Kerala Police

ഈ സ്‌ത്രീയെ അത്രമേൽ ഭരണകൂടം ഭയപ്പെടുന്നുണ്ട്. ഗോമതിയെ വേട്ടയാടി വീണ്ടും പോലീസ്

പൊലീസും ഭരണകൂടവും തന്നെ ജീവിക്കാനനുവദിക്കുന്നില്ലെന്ന് മൂന്നാറിലെ തൊഴിലാളി സമരനായികയും പെമ്പിളൈ ഒരുമൈ നേതാവുമായ ഗോമതി . തോട്ടംതൊഴിലാളികള്‍ക്കായി സമരം ചെയ്തതിന്റെ പേരില്‍ മൂന്നാറിലെ രാഷ്ട്രീയക്കാരും പൊലീസും തന്നെ നിരന്തരം വേട്ടയാടുകയാണെന്നു ഗോമതി പറയുന്നു.മാധ്യമപ്രവർത്തകന് ആർഎസ്എസ് മർദ്ദനം: കേസ് ദുർബലമാക്കാൻ പോലീസ് നീക്കം

അക്രമം നടന്ന്​ മണിക്കൂറുകളോളം അക്രമം നടത്തിയവർ നഗരത്തിലുണ്ടായിട്ടും മാധ്യമ പ്രവർത്തകർ വിളിച്ച്​ പറഞ്ഞിട്ടും പോലീസ് പിടികൂടിയിരുന്നില്ല. സംഭവം നടന്ന്​ ഏറെ നേരം കഴിഞ്ഞ്​​ 1.30ഒാടെയാണ്​ പൊലീസ്​ മൊഴിയെടുക്കാനായി എത്തിയത്​.


‘അവളെ തേടിയലഞ്ഞ എന്നെ മാനസികരോഗിയാക്കി പോലീസ്’ . ജീവിതപങ്കാളിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടികരഞ്ഞു ആന്‍ഡ്രൂസ്

നാളുകള്‍ നീണ്ട അലച്ചിലിനിനൊടുവില്‍ അഴുകിയ നിലയില്‍ തന്റെ ജീവിതപങ്കാളിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ കേരള പോലീസിനോടുള്ള അമര്‍ഷം അണപൊട്ടി ഒഴുകുകയായിരുന്നു ആന്‍ഡ്രൂസിന്.  കാണാതായ തന്റെ ജീവിതപങ്കാളി ലിഗയ്ക്കായി അന്വേഷണം നടത്തുന്നതില്‍ പോലീസ് തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്ന് ഭര്‍ത്താവും അയർലൻഡ് സ്വദേശിയുമായ ആന്‍ഡ്രൂസ്.


വാരാപ്പുഴ കസ്റ്റഡി മരണം: മൂന്നു പൊലീസുകാർ അറസ്റ്റിൽ

ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിലെ പ്രതികളായ മൂന്നു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. റൂറൽ ടൈഗർ ഫോഴ്സിലെ (ആർ.ടി.എഫ്) അംഗങ്ങളായ സന്തോഷ്, സുമേഷ്, ജിബിൻ രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


ജനകീയഹർത്താലിനെ പിന്തുണച്ചവരെ വേട്ടയാടി കേരളാപോലീസ്. 900 ലധികം പേർ അറസ്റ്റിൽ

കാശ്മീരിൽ പോലീസ്-സംഘപരിവാർ ഭീകരർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ മുസ്ലിം പെൺകുട്ടിക്ക് നീതി തേടി സോഷ്യൽ മീഡിയയിലെ ആഹ്വാനത്തിലൂടെ തിങ്കളാഴ്ച നടന്ന ജനകീയ ഹർത്താലിനെ പിന്തുണച്ചവരെ നിരന്തരം വേട്ടയാടി കേരളപോലീസ്.


ഒന്നിച്ചുജീവിക്കുന്നതിനു ‘വ്യഭിചാരകുറ്റം’ ചുമത്താൻ പറ്റില്ല സാറേ.. യുവാക്കൾക്കെതിരെ മോറൽ പോലീസിങ്ങുമായി കേരളാപോലീസ്

യുവാവും യുവതിയും ഒരുമിച്ച് താമസിക്കുന്ന വീട്ടിൽ പോലീസ് അതിക്രമം. അഹാനയും ജിതേന്ദ്രനും അവരുടെ സുഹൃത്തു നീതുവും ആണ് തൃശൂർ ഈസ്റ്റ് പോലീസ് എസ് ഐ മനീഷിന്റെയും സംഘത്തിന്റെയും അവഹേളനത്തിനും ഭീഷണിക്കും ഇരകളായത്. ‘വ്യഭിചാരകുറ്റം’ ചുമത്തി അറസ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി.


ദേശീയപാത സർവ്വേ: മലപ്പുറത്ത് ജനരോഷം , ലാത്തികൊണ്ട് നേരിട്ട് പോലീസ്

മലപ്പുറത്ത് വലിയപറമ്പിൽ ദേശീയപാത സ്ഥലമേറ്റെടുക്കാനുള്ള സര്‍വേക്കിടെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പോലീസ് അക്രമം. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശി. ലാത്തിചാര്‍ജില്‍ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റു.


ട്രാൻസ്ജെൻഡറുകളോട് പോലീസ് ക്രൂരത. കസ്റ്റഡിയിലെടുത്തവരുടെ നഗ്നത പ്രദര്‍ശിപ്പിച്ച് കേരള പോലീസ്

കേരളത്തിൽ വീണ്ടും ട്രാന്‍സ്‌ജെന്റേഴ്‌സിനെതിരെ പോലീസ് ക്രൂരത. ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ് ജെന്ററിന്റെ നഗ്‌ന വീഡിയോ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു പോലീസ് ഉദ്യോഗസ്ഥർ.


ദേശീയഗാനത്തെ ആദരിച്ചില്ല. എസ്എഫ്ഐ പ്രവർത്തകനെതിരെ കെഎസ്‌യുവും എബിവിപിയും. ഞങ്ങളെ പാർട്ടിക്കാരനല്ലെന്നു എസ്എഫ്ഐയും

മൂവാറ്റുപുഴയിൽ വിദ്യാർത്ഥി ദേശീയഗാനത്തെ അപമാനിച്ചതായി പരാതി.സ്വമേധയാ കേസെടുത്തു മൂവാറ്റുപുഴ പോലീസ്. നിർമല കോളജ് എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി കൂടിയായ അസ്‌ലം സലീമിനെതിരെയാണ് കെ.എസ്.യു നേതാക്കൾ കോളേജ് അധികൃതർക്കും പോലീസിനും പരാതി നൽകിയത്.