Adivasi

‘സ്വന്തം ഭാഷയിൽ തിരിച്ചുപറയാൻ തുടങ്ങുന്ന സിനിമയാണ് എന്റേത്’: കരിന്തണ്ടൻ സംവിധായിക ലീല സന്തോഷ്

എഴുതപ്പെടാത്ത ചരിത്രത്തിലെ വയനാടൻ നായകൻ കരിന്തണ്ടന്റെ ജീവിതം പറയാനാണ് തന്റെ ശ്രമമെന്ന് ചലച്ചിത്ര സംവിധായിക ലീല സന്തോഷ് പറഞ്ഞു. ഫാറൂഖ് കോളേജ് സോഷ്യോളജി അസോസിയേഷൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായെത്തിയതായിരുന്നു അവർ.


നിസ്സാരനേരം കൊണ്ട് ഇല്ലാതാക്കി കളഞ്ഞില്ലേ നിങ്ങൾ? അഭിമന്യുവിന്റെ കൊലപാതകികളോട് ഗോമതി

സാമൂഹികവും, സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന തോട്ടം തൊഴിലാളികളുടെ ഇടത്തിൽ നിന്നും ഏറെ പ്രതീക്ഷകളുമായി ഉയർന്ന് വന്ന വിദ്യാർത്ഥിയെയാണ് നിങ്ങൾ നിസ്സാരനേരം കൊണ്ട് കൊന്നതെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളിനേതാവും ദലിത് ആദിവാസി അവകാശപ്രവർത്തകയുമായ ഗോമതി.


ആദിവാസികൾ മ്യൂസിയം പീസുകളല്ല. ഫെസ്റ്റുകളിലെ ‘പ്രധാന ആകർഷണം ‘ ആദിവാസികുടിലുകളാക്കുന്നവരോട്

കണ്ണൂർ മഹോത്സവത്തിന്റെ “പ്രധാന ആകർഷണം ആദിവാസിയും ആദിവാസി കുടിലുമാണു” പോലും. മധുവിന്റെ കൊലപാതകികൾ പതിനാറുമല്ല പതിനാറായിരവുമല്ല പതിനാറു ലക്ഷവുമല്ല… ആദിവാസിയെ വംശീയമായി ആക്ഷേപിച്ച് ആനന്ദം കണ്ടെത്തുന്ന മലയാളി എന്തുതരം പുരോഗമനമാണ് നേടിയത്.


അന്യവൽക്കരണവും ദേശീയതയും

ഒരു സാധാരണ പൗരന്റെ സ്വത്വം എന്നത് രാജ്യത്തിന്റെ പൗരത്വം കൊണ്ട് നിർണയിക്കുമ്പോൾ ഒരു ദളിതന്റെ അല്ലെങ്കിൽ ആദിവാസി എന്ന് വിളിക്കപെടുന്നവന്റെ സ്വത്വം എന്നത് ജാതി, മതം പിന്നെ രാജ്യത്തിന്റെ പൗരത്വം എന്നിവയാൽ ചുറ്റിപറ്റിയതാണ്.


ആദിവാസികള്‍ക്കു വേണ്ടി നമുക്കെന്തൊക്കെ ചെയ്യാനാവും? ഐകൃദാര്‍ഢ്യവുമായി ദയാപുരം വിദ്യാഭ്യാസകേന്ദ്രം.

