Dalit

പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ദലിത് കുട്ടികളെ നിലത്തിരുപ്പിച്ചു. ഉച്ചഭക്ഷണവും മുറ്റത്തിരുത്തി കൊടുത്ത് സ്‌കൂൾ

മെഹർ ചന്ദ് എന്ന അധ്യാപകൻ ആ ക്ലാസ് റൂമിലെ വിദ്യാർത്ഥികളിൽ നിന്നും ദലിത് വിദ്യാർത്ഥികളെ മാത്രം തെരഞ്ഞെടുക്കുന്നു. അവരെ ക്ലാസിനു പുറത്ത് മുറ്റത്തിരുത്തി. കുതിരകളെയും പശുക്കളെയും കെട്ടിയിടുന്ന ആ നിലത്തിരുത്തി പ്രധാനമന്ത്രിയെ കേൾപ്പിക്കുന്നു


കാണുന്നീല്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി… പൊയ്‌കയിൽ അപ്പച്ചൻ ഓർമ്മയായിട്ട് 140 വർഷം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ ദലിത് ജനതകളുടെ അതിജീവനത്തിനു നേതൃത്വം നൽകിയ മഹാനായ സാമൂഹികനേതാവായിരുന്നു പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ. 1878 ൽ ജനിച്ച് 1938 ൽ മരണപ്പെട്ട ഇദ്ദേഹം പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്നു.കൊങ്ങപ്പാടത്തെ അംബേദ്‌കർ. ദലിത് കോളനിയിലെ വിദ്യാഭ്യാസവിപ്ലവത്തിന്റെ കഥ പറഞ്ഞു രൂപേഷ് കുമാറിന്റെ ഡോക്യൂമെന്ററി

കൊങ്ങപ്പാടം എന്ന ദളിത് കോളനിയില്‍ നിന്ന് വിദ്യാഭ്യാസം നേടിയിരുന്നവര്‍ വളരെ ചുരുക്കമായിരുന്നു. ജാതീയത അതിന്റെ എല്ലാ അപകടത്തോടെയും കൂടി പരോക്ഷമായി കേരളത്തിലെ ഏത് ദളിത് കോളനിയെയും പിന്നോട്ടുവത്കരിച്ചതു പോലെ ഈ നാടിനെയും വെറുതെ വിട്ടില്ല. ഈ സാഹചര്യത്തിലാണ് അംബേദ്‌കർ ആശയങ്ങളിൽ വിശ്വസിക്കുന്ന സജിത്ത് കുമാർ എന്ന യുവാവ് മുൻകൈയെടുത്തു തന്റെ നാടിനെ വിദ്യാഭ്യാസ വിപ്ലവത്തിലേക്ക് നയിക്കുന്നത്.‘ദലിതുകൾ ഒന്നിക്കണം.സർക്കാരിന് നമ്മെ ഭയമാണ്. അടുത്ത ഭരണം നമ്മുടേതാവണം.’ ഗോമതി

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് ദലിത് ജനതെയെ ഭയമാണെന്നും ദലിത് ജനത ഒന്നിച്ചുചേർന്ന് പ്രതികരിക്കണമെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. വടയമ്പാടി ജാതിമതിലിനെതിരായ സമരത്തിൽ സംസാരിക്കുകയായിരുന്നു ഗോമതി.


ഭാരതമാതാകീ വിളിയെ തലോടിയും ജയ് ഭീമുകാരെ തല്ലിയും സിപിഎം സർക്കാർ

വടമ്പാടിയിൽ നടക്കുന്നത് സംഘപരിവാർ പോലീസിങാണ്. ഇതിന് ഉത്തരംപറയേണ്ട ബാധ്യതയിൽ നിന്നും എൽഡിഎഫിനും പിണറായി വിജയനും ഒഴിഞ്ഞുമാറാനാകില്ല


‘ചത്താലും കേരളത്തില്‍ ഒരു രക്ഷയുമില്ല.’ സവർണകേരളം അശാന്തൻ മാഷിനോട് ചെയ്‌തത്‌

പ്രമുഖ ചിത്രകാരൻ അശാന്തന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത്‌ തടഞ്ഞ ഹിന്ദുത്വ ശക്തികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു.


അവർക്ക് എന്നെ കൊല്ലാനാണ് ശ്രമം , പക്ഷെ പോരാട്ടം അവസാനിപ്പിക്കില്ല. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

”എനിക്കെതിരായ ഇരുപത്തിയേഴ് കേസുകളിലും എനിക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഞാൻ എന്തുകൊണ്ടാണ് ജയിലിൽ തന്നെ. അവർ എന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ” 2017 മെയ് മുതൽ ഉത്തർപ്രദേശിലെ സഹാറൻപൂർ ജയിലിൽ തടവിലായ ഭീം ആർമി സ്ഥാപകനും ദളിത് അവകാശ പോരാളിയുമായ ചന്ദ്രശേഖർ പറയുന്നു


ഈ മനുഷ്യന്റെ കൂടെ എല്ലാവരുമുണ്ടാകണം , കൊങ്ങപ്പാടത്ത് സജിത്ത് പരത്തിയ വെള്ളിവെളിച്ചം

പല കാരണങ്ങൾ കൊണ്ടും ഇന്ന് ആ പരിശീലന പദ്ധതി പ്രതിസന്ധിയിലാണ്. പക്ഷെ “എന്റെ കോങ്ങാപ്പാടം” ഒരിക്കലും നിന്നുപോകരുത്. അത് കൊണ്ടു തന്നെ സജിത്ത് കുമാർ എന്ന ഈ മനുഷ്യന്റെ കൂടെ ഒരു നാട്ടിലെ കുട്ടികളുടെ കണ്ണിലെ വെളിച്ചത്തിനു വേണ്ടി ലോകത്തെല്ലാവരും കൂടെ നിക്കണം.