CPIM

ചിത്രലേഖയുടെ അതിജീവനസമരം ബോളിവുഡ് സിനിമയാവുന്നു

കണ്ണൂരിലെ തന്റെ പ്രദേശത്തെ പ്രദേശത്തെ ഇടത് ട്രേഡ് യൂണിയൻ പ്രവർത്തകർ ഒരു പതിറ്റാണ്ടിനടുത്തായി തുടരുന്ന ജാതീയമായ അപമാനങ്ങളെ അതിജീവിക്കുന്ന ദളിത് പ്രവർത്തകയും ഓട്ടോ ഡ്രൈവറുമായ ചിത്രലേഖയുടെ ജീവിതം സിനിമയാവുന്നു.


‘പൊരുതിക്കൊണ്ടേയിരിക്കും. ചാവുന്നത് വരെ. അല്ലെങ്കില്‍ സിപിഎമ്മുകാർ കൊല്ലുന്നതുവരെ’. ഗോമതി പറയുന്നു

പെമ്പിളൈ ഒരുമൈ നേതാവും മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിന്റെ മുന്നണിപോരാളിയുമായ ഗോമതി എഴുതുന്നു 


‘ അമ്പതിനായിരം മനുഷ്യർ നടന്നുവരുന്നുണ്ട്…’ കർഷകമഹാസമരം ഇന്ന് നിയമസഭയിലേക്ക്

മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെ വിറപ്പിച്ച്  കർഷകരുടെ ജാഥ മുംബൈ നഗരത്തിലെത്തി. അഞ്ചുദിവസത്തോളമായി തുടരുന്ന യാത്ര നാസിക്കിൽ നിന്ന് കാൽനടയായായാണ് ആരംഭിച്ചത്. 180 ലേറെ കിലോമീറ്ററുകൾ നടന്നാണ് അമ്പതിനായിരത്തിലധികം വരുന്ന കർഷകർ കിസാൻ സഭയുടെ നേത്യത്വത്തിൽ മുംബൈയിൽ എത്തിയത്.


ആര്‍.എസ്.എസ് ഫാസിസ്റ്റ് സംഘടനയല്ലെന്നു പറഞ്ഞിട്ടില്ല – പ്രകാശ് കാരാട്ട്. മാധ്യമം ആഴ്ചപ്പതിപ്പിനോട് വിശദീകരണം ആവശ്യപ്പെടും

തൃപുരയില്‍ ബിജെപിയോടേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കാരാട്ടിന്റെ അഭിപ്രായം കടുത്ത വിമര്‍ശനങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച തന്റെ അഭിമുഖത്തില്‍ അങ്ങനെ ഒരു പ്രസ്താവന കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.ആഴ്ചപ്പതിപ്പ് തെറ്റായ തന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചതാണെന്നും മാധ്യമത്തോട് വിശദീകരണം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകന്‍ സ്റ്റാന്‍ലി ജോണിക്കയച്ച ഈമെയിലിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.


ത്രിപുരയിലെ ബിജെപി ഭീകരതയിൽ സിപിഎമ്മുകാരൊഴിച്ച് മറ്റാരും മിണ്ടാത്തതെന്തെന്നു ചോദിച്ചു മമത

ലെനിന്റെ പ്രതിമ തകര്‍ത്തത് ശരിയല്ലെന്നുപറഞ്ഞ മമത സിപിഐഎമ്മിനെതിരായി നടത്തുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു. ലെനിന്റെ പ്രതിമ തകര്‍ത്തതില്‍ സിപിഎമ്മുകാരൊഴിച്ച് മറ്റാരും പ്രതിഷേധം രേഖപ്പെടുത്താത്തതില്‍ അവര്‍ അത്ഭുതംകൂറി.


ത്രിപുരയിൽ സിപിഎം കേന്ദ്രങ്ങൾക്ക് നേരെ വ്യാപക ബിജെപി ആക്രമണം

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് സംഘപരിവാര്‍ പ്രവർത്തകർ സംസ്ഥാനത്തുടനീളം സിപിഎം കേന്ദ്രങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിടുകയാണ്.


‘ദലിതുകൾ ഒന്നിക്കണം.സർക്കാരിന് നമ്മെ ഭയമാണ്. അടുത്ത ഭരണം നമ്മുടേതാവണം.’ ഗോമതി

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് ദലിത് ജനതെയെ ഭയമാണെന്നും ദലിത് ജനത ഒന്നിച്ചുചേർന്ന് പ്രതികരിക്കണമെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. വടയമ്പാടി ജാതിമതിലിനെതിരായ സമരത്തിൽ സംസാരിക്കുകയായിരുന്നു ഗോമതി.


ഭാരതമാതാകീ വിളിയെ തലോടിയും ജയ് ഭീമുകാരെ തല്ലിയും സിപിഎം സർക്കാർ

വടമ്പാടിയിൽ നടക്കുന്നത് സംഘപരിവാർ പോലീസിങാണ്. ഇതിന് ഉത്തരംപറയേണ്ട ബാധ്യതയിൽ നിന്നും എൽഡിഎഫിനും പിണറായി വിജയനും ഒഴിഞ്ഞുമാറാനാകില്ല


ഇഎംഎസ് ജാതിവാദിയും കീഴാളവിരുദ്ധനും ആണെന്ന് ഗൗരിയമ്മ

സിപിഎമ്മിന്റെ കേരളത്തിലെ സ്ഥാപകനേതാക്കളില്‍ ഒരാളും കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുമായ
ഇഎംഎസ് നമ്പൂതിരിപ്പാട് ജാതിചിന്ത വെച്ചുനടന്നയാളാണെന്നും കീഴ്ജാതിക്കാരോട് അവജ്ഞ കാണിച്ചിരുന്ന നമ്പൂതിരിയുമായിരുന്നുമെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാവ് കെആര്‍ ഗൗരിയമ്മ


ഷഫിനെയും കത്തിക്കണമെന്ന് സിപിഎം പ്രവര്‍ത്തകന്‍. നാട് നന്നാവുമെന്നും കമന്റ്

ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനെ രാജസ്ഥാന്‍ മാതൃകയില്‍ ചുട്ടുകൊല്ലണമെന്ന് സോഷ്യല്‍ മീഡിയയില്‍ സിപിഎം പ്രവര്‍ത്തകന്റെ കമന്റ്. ഹാദിയ ഷഫിനോട് സംസാരിച്ചു എന്ന മനോരമന്യൂസ് ടിവിയുടെ വാര്‍ത്തക്ക് കീഴെയാണ് ഷഫിനെ കൊന്നുകളഞ്ഞാല്‍ നാട് രക്ഷപ്പെടുമെന്ന് സിപിഎം പ്രവര്‍ത്തകനും തിരുവനന്തപുരം സ്വദേശിയുമായ അനൂപ് സോമനാഥിന്റെ കമന്റ്.