Calicut University

കേരളമോഡൽ ഉന്നതവിദ്യാഭ്യാസം വിചാരണ ചെയ്യപ്പെടുന്നു

ഭരണകൂട അനാസ്ഥയുടെ ഇരകളാണ് കേരളത്തിലെ പ്രൈവറ്റ് / വിദൂര വിദ്യാർത്ഥികൾ. ഭരണകൂടം തന്നെ ആ മുറിവ് ഉണക്കണം. മുഴുവൻ വിദ്യാർത്ഥികൾക്കും നീതി ലഭിക്കണം. അത് പരിഹരിക്കുന്ന രാഷ്ട്രീയ പരിഹാരങ്ങൾ നടപ്പിലാകുന്നത് വരെ റെഗുലർ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മുഴുവൻ അക്കാദമിക പരിഗണനകളും വിദൂര വിദ്യാർത്ഥികൾക്ക് ഉറപ്പ് വരുത്താനുള്ള ബാധ്യത സർക്കാറിനുണ്ട്.


ഡിഗ്രിക്കും വിദ്യാർത്ഥികൾ പടിക്ക് പുറത്താണ്. മലബാറിനോട് കേരളം ചെയ്യുന്നത്

ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രവാസ വൽക്കരിക്കപ്പെട്ട വിഭാഗമാണ് ഇന്ന് മലബാറിലെ വിദ്യാർഥികൾ. 5 വര്ഷം അധികാരത്തിൽ ഇരുന്ന് അതിന്റെ എല്ലാ സുഖാഡംബരങ്ങളും ആസ്വദിച്ച് പൊടിയും തട്ടി ഇറങ്ങിപ്പോരുന്ന ജനപ്രതിനിധികൾ മലബാറിനോട് രാഷ്ട്രീയ ധാർമികത പുലർത്താൻ തയ്യാറാവണം.


കാലിക്കറ്റ് യൂനി: ബിസോൺ ഫെസ്റ്റിന്റെ വേദിയും തീയതിയും തീരുമാനിച്ചിട്ടില്ലെന്ന് യൂണിവേയ്സിറ്റി

കാലിക്കറ്റ് സർവകലാശാല ബിസോൺ ഫെസ്റ്റിന്റെ തീയതിയും വേദിയും സർവകലാശാല ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് കലോത്സവ ജനറൽ കൺവീനർ നജ്‌മു സാഖിബ്. ബിസോൺ കലോത്സവം വടകര മടപ്പള്ളി കോളേജിൽ ഫെബ്രുവരി മൂന്നു മുതൽ ഏഴുവരെ നടക്കും എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.


ജാതി നാട്ടില്‍ സൗഹാര്‍ദ്ദം വളര്‍ത്തുന്നെന്ന് കാലിക്കറ്റ് വാഴ്സിറ്റി സോഷ്യോളജി ഗൈഡ്

ജാതി സമൂഹത്തില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം ഉറപ്പുവരുത്തുമെന്ന് പുസ്തകത്തില്‍ പറയുന്നു. സാമൂഹ്യസുരക്ഷയും സംരക്ഷണവും നടപ്പിലാക്കാന്‍ ജാതി ഏറെ നല്ലതാണെന്നും സോഷ്യോളജി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. വ്യത്യസ്ത ജാതിയിലുള്ളവരും ഉപജാതിയിലുള്ളവരും ടെന്‍ഷനുകളും സംഘര്‍ഷങ്ങളുമില്ലാതെ ജീവിക്കുന്നുവെന്നതാണ് ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ പ്രത്യേകതയെന്നും പുസ്തകം പറയുന്നു. സാമൂഹൃവത്കരണത്തിന്റെ പ്രധാന ഏജന്റ് എന്നും ജാതിയെ വിശേഷിപ്പിക്കുന്നു.


പെരുന്നാൾ തലേന്നും പിറ്റേന്നും എക്സാം. പരാതികൾ വകവെക്കാതെ കാലിക്കറ്റ് വാഴ്സിറ്റി 

വിവിധ വിദ്യാർഥി സംഘടനകൾ പരീക്ഷ മാറ്റാൻ നിവേദനം നൽകിയിട്ടും ഇതുവരെ ഷെഡ്യൂളിൽ മാറ്റം വന്നിട്ടില്ല.