Fifa World Cup 2018

ഹാപ്പി ബർത്ത് ഡേ ലിയോ

കാൽപന്തുകളിയുടെ ചരിത്രം ഇന്നോളം കണ്ടതിൽ വെച്ചേറ്റവും പ്രതിഭാധനനായ താരം ലിയോണൽ മെസ്സിയുടെ മുപ്പത്തൊന്നാം ജന്മദിനമാവാർഷികമാണിന്ന്. തന്റെ ഫുട്‍ബോൾ കരിയറിലെ  തന്നെ ഏറ്റവും നിർണായകമായ സമയത്താണു  മെസ്സിയുടെ 31ആം ജന്മദിനം കടന്ന് വരുന്നത്‌.


ലോകകപ്പ് 2018: അപ്രതീക്ഷിതകളുടെ സെനഗൽ പാരമ്പര്യം

ആഫ്രിക്ക എന്നത് ഒരൊറ്റ രാജ്യമായിരുന്നെങ്കിൽ, അതിന്റെ ചരിത്രവും അതിന്റെ വിരിമാറിൽ ഒളിഞ്ഞു കിടക്കുന്ന കാൽപനിക കഥകളും മനോഹരമായ ലോകകപ്പ് ഫുട്ബോളിന്റെ കോരിത്തരിപ്പിക്കുന്ന നിമിഷങ്ങളിലൂടെ വിശദീകരിക്കാമായിരുന്നു.


ജിംബൂംബാ സെനഗൽ…

2002 മെയ് 31 വരെ ലോക ഫുട്ബാൾ ഭൂപടത്തിൽ ഇടമില്ലാതിരുന്നൊരു രാജ്യമായിരുന്നു… പക്ഷെ ചരിത്രത്തിലാദ്യമായി ഏഷ്യയിൽ വിരുന്നെത്തിയ 2002 ലോകകപ്പിൽ ദക്ഷിണ കൊറിയയിലെ സിയോളിൽ സെനഗൽ വരവറിയിച്ചു… ചില്ലറ എൻട്രിയൊന്നുമായിരുന്നില്ല… കൊലമാസ്സ് എൻട്രി..


ലോകകപ്പ്: വ്യാപകമായി ഹോമോഫോബിയ. എൺപതോളം അക്രമങ്ങൾ ഉണ്ടായെന്ന് റിപ്പോർട്

ലോകകപ്പ് വേളയിൽ സ്റേഡിയങ്ങളിൽ നിന്നും തെരുവുകളിൽ നിന്നുമായി എൽ ജി ബി ടിക്കാർക്ക് നേരെ ഇതിനകം പന്ത്രണ്ടോളം അക്രമങ്ങൾ റിപ്പോർട് ചെയ്‌തെന്ന് മോസ്‌കോ ആസ്ഥാനമായ സോവ സെന്റർ പറയുന്നു. നാഷണലിസം , റേസിസം , ഹോമോഫോബിയ തുടങ്ങിയവയാലുണ്ടായ അക്രമങ്ങളെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.


സുവർണ്ണ തലമുറയുമായി ചുവന്ന ചെകുത്താന്മാർ ഇന്നിറങ്ങുന്നു

യോഗ്യതാ റൗണ്ടിലും ഇപ്പോൾ കഴിഞ്ഞ സൗഹൃദ മത്സരങ്ങളിലെല്ലാം കളിച്ചത് പരിശോധിക്കുമ്പോൾ ടീം ഏത് വമ്പനെയും നേരിടാൻ തയ്യാറാണെന്ന് നമുക്ക് മനസ്സിലാവും. ലുകാകുവും, ഡി ബ്രൂയ്‌നെയും, ഹസാർഡും, മെർട്ടൻസുമെല്ലാം കത്തുന്ന ഫോമിൽ തന്നെയാണ് എന്നുള്ളതും ബെൽജിയത്തിന്റെ സാദ്ധ്യതകൾ വർധിപ്പിക്കുന്നു.


പ്രതീക്ഷകളുമായി പൗളോ ഗുറേറോ. 36 വര്‍ഷങ്ങള്‍ക്ക് ശേഷം പെറു ലോകകപ്പിലെത്തുമ്പോള്‍

ഫ്രാൻസും ഡെന്മാർക്കും ഓസ്‌ട്രേലിയയുമടങ്ങിയ ശക്തമായ സി ഗ്രൂപ്പിലാണ് പെറു മത്സരത്തിനിറങ്ങുന്നത്. പ്രത്യക്ഷത്തിൽ ഒരു സാധാരണ ഗ്രൂപ്പായി തോന്നുമെങ്കിലും ഈ ടീമുകളുടെ സമീപകാല കളിമികവ് പരിശോധിച്ചാൽ ഇതൊരു മരണഗ്രൂപ് തന്നെയാണ്.


പത്തൊമ്പതുകാരന്‍ മുതല്‍ നാല്‍പ്പത്തഞ്ചുകാരന്‍ വരെ. റഷ്യയില്‍ ബൂട്ടു കെട്ടുന്നത് 736 പേര്‍

റഷ്യയിൽ ഇത്തവണ കാൽപന്തുകളിയുടെ മഹാ മാമാങ്കത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഡാനിയൽ അർസാനി. പ്രായം 19 വർഷവും അ‍ഞ്ചുമാസവും.


അദ്‌നാൻ ജനുസാജിന്റെ മാന്ത്രികക്കാലുകൾക്കായി…

അദ്‌നാൻ ജനുസാജ്, നിങ്ങൾ എങ്ങോട്ടാണ് പോയത്. റയാൻ ഗിഗ്‌സിന്റെ പതിനൊന്നാം നമ്പർ കുപ്പായത്തിൽ ഏറെ കാലം കാണാൻ കാത്തിരുന്നവർക്കിടയിൽ നിന്ന് അത്രയെളുപ്പം നിങ്ങൾ അപ്രത്യക്ഷമാകരുതായിരുന്നു.


ബ്രസീൽ ലോകകപ്പും ഗാസയിലെ കുഞ്ഞുരക്തസാക്ഷികളും. എന്റെ ലോകകപ്പോർമകൾ

ഫുട്ബാളിന്റെ ചലനങ്ങൾ ഹൃദയതാളമായ സ്വന്തം ജനതക്ക് മുന്നിൽ തകർന്നു തരിപ്പണമായത് കൊണ്ട് മാത്രമല്ല, ബ്രസീൽ ലോകകപ്പ് ദുരന്തയോർമയാവുന്നത്. ഫൈനലിൽ ജർമനിയുടെ കിരീടധാരണത്തിന് തൊട്ടടുത്ത ദിവസം മുതൽ പത്രങ്ങളിൽ നിറഞ്ഞു നിന്ന ഗാസ്സൻ കൂട്ടക്കുരുതിയുടെ ചിത്രങ്ങൾ കൂടി കൊണ്ടാണ്.


കാൽപന്തുകളിയുടെ പെരുന്നാളിന് മലബാറൊരുങ്ങി. ചിത്രങ്ങളിലൂടെ…

ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇഷ്‌ടതാരങ്ങളുടെയും രാജ്യങ്ങളുടെയും കൊടികളും കട്ടൊട്ടുകളുമായി ഉത്സവലഹരിയിലാണ് തെരുവുകൾ. മലപ്പുറം , കോഴിക്കോട് ജില്ലകളിൽ നിന്ന് മക്തൂബ് മീഡിയക്കായി ഇർഫാൻ ഹാദി പകർത്തിയ ചിത്രങ്ങളിലൂടെ: