World

24 മണിക്കൂറിനിടെ നഷ്ടപ്പെട്ടത് 250ലേറെ ജീവൻ. അതിൽ 52 കുരുന്നുകൾ. സിറിയ കരയുകയാണ്.

ഇരുപത്തിനാലു മണിക്കൂറിൽ നഷ്ടപ്പെട്ടത് ഇരുന്നൂറ്റി അൻപതിലേറെ ജീവനാണ്. അതിൽ 52 കുട്ടികളും മുപ്പതിലേറെ സ്ത്രീകളും ഉണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.
ശ്രദ്ധക്ക്: അസ്വസ്ഥത ഉണ്ടാക്കുന്ന പല ചിത്രങ്ങളും ഇതിലുണ്ട്. കൂട്ടക്കുരുതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഭീകരത വെളിവാക്കുന്ന, മനസ്സ് മരവിക്കുന്ന ചിത്രങ്ങൾ. മനസികപിരിമുറുക്കമുള്ളവർ ദയവായി ഈ ചിത്രങ്ങൾ കാണാതിരിക്കുക.


മഞ്ഞുമൂടിയ ടോക്കിയോ നഗരം. ഈ ചിത്രങ്ങൾ നിങ്ങളെ ടോക്കിയോവിലെത്തിക്കും

മഞ്ഞു പെയ്യുന്നത് കാണാൻ ആഗ്രഹമില്ലാത്തവർ ഉണ്ടോ? ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ജപ്പാനിലെ ടോക്കിയോവിലെ മഞ്ഞു പെയ്യുന്ന ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? മനോഹരമായ ടോക്കിയോ നഗരത്തിലെ മഞ്ഞു കാഴ്ചകൾ തന്റെ കാമറയിൽ പകർത്തിയിരിക്കുകയാണ് യുക്കി യോക്കോത്ത എന്ന ഫോട്ടോഗ്രാഫർ.


നൂറ്റാണ്ടിന്റെ സംഗീതഞ്ജൻ. ഇന്ന് ബോബ് മാർലിയുടെ എഴുപത്തിമൂന്നാം ജന്മദിനം

മുപ്പത്തിയാറാം വയസ്സിൽ ലോകത്തോട് വിടപറഞ്ഞ ലോകപ്രശസ്ത ഗായകൻ ബോബ് മാർലിയുടെ എഴുപത്തിമൂന്നാം ജന്മദിനവാർഷികം ഇന്ന്.ഇനി ‘ദുബായ് ജോലി’ നല്ല കുട്ടികൾക്ക് മാത്രം

പുതിയ നിയമത്തെ കുറ്റപ്പെടുത്താന്‍ യാതൊരു നിര്‍വാഹവുമില്ല. ഒരുപരിധി വരെ മലയാളികളടക്കമുള്ള ചിലരുടെ ചെയ്തികളുടെ അനന്തരഫലം മാത്രമാണിത്. മുമ്പ് കുറ്റം ചെയ്തും അറബികളെ പറ്റിച്ചും ഗൾഫിൽ നിന്ന് മുങ്ങിയ ഒരുപാട്  വിരുതന്മാരുണ്ട് . അവരിൽ പലരും പേര് തിരിച്ചിട്ടും മറിച്ചിട്ടും  പാസ്പോര്ട്ട് മാറ്റിയെടുത്തു  തിരിച്ചു വരുന്നത് പതിവായിരുന്നു. വരിക മാത്രമല്ല. വന്നാൽ  പിടികൂടപ്പെടാതെ തിരിച്ചെത്തിയതിന്റെ ബഡായിയും  പറയും.  


