BJP

അരവിന്ദ് കെജ്രിവാളിനെ ഇനിയും അറിയാത്തവർ !

വിവരാവകാശ പോരാട്ടം നടത്തിയിട്ടുങ്കിലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തി ഉയർന്നു വന്നയാളല്ല കെജ്രിവാൾ എന്ന് ആർക്കാണറിയാത്തത്? ആർ.എസ്.എസ് സന്തതിയായ വിവേകാനന്ദ ഫൗണ്ടേഷൻ അജിത് ഡോവലിന്റെ നേതൃത്വത്തിൽ അണ്ണാ ഹസാരെയെ മുന്നിൽ നിർത്തി ഐഎഎസിക്ക് തുടക്കമിട്ട ആദ്യ യോഗം തൊട്ട് വരുന്നവരെ ചായയും വെള്ളവും കുടിപ്പിക്കാൻ ഓടി നടന്നയാളാണ് കെജ്രിവാൾ എന്ന് ഇനിയും അറിയാത്തവർ എത്ര പേരുണ്ട്?


റോഹിംഗ്യൻ ക്യാമ്പ് സന്ദർശിച്ച് പ്രിയങ്ക ചോപ്ര. പ്രിയങ്ക ഇന്ത്യ വിടണമെന്ന് ബിജെപി എംപി

ബംഗ്ലാദേശിലെ റോഹിംഗ്യൻ ക്യാമ്പ് സന്ദർശിച്ച് അവരോട് ഐക്യപ്പെട്ട് ചലച്ചിത്രതാരം പ്രിയങ്ക ചോപ്ര. റോഹിംഗ്യരോട് അനുകൂലമാണ് നിങ്ങളുടെ നിലപാടെങ്കിൽ ഇന്ത്യ വിട്ടുപോകണമെന്ന് പ്രിയങ്കയോട് ബിജെപി നേതാവും പാർലമെന്റംഗവുമായ വിനയ് കത്യാര്‍.


മണിപ്പൂരിൽ ബിജെപി നടത്തുന്ന ഭരണഘടനാ ലംഘനങ്ങൾ നമ്മളിലെത്ര പേർ അറിയുന്നുണ്ട്?

ഭരണ നിർവഹണ സംവിധാനങ്ങളും ഭരണഘടനയും കർണാടകത്തേതിന് സമാനമായി, അല്ലെങ്കിൽ അതിനേക്കാൾ അപഹാസ്യകരമായി ചവിട്ടിയരക്കപ്പെട്ട ഈ മണിപ്പൂർ നാടകങ്ങൾ നമ്മളിലെത്രപേർക്ക് അറിയാമായിരുന്നു ?വർഗീയതയല്ല , മതേതരസർക്കാർ കർണാടക ഭരിക്കുമെന്ന് കോൺഗ്രസ്സ്. ക്ളൈമാക്‌സിൽ പതറി ബിജെപി

തുടക്കത്തിൽ മുന്നേറിയ ബിജെപിക്ക് അവസാന നിമിഷം തിരിച്ചടിയായതോടെ കർണാടകയിൽ ജെഡിഎസുമായി ഒന്നിച്ചു സർക്കാരുണ്ടാക്കാൻ കോൺ​ഗ്രസ്.‘ഈ വീട്ടിൽ 10 വയസുള്ള പെൺകുട്ടിയുണ്ട്. ബിജെപിക്കാർ ദയവായി ഇങ്ങോട്ട് വരരുത്.’ ബോർഡുകളുമായി വീട്ടുകാർ

” ഈ വീട്ടിൽ 10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളുണ്ട്. ദയവായി ബിജെപിക്കാർ വോട്ട് ചോദിക്കാനായി വരരുത് ”


എന്തിനാണീ അന്വേഷണമൊക്കെ? കാശ്‌മീർ പെൺകുട്ടിയുടെ കൊലയാളികൾക്ക് ജയ് വിളിച്ച് ബിജെപി മന്ത്രിമാർ

‘ഒരു പെൺകുട്ടി മരിച്ചു , അതിനെത്ര അന്വേഷണങ്ങളാണ്.? ഇവിടെ വേറെയും പല സ്ത്രീകളും മരിക്കുന്നു. ” കാശ്‌മീരിലെ കത്വ ദേശത്തെ മുസ്ലിം കുടുംബങ്ങളെ ഭീതിയിലാക്കി നാട് കടത്താൻ പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്തെ ബ്രാഹ്മണരും ക്രൂരമായി ബലാത്സംഗം ചെയ്‌തു കൊന്ന എട്ടുവയസ്സുകാരിയുടെ കൊലയാളികളെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ടു ഹിന്ദു ഏകതാ മഞ്ച് എന്ന ഭീകരസംഘടന നടത്തിയ റാലിയിൽ ബിജെപി നേതാവും കൃഷിവകുപ്പ് മന്ത്രിയുമായ ചൗധരി ലാൽ സിങ് ചോദിച്ച ചോദ്യമാണിത്.


ദലിത് സമരക്കാർക്ക് നേരെ വെടിയുതിർത്തു ബിജെപി നേതാവ്.ദൃശ്യങ്ങൾ പുറത്ത്

പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ബഞ്ചിന്റെ വിവാദ വിധിക്കെതിരെ രാജ്യമെങ്ങും ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിനിടെ സമരക്കാർക്ക് നേരെ ബിജെപി നേതാവ് തോക്കു ചൂണ്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്.


യുപി തെരഞ്ഞെടുപ്പ് ഫലം: മോദി സർക്കാർ വീണുതുടങ്ങിയെന്നു പ്രതിപക്ഷ നേതാക്കൾ

യുപിയിലേത് സാമൂഹ്യനീതിയുടെ വിജയമാണെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. യു.പിയില്‍ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു . മോദി സര്‍ക്കാരിന്‍റെ പതനമാരംഭിച്ചെന്നായിരുന്നു മമതയുടെ പ്രതികരണം.