Humanity

‘അത് ഞങ്ങളുടെ കടമയാണ്. അല്ലാതെന്ത്’ ആ മത്സ്യത്തൊഴിലാളി യുവാവ് ജൈസൽ പറയുന്നു

പ്രളയക്കെടുതിയിൽ മലപ്പുറം ജില്ലയിലെ വേങ്ങരയിൽ രക്ഷാ ബോട്ടിലേക്ക് കയറാൻ കഴിയാത്ത സ്‌ത്രീകളടക്കമുള്ളവർക്ക് യുവാവ് മുതുക് ചവിട്ട് പടിയാക്കി കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.


നന്മ നിറഞ്ഞ മാഷിന്റെ കഥ പറഞ്ഞു പട്ടാമ്പിയിലെ പോലീസ് ഉദ്യോഗസ്ഥൻ

കുലുക്കല്ലൂർ സ്കൂളിലെ അദ്ധ്യാപകനായ ഷമീർ മാഷ് , റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടുമുട്ടിയ അപരിചിതനായ വൃദ്ധനെയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് വരികയും വൃദ്ധസദനത്തിൽ ഏൽപിക്കാൻ കൂട്ടാക്കാതെ  ബന്ധുക്കളെ ബന്ധപ്പെട്ട് വൃദ്ധനെ ബന്ധുക്കൾക്ക് ഏൽപിക്കുകയും ചെയ്‌ത നന്മയുള്ള അനുഭവമാണ് ബാബു ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്‌തത്‌.


റിച്ചുമോന്റെ സൈക്കിള്‍പൂതിയും ചന്ദ്രേട്ടനും.മുക്കത്ത് നിന്നൊരു നന്മയുടെ കഥ

മകന്റെ ഏറ്റവും ഉദാത്തമായ ഈ ചിന്തയ്ക്കപ്പുറം ഒരു പിതാവെന്ന നിലയിൽ അഭിമാനിക്കാൻ ഈ രക്ഷിതാവിനിനി എന്തു വേണം? തന്റെ മകന്റെ ദയാസ്നേഹവായ്പ്പുകൾക്ക് മുന്നിൽ സന്തോഷാശ്രു പൊഴിക്കുകയല്ലാതെന്ത് ചെയ്യാൻ …? സന്തോഷനിർവൃതിയാൽ മകനെ ചേർത്തു നിർത്തി ആ പിതാവ് വികാരാധീനനായി.



കാൻസർ വാർഡിൽ നിന്നൊരു യുദ്ധചിന്ത

ഇന്നലെ വരെ സിറിയയുടെയും ഇറാഖിന്റെയും ഗാസയുടെയും അതിർത്തികളിൽ കണ്ട, വിയറ്റ്നാമും ജപ്പാനും ഓർമപ്പെടുത്തിയിരുന്ന കാഴ്ചകൾ നമുക്കിടയിലേക്ക് വളരുന്ന ദിവസത്തെ കുറിച്ചുള്ള സൂചനകളാണ് ഓരോ റിപ്പോർട്ടുകളിലും. അതിനുള്ള ആഹ്വാനങ്ങളും ആവേശപ്പറച്ചിലുകളുമാണ് ചുമരുകളിൽ നിറയെ….