ദൂരദേശങ്ങളിലുള്ള ദളിത്ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സഹായം നല്‍കുന്ന ചെറിയ പദ്ധതികള്‍ക്ക് രൂപം നല്‍കി, കഴിഞ്ഞ രണ്ടു വര്‍ഷമായി ദയാപുരം പ്രവര്‍ത്തിക്കുന്നുണ്ട്. (ദളിത്ആദിവാസി പ്രവര്‍ത്തകരുടെ പിന്തുണ നമുക്ക് കിട്ടുന്നുമുണ്ട്) അതില്‍ പ്രവര്‍ത്തിക്കാന്‍ ദയാപുരത്തുകാര്‍ മുന്നോട്ട് വരണം. പി.എസ്.സി പരിശീലനംപോലെയുള്ള സ്ഥിരം മാര്‍ഗ്ഗങ്ങള്‍ വിട്ട് ആദിവാസി കുട്ടികളുടെ കഴിവിന് പ്രകാശനം കിട്ടുന്നതും അവരുടെ പ്രകൃതിയുമായി ചേര്‍ന്നുനില്‍ക്കുന്നതുമായ ഇനങ്ങളെക്കുറിച്ചും നാം ചിന്തിക്കണം.


മധുവിന്റെ കൊലപാതകം. വർഗീയത വളർത്താൻ ശ്രമിച്ചു വീരേന്ദർ സെവാഗ്

മധുവിനെതിരായ ആൾക്കൂട്ട ആക്രമണത്തിൽ നാല്പതോളം പേർ പങ്കെടുത്തെന്നും അതിൽ പന്ത്രണ്ട് പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നുമുള്ള വാർത്ത ഉണ്ടായിരിക്കെയാണ് സംഘത്തിലെ മുസ്‌ലിം പേരുള്ള മൂന്നു പേരെ മാത്രം പരാമർശിച്ചു സെവാഗിന്റെ ട്വീറ്റ്.


മധുവിന്റെ കൊലപാതകം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

മധുവിന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നുള്ള പരാതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചത്‌. വിഷയത്തില്‍ ഉടന്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടും.


‘ വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. മധൂ..മാപ്പ് ‘ . മമ്മൂട്ടിയുടെ പ്രതികരണം

ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ഒരുകൂട്ടം യുവാക്കള്‍ അടിച്ചുകൊന്ന ആദിവാസി യുവാവ് മധുവിന്റെ നീതിക്കായി പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ജാതികേരളത്തിന്റെ ഈ ക്രൂരതയോട് പ്രതിഷേധിച്ച് മധുവിന്റെ നീതിക്കായുള്ള സമരത്തോട് ഐക്യപ്പെട്ടു.


ആദിവാസിയെ കൊല്ലാന്‍ അധികാരമുളള മനുഷ്യനെ സൃഷ്ടിക്കുന്ന രാഷ്ട്രീയ സാക്ഷരതയാണ് ജാതികേേരളത്തിന്റേത്

ആദിവാസിയെ തല്ലാനും ,കൊല്ലാനും അധികാരമുളള മനുഷ്യനെ സൃഷ്ട്ടിക്കുന്ന രാഷ്‌ട്രീയ സാക്ഷരതയുള്ളതിനാൽ ഇനിയും ആദിവാസികൾ കൊല്ലപ്പെടും.അപ്പോഴും മനുഷ്യത്വത്തെ കുറിച്ചുള്ള വികാരതള്ളിച്ചകൾ കാണാം. മനുഷ്യൻ “ആരൊക്കെ”യാണെന്ന ചോദ്യം മാത്രം ബാക്കിയാകും.


കേരളമേ, റോഡുകളിലിറങ്ങൂ… ഇന്ന് തന്നെ. ഇപ്പോള്‍ തന്നെ. നീതി വൈകിപ്പിക്കാനുള്ളതല്ല

ബസ് സ്റ്റാന്റില്‍ , അങ്ങാടിയില്‍ , ആളുകള്‍ കൂടുന്നിടത്തെല്ലാം സംഘമായി പോവൂ.. പറഞ്ഞുകൊണ്ടേയിരിക്കൂ.. അരി കട്ടെന്നും പറഞ്ഞ് കുറച്ച് മനുഷ്യര്‍ ചേര്‍ന്ന് ഒരു ആദിവാസി യുവാവിനെ അടിച്ചും കെട്ടിയിട്ടും പരിഹസിച്ചും വീഡിയോവിലാക്കിയും കൊന്ന കേരളമാണിതെന്ന്..