kerala

ഹര്‍ത്താല്‍: ദലിത് ആക്ടിവിസ്റ്റുകള്‍ക്ക് നേരെ പോലീസ്. ജയ് ഭീം മുദ്രാവാക്യങ്ങളുമായി തെരുവുകള്‍

ദലിത് ഹര്‍ത്താലിനിടെ കൊച്ചിയില്‍ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍ , സിഎസ് മുരളി , വിസി ജെന്നി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പാലം ഉപരോധിക്കുന്നതിനിടെയാണ് അറസ്റ്റ്. വടകരയിലും ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു.


ആദിവാസികൾ മ്യൂസിയം പീസുകളല്ല. ഫെസ്റ്റുകളിലെ ‘പ്രധാന ആകർഷണം ‘ ആദിവാസികുടിലുകളാക്കുന്നവരോട്

കണ്ണൂർ മഹോത്സവത്തിന്റെ “പ്രധാന ആകർഷണം ആദിവാസിയും ആദിവാസി കുടിലുമാണു” പോലും. മധുവിന്റെ കൊലപാതകികൾ പതിനാറുമല്ല പതിനാറായിരവുമല്ല പതിനാറു ലക്ഷവുമല്ല… ആദിവാസിയെ വംശീയമായി ആക്ഷേപിച്ച് ആനന്ദം കണ്ടെത്തുന്ന മലയാളി എന്തുതരം പുരോഗമനമാണ് നേടിയത്.


കേരളത്തിലാദ്യമായി വനിതാ മുഖ്യമന്ത്രി. നിഴൽ മന്ത്രിസഭയുമായി സാംസ്‌കാരികവേദികൾ

കേരളത്തിൽ നിഴൽ മന്ത്രിസഭ എന്ന മാതൃകയുമായി സാംസ്‌കാരികവേദികളുടെ കൂട്ടായ്മ. ഏപ്രില്‍ 28നു എറണാകുളത്തെ ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ പാര്ക്കില്‍, ഇന്ത്യക്കകത്തു നിന്നും, പുറത്തു നിന്നുമുള്ള പൗര  പ്രമുഖരുടെ സാന്നിധ്യത്തില്‍ മന്ത്രിസഭയുടെ സത്യ പ്രതിജ്ഞ  നടക്കുമ്പോള്‍ കേരളത്തില്‍ ആദ്യമായി ഒരു വനിതാ മുഖ്യമന്ത്രി ആയിരിക്കും നിഴല്‍ മന്ത്രിസഭയെ  നയിക്കുക.


രസാണ് അതിർത്തികളിലെ ജീവിതം. സത്യത്തിൽ അവിടെ അതിർത്തികളേയില്ല

മാധ്യമപ്രവർത്തകയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ  നദി മയ്യഴിക്കാരി ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് . കേന്ദ്രഭരണ പ്രദേശമായ മാഹിയുടെയും കേരളത്തിന്റെയും അതിർത്തികളിലെ ജീവിതങ്ങളെ കുറിച്ചുള്ള മനോഹരമായ കുറിപ്പ് പുനഃപ്രസിദ്ധീകരിക്കുന്നു. 


ഇപ്പോഴും ഇവിടെ ജാതിയപ്പ.. ? നമ്മക്കൊന്നും ജാതിയില്ലപ്പ…

ഇപ്പോഴും ഇവിടെ ജാതിയപ്പ.. ?
നമ്മക്കൊന്നും ജാതിയില്ലപ്പ….
ഹരിജന്‍ കുട്ടികളെ എന്റെ ക്ലാസില്‍ ