Casteism in India


‘ഇത് ഞങ്ങടെ വീട്. ഞങ്ങടെ കാവ്’ തുരുത്തിയിലെ കുട്ടികൾ ഭരണകൂടത്തോട് പറയുന്നു

44 ദിവസമായിട്ടും അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്ന തുരുത്തി കോളനിയുടെ,കുട്ടികളുടെ നിരാഹാര സമരത്തെക്കുറിച്ച് , അതിജീവനത്തിനായുള്ള പോരാട്ടത്തെ കുറിച്ച് തയ്യാറാക്കിയ ഡോക്യൂമെന്ററി കാണാം.


‘പറയാനുള്ളത് ഏത് കോടതിയിലും പറയും.’ നീനു സംസാരിക്കുന്നു

നീനുവിനെ കെവിന്റെ കുടുംബത്തിൽ നിന്നും മാറ്റി നിർത്താൻ പിതാവ് ചാക്കോ നടത്തിയ നീക്കത്തെപ്പറ്റിയും തനിക്ക് മാനസികരോഗമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഇടപെടലിനെപ്പറ്റിയും കുടുംബത്തിൽ നിന്ന്‌ ഇതുവരെ അനുഭവിച്ച അതിക്രമങ്ങളെപ്പറ്റിയും നീനു മൃദുല ഭവാനിയോട് സംസാരിക്കുന്നു.വിനായകൻ 19 വയസ്സ് , ശ്രീജിത് 26 വയസ്സ്‌ , കെവിൻ 23 വയസ്സ്‌..

30 വയസ്സിന് താഴെയുള്ള 3 യുവാക്കൾ കേരളത്തിൽ കൊല്ലപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്തം കേരള പോലീസിനാണ് .

പൊലീസ് ഫോഴ്സിലെ ” ക്രിമിനല്സിനെ ” തടയാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന് . ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഈ നിസ്സഹായരായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടതിനു ധാർമിക ഉത്തരവാദിത്തമുണ്ട് .


ഇനി ജാതിരഹിത/മതരഹിത വിപ്ലവ പുംഗവന്മാരോട് ഒരു വാക്ക്!

ചോരപ്പുഴകൾ നീന്തിക്കയറിയ ഒരു പ്രസ്ഥാനത്തിന് വേണ്ടി ഒപ്പം നിന്ന് തൊണ്ട കീറി മുദ്രാവാക്യം വിളിച്ചിട്ടുണ്ടാകണം കെവിൻ. പക്ഷെ അതേ സഖാക്കൾ തന്നെ കെവിനെ കൊന്ന് പുഴയിൽ തള്ളിയെന്ന വാർത്ത മനുഷ്യത്വമുള്ളവരെ വേട്ടയാടുക തന്നെ ചെയ്യും!


പ്രണയിച്ചതിനു കോട്ടയത്ത് ദലിത് യുവാവിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് ക്രൂരമായി കൊലപ്പെടുത്തി

പ്രണയവിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയ നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം നട്ടാശേരി എസ്.എച്ച് മൗണ്ടില്‍ കെവിന്‍ പി. ജോസഫിന്റെ (23) മൃതദേഹമാണ് പുനലൂര്‍ ചാലിയേക്കരയിലെ തോട്ടില്‍ നിന്ന് കണ്ടെത്തിയത്. കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു


‘ഇതാണോ താങ്കൾ പറഞ്ഞ എല്ലാം ശരിയാകുന്ന NO:1 കേരളം?’ പിണറായിക്ക് ഡിഗ്രീ വിദ്യാർത്ഥിനിയുടെ കത്ത്

‘ ഞാൻ കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലെ തുരുത്തി എന്ന ദലിത് കോളനിയിലെ നിവാസിയാണ്. ഞാൻ ഒരു ഡിഗ്രി വിദ്യാർത്ഥിനിയാണ്. ഇവിടെ തുരുത്തിയിൽ ഞങ്ങൾ മുപ്പതോളം കുടുംബങ്ങൾ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിയ്ക്കൽ ഭീഷണിയിലാണ്. ഈ മുപ്പതാം തീയതി 3D അലൈൻമെന്റ് വരുന്നതോടു കൂടി ഞങ്ങൾ വീട് ഉപേക്ഷിച്ച് പോകേണ്ടിവരും.’


വടയമ്പാടി ജാതിമതിൽ. സമരക്കാർക്ക് സമൻസ്. ആർഎസ്എസ് അക്രമണത്തിനെതിരെ കേസെടുക്കാതെ പോലീസ്

വടയമ്പാടി ജാതിമതിലിനെതിരായ സമരത്തിൽ അറസ്റ്റു ചെയ്യപ്പെട്ട ദലിത് ആക്ടിവിസ്റ്റുകളുൾപ്പടെയുള്ള നൂറിലധികം പേർക്ക് സമൻസ്. മെയ് 28 ന് കോലഞ്ചേരി കോടതിയിൽ ഹാജരാകാനാണ് ഉത്തരവ്. വടയമ്പാടി സമരത്തിൽ പങ്കെടുത്തതിന്റെ കേസിന് റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമ പ്രവർത്തകരെ അടക്കം പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ കോടതിയിൽ ഹാജരാകാനുള്ള ഉത്തരവ് ഇന്നാണ് സമരപ്രവർത്തകർക്ക് ലഭിച്ചത്.