India


പത്ത് വയസ്സിനും മുൻപേ ഇന്ത്യയിൽ വിവാഹിതരാവുന്നത് 12 മില്യൺ കുട്ടികൾ!

2016 ൽ യൂണിസെഫ് പുറത്തു വിട്ട കണക്കു പ്രകാരം ഇന്ത്യയിലെ 47 ശതമാനം പെൺകുട്ടികളും 18 വയസ്സിനു മുൻപേ വിവാഹിതരാവുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ശൈശവ വിവാഹ നിരക്കാണിത്. ഹിന്ദു സമുദായത്തിലാണ് ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്നതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 84 ശതമാനം. 11 ശതമാനമാണ് മുസ്ലിം സമുദായത്തിനിടയിലെ ശൈശവ വിവാഹ നിരക്ക്


ഭീകരരാഷ്ട്രമായ ഇസ്രയേലിനോടുള്ള കൂട്ടുകെട്ട് അപകടമെന്ന് പികെ കുഞ്ഞാലികുട്ടി

ഫലസ്തീനെ മറന്നു കൊണ്ടുള്ള ഏത്‌ സമീപനവും ഇന്ത്യയുടെ പാരമ്പര്യത്തിനും മുന്‍ പ്രധാനമന്ത്രിമാരുടെ നിലപാടിനും എതിരാണ് എന്ന് പറഞ്ഞ കുഞ്ഞാലികുട്ടി ഗാന്ധിയുടെ കാലം മുതലേ ഇന്ത്യ സ്വീകരിച്ച സമീപനം പൊളിച്ചെഴുതുന്നതാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ നിലപാടെന്നും പ്രതികരിച്ചു.യുദ്ധത്തിനെതിരെ സമാധാന ആഹ്വാനവുമായി സൽമാൻ ഖാൻ

ഇന്ത്യ – പാക് സംഘര്‍ഷം നിലനില്‍ക്കേ സമാധാന ആഹ്വാനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. യുദ്ധമല്ല പരിഹാരം. യുദ്ധം കൊണ്ട് ആര്‍ക്കും ഒരു നേട്ടവുമില്ല. യുദ്ധത്തില്‍ രണ്ട് ഭാഗത്തും നാശം സംഭവിക്കും


60 ശതമാനം സ്വച്ഛ്ഭാരത് ടോയ്‌ലറ്റുകളും ഉപയോഗ്യശൂന്യമെന്ന് സർക്കാരിന്റെ തന്റെ റിപ്പോർട്

രാജ്യത്തെ പൊതു ശുചിത്വ നിലവാരത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ഒരുപാട് മേഖലകള്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്നും പഠനം പറയുന്നു. ഒരു ലക്ഷത്തോളം പേരിൽ നിന്നും എന്‍.എസ്.എസ്.ഒ നടത്തിയതാണ് സർവ്വേ.
ജീവിതത്തിന്റെ പന്ത്!

തെരട്ടമ്മൽ ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ കാലമായിരുന്നു അത്. ഇറ്റാലിയൻ നിയോൺ ലാംപുകളുടെ മഞ്ഞവെളിച്ചത്തിൽ (സെവൻസ് ഫുട്ബോളിന്റെ ഫർളുകളിലൊന്നാണത്!) കൺമുന്നിലുണ്ടായിരുന്ന ഗാലറി ഒരു ഗോൾ വീണതിനു പിന്നാലെ പൊളിഞ്ഞു വീഴുന്നു. പന്തിന്റെ പാച്ചിൽ അതോടെ നിലച്ചു. എല്ലാവരും ജീവനും വേണ്ടിയുള്ള ഓട്ടത്തിലായി. പിറ്റേന്ന് പത്രത്തിൽ വായിച്ചു– അരീക്കോട്ട് സ്റ്റേഡിയം തകർന്നു വീണു! ആളപായമില്ല എന്ന ഒറ്റവരി അന്നു നൽകിയ ആശ്വാസത്തിനു കണക്കില്ല.


യൂണിവേഴ്‌സിറ്റികളിലെ ദളിത് പഠനകേന്ദ്രങ്ങൾ അടക്കാൻ കേന്ദ്രഗവൺമെന്റ്

ജെ എന്‍ യു ഉള്‍പ്പെടെയുള്ള 35 കേന്ദ്ര സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് ഇത് സംബന്ധിച്ച് യു.ജി.സി മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. കേന്ദ്ര മാനവ വിഭവേ ശേഷി വകുപ്പ് മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ഈ മുന്നറിയിപ്പ് . ഇത്തരം പഠന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ ജോലിക്ക് മാര്‍ച്ച് 31 വരെയെ സാധുത ഉണ്ടാകൂ എന്നും സര്‍വ്വകലാശാല വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു