World

ഇനി ‘ദുബായ് ജോലി’ നല്ല കുട്ടികൾക്ക് മാത്രം

പുതിയ നിയമത്തെ കുറ്റപ്പെടുത്താന്‍ യാതൊരു നിര്‍വാഹവുമില്ല. ഒരുപരിധി വരെ മലയാളികളടക്കമുള്ള ചിലരുടെ ചെയ്തികളുടെ അനന്തരഫലം മാത്രമാണിത്. മുമ്പ് കുറ്റം ചെയ്തും അറബികളെ പറ്റിച്ചും ഗൾഫിൽ നിന്ന് മുങ്ങിയ ഒരുപാട്  വിരുതന്മാരുണ്ട് . അവരിൽ പലരും പേര് തിരിച്ചിട്ടും മറിച്ചിട്ടും  പാസ്പോര്ട്ട് മാറ്റിയെടുത്തു  തിരിച്ചു വരുന്നത് പതിവായിരുന്നു. വരിക മാത്രമല്ല. വന്നാൽ  പിടികൂടപ്പെടാതെ തിരിച്ചെത്തിയതിന്റെ ബഡായിയും  പറയും.  


ഇസ്രയേലിൽ പരിപാടിക്കില്ലെന്ന് പറഞ്ഞ ഗായികക്കെതിരെ അസഭ്യവുമായി വാഷിംഗ്‌ടൺ പോസ്റ്റ്

ഇസ്രയേലിലെ സംഗീത പരിപാടി റദ്ദാക്കിയ പ്രമുഖ ഗായികയ്‌ക്കെതിരെ വിവാദപരസ്യവുമായി യുഎസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ്. ന്യൂസിലന്‍ഡിലെ പ്രശസ്ത ഗായികയും ഗ്രാമി അവാര്‍ഡ് ജേതാവുമായ ലോര്‍ഡിയെയാണ് അസഭ്യം ചൊരിഞ്ഞ് വാഷിങ്ടണ്‍ പോസ്റ്റില്‍ പരസ്യം വന്നത്.


ഷാർജ ലോക സംഗീതോത്സവം ജനുവരി പന്ത്രണ്ടു മുതൽ  പത്തൊമ്പതു  വരെ

സംഗീതപ്രേമികൾക്ക്  വിരുന്നൊരുക്കുന്ന ഷാർജ ലോക സംഗീതോത്സവത്തിന്റെ അഞ്ചാം പതിപ്പ് ജനുവരി പന്ത്രണ്ടു മുതൽ  പത്തൊമ്പതു വരെ നടക്കും. ഷാർജ കൊമേഴ്സ് ആന്ഡ് ടൂറിസം വകുപ്പും അല് മജാസ് ആംഫി തീയറ്ററുമായി ചേര്ന്ന് ഷാർജ ഇന്വെസ്റ്റ്മെന്റ് ആന്ഡ് ഡവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്)യാണ് സംഗീതോത്സവം അവതരിപ്പിക്കുന്നത്. 


‘ഫലസ്തീൻ മുസ്ലിംകളാണ് സഹോദരങ്ങൾ.’ ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളുന്നുവെന്നു ഫലസ്തീൻ ക്രിസ്ത്യാനികൾ

” ഇസ്രായേലി ഗവൺമെൻറ് ഞങ്ങളോട് കാണിക്കുന്ന രീതികളെല്ലാം ഏറെ സങ്കടകരമാണ്. ലോകത്തെങ്ങുമുള്ളവരോട് ഇതിൽ ഇടപെടാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്. ” സാന്റി കൊംസിയ എന്ന യുവതി ആവശ്യപ്പെട്ടു. നിലവിൽ ഇസ്രായേൽ അധിനിവേശത്തിനു കീഴിൽ ജീവിക്കുന്ന ഫലസ്തീൻ ക്രിസ്ത്യാനികൾക്ക് ജറൂസലേമിലേക്കു പോവണമെങ്കിൽ ഇസ്രായേലി ചെക്‌പോയിന്റിന്റെ സമ്മതമില്ലാതെ സാധിക്കില്ല


‘മനുഷ്യരെ സ്നേഹിക്കുക എന്നതിനെക്കാൾ കലാപരമായ മറ്റൊന്നില്ല’

‘ സ്വാതന്ത്ര്യത്തെ ഏതൊന്നു കൊണ്ടളക്കും, വ്യക്തികളിലെന്നപോലെ രാഷ്ട്രങ്ങളിലും? അതിജീവിക്കേണ്ട പ്രതിരോധത്തെ വച്ച്, മുങ്ങിത്താഴാതെ കിടക്കാൻ വേണ്ട യത്നത്തെ വച്ച്.’


ലോകത്തെ ആദ്യത്തെ തല മാറ്റിവെക്കൽ ശസ്ത്രക്രിയ. വിജയകരമെന്നു ശാസ്ത്രജ്ഞൻ

കഴുത്തിന് താഴേയ്ക്ക് തളര്‍ന്നുപോയ ജീവനുള്ളയാളുകളില്‍ ശസ്ത്രക്രിയ പരീക്ഷിക്കാനൊരുങ്ങുകയാണ് താനെന്നും ഉടന്‍ തന്നെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒരു സര്‍ജിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച് വരുമെന്നും കനവാരോ പറഞ്ഞു


ലോകത്തെ ഏറ്റവും പ്രതിഫലമര്‍ഹിക്കുന്ന ജോലിയേത്? ഉത്തരം പറഞ്ഞ് ലോകസുന്ദരി

ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ക്ക് 2017 ലെ ലോക സുന്ദരിപ്പട്ടം. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് മാനുഷി ഛില്ലര്‍. 108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ കിരീട നേട്ടം. ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരി കൂടിയാണ് മാനുഷി


ശിശുദിനം വ്യത്യസ്തരാജ്യങ്ങളില്‍. ഫോട്ടോകളിലൂടെ…

ഇന്ത്യ ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ്. കുട്ടികളെ എറെ സ്നേഹിച്ച രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനവാര്‍ഷികമാണ് രാജ്യം ശിശുദിനമായി കൊണ്ടാടുന്നത്. ലോകത്തെ വ്യത്യസ്ത രാജ്യങ്ങളിലെ ശിശുദിനാഘോഷങ്ങളുടെ ഫോട്ടോകളിലൂടെ..


സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ PhD തിസീസ് ഓണ്‍ലൈനില്‍ ആദ്യമായി

ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പിഎച്ച്ഡി പ്രബന്ധം പൂര്‍ണമായും വായിക്കാം. ഇതാദ്യമായാണ് ഹോക്കിങ്ങിന്റെ തിസീസ് പൂര്‍ണരൂപത്തില്‍ ഓണ്‍ലൈനില്‍ ലഭ്യമാവുന്നത്.


#MeToo പത്തുവർഷങ്ങൾക്കു മുമ്പേ കാമ്പയിൻ തുടങ്ങിയത് ബ്ലാക്ക് വുമൺ ആക്ടിവിസ്റ്

2014 ൽ ഫിലാഡൽഫിയയിൽ മാർച്ച് എഗൈൻസ്റ്റ് റേപ്പ് കൾച്ചർ എന്ന ബഹുജനപ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് മീടൂ എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് ടരാന ബുർക്കെ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുകയാണ്. വീഡിയോ കാണാം