Opini Diary


കുട്ടനാട്ടിലെ പ്രളയം റിപ്പോർട്ട് ചെയ്‌ത്‌ മടങ്ങുന്നതിനിടെ മുങ്ങിമരിച്ച സജിയേയും ബിപിനെയും ഓർക്കുന്നു

മഴക്കെടുതിയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തു മടങ്ങുന്നതിനിടെ മാതൃഭൂമിയുടെ പ്രാദേശിക ലേഖകൻ സജിയും ഡ്രൈവർ ബിപിനും കോട്ടയം കല്ലറ കരിയാറിൽ മുങ്ങി മരിച്ചത് ഓർക്കുന്നു. ജൂലൈ 24നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ഈ പ്രളയ കാലത്തെ രേഖപ്പെടുത്തുന്നതിനിടെ ആണ് അയാൾക്ക് ജീവൻ നഷ്ടമായത്. എന്നിട്ടും പൊതുബോധത്തിന് അവർ ഷോ ഓഫ് കാണിക്കാൻ പോയ മാധ്യമപ്രവർത്തകർ ആയി.


മുഖ്യമന്ത്രി ‘കൈനീട്ടുമ്പോൾ…’

സത്യത്തിൽ മുഖ്യമന്ത്രി ഈ കൈനീട്ടുന്നത് ഈ നാടിനുവേണ്ടിയാണ്. ദുരിതാശ്വാസനിധിയിൽ എത്തുന്ന ഒറ്റ രൂപപോലും പാഴാകാതെ അർഹർക്ക് എത്തിക്കാൻ ഇന്ന് കേരളത്തിന് സംവിധാനമുണ്ടെന്നു അഭിമാനത്തോടെ പറയാം.


മുല്‍ക് കണ്ടപ്പോള്‍ ശരിക്കും കരഞ്ഞു. ഇന്ത്യന്‍ മുസ്‌ലിം എന്താണ് അര്‍ഥമാക്കുന്നതെന്ന് ഞാനിന്നറിയുന്നു

ഗറം ഹവ കണ്ട സമയത്ത് എന്റെ സ്വത്വം ഇന്ത്യക്കാരന്‍ മാത്രമാണെങ്കില്‍ , ഇന്ന് ഒരു മുസ്ലിം എന്ന് പറഞ്ഞാല്‍ എന്തര്‍ഥമാക്കുന്നു എന്നതോര്‍ത്ത് ഞാന്‍ കരയുന്നു.


ട്രാന്‍സ്ക്ഷേമ പദ്ധതികള്‍: പറഞ്ഞു പറ്റിക്കുകയാണോ സര്‍ക്കാര്‍?

കേരളത്തിൽ ട്രാൻസുകൾക്കായ് ലിംഗമാറ്റ ശസ്ത്രക്രിയക്കായ് സർക്കാർ 2 ലക്ഷം ധനസഹായം നൽകുന്നതായി വാർത്തകൾ കാണുന്നുണ്ട്. പല ആളുകളും അതെല്ലാം ഗംഭീരമായി ആഘോഷിക്കുന്നതും കാണുന്നു.
എന്നാൽ ഇതെല്ലാം നടപ്പിലായിട്ട് പോരെ ആഘോഷങ്ങളൊക്കെയും.


‘ഇടത് രാഷ്ട്രീയക്കാരൻ’ ഫേസ്‌ബുക്ക് പ്രൊഫൈലുകളും മീഡിയവൺ ചാനലും

മീഡിയവൺ ചാനലിനെതിരായ വാർത്തകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസമായി നിരന്തരമായി കണ്ടുകൊണ്ടിരിക്കയാണ്. മലയാളത്തിലെ ചാനലുകളെയും ഫേസ്‌ബുക്കിടങ്ങളിലെ ചർച്ചകളെയും പലപ്പോഴും നിരീക്ഷിക്കുന്ന ആൾ എന്ന നിലയിൽ തോന്നിയ/ തോന്നുന്ന ചില ചോദ്യങ്ങളും കാര്യങ്ങളും പങ്കുവെക്കുകയാണ് ഇവിടെ.


ഹനാനെ ‘കള്ളി’യാക്കുന്ന ഫേസ്ബുക്ക് മലയാളിരാജ്യം

നമ്മൾ കരുതും പോലെ ഒരാൾ പെരുമാറിയില്ലെങ്കിൽ അത് വരെ കൊടുത്ത പിന്തുണ പിൻവലിക്കുമെന്ന് മാത്രമല്ല അവഹേളിക്കുക കൂടി ചെയ്യുന്ന ഇരുതല വാളാണ് സോഷ്യൽ മീഡിയ.


അഭിമന്യുവിന്റെ കൊലപാതകത്തെ ഇസ്‌ലാമിക തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നവർ ഉദ്ദേശിക്കുന്നതെന്താണ്?

അഭിമന്യുവിന്റെ കൊലപാതകം ‘പോപ്പുലർ ഫ്രണ്ട് തീവ്രവാദം’ ആണെന്ന് ആവർത്തിക്കുമ്പോഴും, ആ ക്രൂരകൃത്യത്തിനെയും സംഘടനയെയും വിമർശിക്കുമ്പോഴും അതിനെ ‘ഇസ്ലാമിക തീവ്രവാദമായി’ കാണാൻ കഴിയാത്തതും ഇതുകൊണ്ടൊക്കെ തന്നെയാണ്. തലച്ചോറോ ഹൃദയമോ ഇല്ലാത്ത ആ കൂട്ടം ചെയ്തതിനു മതവുമായി ബന്ധമുണ്ടെന്ന് കരുതുന്നുമില്ല.


ഡിഗ്രിക്കും വിദ്യാർത്ഥികൾ പടിക്ക് പുറത്താണ്. മലബാറിനോട് കേരളം ചെയ്യുന്നത്

ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രവാസ വൽക്കരിക്കപ്പെട്ട വിഭാഗമാണ് ഇന്ന് മലബാറിലെ വിദ്യാർഥികൾ. 5 വര്ഷം അധികാരത്തിൽ ഇരുന്ന് അതിന്റെ എല്ലാ സുഖാഡംബരങ്ങളും ആസ്വദിച്ച് പൊടിയും തട്ടി ഇറങ്ങിപ്പോരുന്ന ജനപ്രതിനിധികൾ മലബാറിനോട് രാഷ്ട്രീയ ധാർമികത പുലർത്താൻ തയ്യാറാവണം.


പോളിമർ ന്യൂസ് ചാനലിന് ഒരു ട്രാൻസ് പുരുഷന്റെ  തുറന്ന കത്ത്

അക്ഷയ് ദേവിന്റെ യാഥാർഥ്യങ്ങളെ – അവന്റെ അനുഭവങ്ങൾ, അവകാശങ്ങൾ, സ്വത്വം – എല്ലാം ദഹിപ്പിക്കുക,  എന്നിട്ട് ആ തീയിൽ സ്വയം ഉന്മേഷം നേടുക, ഇതായിരുന്നു നിങ്ങളുടെ ശ്രമം. ഞങ്ങൾ അടങ്ങിയിരിക്കുമെന്നു കരുതരുത്, അസത്യങ്ങൾ മറികടന്നു, നിങ്ങൾക്ക് തോല്പിക്കാൻപറ്റാത്ത ശക്തിയായി  ഞങ്ങൾ ഉയർന്നുവരും. ഈ ലോകം ഞങ്ങളുടേതാണ്.