ഇസ്രയേലിൽ പരിപാടിക്കില്ലെന്ന് പറഞ്ഞ ഗായികക്കെതിരെ അസഭ്യവുമായി വാഷിംഗ്‌ടൺ പോസ്റ്റ്

ഇസ്രയേലിലെ സംഗീത പരിപാടി റദ്ദാക്കിയ പ്രമുഖ ഗായികയ്‌ക്കെതിരെ വിവാദപരസ്യവുമായി യുഎസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ്. ന്യൂസിലന്‍ഡിലെ പ്രശസ്ത ഗായികയും ഗ്രാമി അവാര്‍ഡ് ജേതാവുമായ ലോര്‍ഡിയെയാണ് അസഭ്യം ചൊരിഞ്ഞ് വാഷിങ്ടണ്‍ പോസ്റ്റില്‍ പരസ്യം വന്നത്.


ഷാർജ ലോക സംഗീതോത്സവം ജനുവരി പന്ത്രണ്ടു മുതൽ  പത്തൊമ്പതു  വരെ

സംഗീതപ്രേമികൾക്ക്  വിരുന്നൊരുക്കുന്ന ഷാർജ ലോക സംഗീതോത്സവത്തിന്റെ അഞ്ചാം പതിപ്പ് ജനുവരി പന്ത്രണ്ടു മുതൽ  പത്തൊമ്പതു വരെ നടക്കും. ഷാർജ കൊമേഴ്സ് ആന്ഡ് ടൂറിസം വകുപ്പും അല് മജാസ് ആംഫി തീയറ്ററുമായി ചേര്ന്ന് ഷാർജ ഇന്വെസ്റ്റ്മെന്റ് ആന്ഡ് ഡവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്)യാണ് സംഗീതോത്സവം അവതരിപ്പിക്കുന്നത്. 


‘ഫലസ്തീൻ മുസ്ലിംകളാണ് സഹോദരങ്ങൾ.’ ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളുന്നുവെന്നു ഫലസ്തീൻ ക്രിസ്ത്യാനികൾ

” ഇസ്രായേലി ഗവൺമെൻറ് ഞങ്ങളോട് കാണിക്കുന്ന രീതികളെല്ലാം ഏറെ സങ്കടകരമാണ്. ലോകത്തെങ്ങുമുള്ളവരോട് ഇതിൽ ഇടപെടാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്. ” സാന്റി കൊംസിയ എന്ന യുവതി ആവശ്യപ്പെട്ടു. നിലവിൽ ഇസ്രായേൽ അധിനിവേശത്തിനു കീഴിൽ ജീവിക്കുന്ന ഫലസ്തീൻ ക്രിസ്ത്യാനികൾക്ക് ജറൂസലേമിലേക്കു പോവണമെങ്കിൽ ഇസ്രായേലി ചെക്‌പോയിന്റിന്റെ സമ്മതമില്ലാതെ സാധിക്കില്ല


‘മനുഷ്യരെ സ്നേഹിക്കുക എന്നതിനെക്കാൾ കലാപരമായ മറ്റൊന്നില്ല’

‘ സ്വാതന്ത്ര്യത്തെ ഏതൊന്നു കൊണ്ടളക്കും, വ്യക്തികളിലെന്നപോലെ രാഷ്ട്രങ്ങളിലും? അതിജീവിക്കേണ്ട പ്രതിരോധത്തെ വച്ച്, മുങ്ങിത്താഴാതെ കിടക്കാൻ വേണ്ട യത്നത്തെ വച്ച്.’


ലോകത്തെ ആദ്യത്തെ തല മാറ്റിവെക്കൽ ശസ്ത്രക്രിയ. വിജയകരമെന്നു ശാസ്ത്രജ്ഞൻ

കഴുത്തിന് താഴേയ്ക്ക് തളര്‍ന്നുപോയ ജീവനുള്ളയാളുകളില്‍ ശസ്ത്രക്രിയ പരീക്ഷിക്കാനൊരുങ്ങുകയാണ് താനെന്നും ഉടന്‍ തന്നെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒരു സര്‍ജിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച് വരുമെന്നും കനവാരോ പറഞ്ഞു