല്ലോ..അതിനെ കുറിച്ച് ഇനി കൂടുതൽ പറയണമെന്നില്ല…


അവരുടെ നോട്ടം ബീഫിലോ ഗസലിലോ അല്ല , മുസ്ലിം ഉന്മൂലനം ആണ് ഉന്നം.

അപ്പോൾ, പ്രശ്നം ബീഫോ, ഗസലോ
അല്ല. മുസ്ലിം സ്വത്വമാണു. അതുമാത്രമാണു ഫാസിസ്റ്റ്‌ അക്രമണത്തിന്റെ ടാർഗ്ഗറ്റ്‌.
ഇടതുമതേതരർ
ഫാഷിസ്റ്റ്‌ വിരുദ്ധ സമരമെന്ന നിലയിൽ നടത്തുന്ന ‘ബീഫ്‌ ഫെസ്റ്റും
ഗസൽ സന്ധ്യയും പരിഹാസ്യമായ ക്വിക്സോട്ടിക്‌ ഫൈറ്റിംഗ്‌
മാത്രമായിത്തീരുന്നതും അതുകൊണ്ടാണു.


നമ്മുടെയൊക്കെ ഉള്ളിലുണ്ട് ആ വിഷം. ആരുമറിയാതെ പോവുന്ന മരണങ്ങൾ

മണിയുടെ ശരീരത്തിൽ മാത്രമല്ല,
ഒന്നു ആഴത്തിൽ പരിശോധിച്ചാൽ നമ്മുടെ ശരീരത്തിനകത്തു നിന്നും കിട്ടും “ക്ലോർപിറിഫോസും” അതുപോലെയുള്ള പല വറൈറ്റി കീടനാശിനികളും.

കാർഷികാവശ്യങ്ങൾക്ക് വ്യാപകമായി ഉപയോഗിപ്പെടുന്ന കീടനാശിനികളിലൊന്നാണ് (ഒന്നു മാത്രമാണ് ! ) ക്ലോർപിറിഫോസ്. ഇതിന്റെ സാന്നിധ്യമാണ് കലാഭവൻ മണിയുടെ ആന്തരികാവയവങ്ങളുടെ ലാബ് പരിശോധനയിൽ കണ്ടെത്തിയത്.


കേരളത്തിലെ മൂത്രപ്പുരകൾ വൃത്തിയാക്കുന്നവരുടെ ജാതി ചർച്ച ചെയ്യുമോ നാം ?

  ഡോക്യുമെന്ററി സംവിധായകനും ദളിത്‌ ആക്ടിവിസ്ടുമായ രൂപേഷ് കുമാർ ചോദിക്കുന്നു.   ”സ്ത്രീകളുടെ/പൊതു ജനങ്ങളുടെ ടോയ്‌ലറ്റ് പ്രശ്നം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചർച്ച ചെയ്യുകയും ബഹുമാണപ്പെട്ട പിണറാ യി വിജയൻ അതിനോട് പ്രതികരിക്കുകയും ചെയ്തു….


മുസ്ലിം വിഷയത്തിൽ ‘മതനിരപേക്ഷത’ എന്തുകൊണ്ട് കാണുന്നില്ല . മാതൃഭൂമി പത്രാധിപർക്ക് കാന്തപുരത്തിന്റെ കത്ത്

മറ്റേതു കാര്യങ്ങളെയും പോലെ ഇസ്‌ലാമിനെക്കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടാവുന്നതിനു ഞങ്ങള്‍ എതിരല്ല. അത്തരം പരിശ്രമങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. പക്ഷേ, ഇസ്‌ലാമിന്റെ കാര്യങ്ങള്‍ എത്തുമ്പോള്‍ സംവാദങ്ങളും വാര്‍ത്തകളുടെ അവതരണവും എല്ലാം ഏകപക്ഷീയമാകുന്ന സമീപനത്തോട് ഞങ്ങള്‍ പൂര്‍ണമായും വിയോജിക്കുന്നു. മുസ്‌ലിംകള്‍ക്കു മാത്രമായി എന്തെങ്കിലും പ്രത്യേക പരിഗണനകളോ സമീപനങ്ങളോ മാതൃഭൂമി സ്വീകരിക്കണം എന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. മാതൃഭൂമി തങ്ങളുടെ ആപ്തവാക്യമായി കാണുന്ന സത്യം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ മാനവിക പരിഗണനകളില്‍ നിന്നു മുസ്്‌ലിംകളെ മാത്രം വേര്‍തിരിച്ചു കാണരുത് എന്നേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ.


ദളിത്‌ അനുഭവങ്ങളിൽ നിന്നാണ് ധന്യ രാമൻ വളർന്നത്. ആ ശബ്ദത്തെ അടിച്ചമർത്താൻ ആവില്ല.

കാസര്‍കോട്ടെ കള്ളാര്‍ എന്ന ഗ്രാമത്തിലെ പൊതു പ്രവര്‍ത്തകനായ രാമന്‍ എന്ന തന്‍റെ പിതാവിന്‍റെ മുന്നിലേക്ക്‌ കണ്ണുനീരോടെ സഹായമഭ്യര്‍ത്ഥിച്ച് വരുന്ന ആദിവാസിപെണ്ണുങ്ങളുടെ അലറിക്കരച്ചിലുകളും പരിദേവനങ്ങളും കണ്ടും കേട്ടുമാണ് ധന്യ വളര്‍ന്നത്‌ ……. അവിടെ നിന്നാണ് ജീവിതം ആദിവാസി ജനതക്കായി അവള്‍ മാറ്റി വച്ചത് ……. നമ്മുടെ വ്യവസ്ഥിതി ആദിവാസി – ദളിത്‌ വിഭാഗങ്ങളോട് ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ വിരല്‍ ചൂണ്ടിയും പ്രതിഷേധിച്ചും അവള്‍ ഊരുകളില്‍ നിന്ന് ഊരുകളിലേക്ക് ഓടിക്കൊണ്ടേയിരിക്കുന്നു


” ഭയന്ന് പിന്മാറരുത്, ഇവന്മാർക്ക് ഇതൊക്കെയേ അറിയൂ .” രവീഷ് കുമാർ സിന്ധു സൂര്യകുമാറിനു എഴുതുന്നു

കേരളത്തില്‍ ഒരുപക്ഷേ സ്ഥിതി അല്‍പംകൂടി മെച്ചമായിരിക്കും. പക്ഷേ, ഉത്തരേന്ത്യയിലും മറ്റുമേഖലകളിലും സ്ത്രീകള്‍ അടുത്തകാലത്തായി പൊതുരംഗത്തേക്ക് നടന്നുകയറുന്നുണ്ട്. സംസ്കാരത്തിന്‍െറ മേല്‍നോട്ടക്കാര്‍ ചമഞ്ഞ് ആ സ്ത്രീകളെ മുഴുവന്‍ വീട്ടിലേക്ക് തിരിച്ചോടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ അഭ്യാസമുറകളെല്ലാം. ഇതുപോലുള്ള തെമ്മാടികളില്‍ ഭരമേല്‍പിക്കുന്ന സമൂഹത്തിന്‍െറ കാര്യം കഷ്ടമെന്നേ പറയേണ്ടൂ.


‘മഹത്തുക്കൾ’ ഒരു കാതം അകലെ മാത്രം നിർത്തിയവനായിരുന്നു മണി – വിനയൻ

തങ്ങള്‍ക്കൊപ്പമോ, അതല്ല തങ്ങളേക്കാളും മുകളിലോ അഭിനയവും, പാട്ടും, നൃത്തവും ഒക്കെ വഴങ്ങിയിരുന്ന ഒരു കലാകാരനെ ഒരു കാതം അകലെ മാത്രം നിര്‍ത്തിയിരുന്നവര്‍ ഇന്ന് പറയുന്നു – അവനെന്റെ സഹോദരന്‍ ആയിരുന്നെന്ന്. അവനെപ്പറ്റി പറയാന്‍ വാക്കുകളില്ലെന്ന്. ആ മേലാളന്‍മാരുടെ ഗുഡ്ബുക്കില്‍ പെടാത്ത എന്നെ അവരുടെ കൂടെ ഇരിക്കാന്‍ വിളിക്കാത്തതു തന്നെ നല്ലത്. പക്ഷേ ഒരു മിന്നാമിനുങ്ങിനെ പോലെ ഒറ്റയ്ക്കു പറന്ന് അകലേയ്ക്കു പോയ മണിയേ സ്മരിക്കാന്‍ എനിക്ക് ഈ മഹത്തുക്കളുടെ മഹാസമ്മേളനങ്ങളൊന്നും വേണ്ടാ


പ്രതിഷേധ ബാനറിലെ ‘ മാതൃഭൂമി’യെ വെട്ടി മാധ്യമം പത്രത്തിന്റെ ഫോട്ടോഷോപ്പ് സഹായം

മാതൃഭൂമിയില്‍ വന്ന പ്രവാചകനിന്ദക്കെതിരെ വെള്ളിയാഴ്ച വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ബാനറിലെ ‘മാതൃഭൂമി ദിനപത്രത്തിനെതിരെ’ എന്ന പരാമര്‍ശമാണ് മാധ്യമം ഫോട്ടോഷോപ്പിലിട്ട് വെട്ടിമാറ്റി ‘വർഗസ്നേഹം’ പ്രകടമാക്കിയത്.ഒ. അബ്ദുറഹ്മാന്റെ മാധ്യമം ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തില്‍ മാതൃഭൂമി ഈ പ്രതിസന്ധിയില്‍ നിന്ന് വേഗം കരകയറും എന്ന് പ്രത്യാശിക്കുന്നുണ്ട്. ആ ആഗ്രഹത്തിന്റെ സഫലീകരണം പെട്ടെന്ന്‍ ഉണ്ടാകാന്‍ വേണ്ടിയുള്ള മാധ്യമത്തിന്റെ സംഭാവനയായിരിക്കണം ഈ ഫോട്ടോഷോപ്പ് വിക്രിയ.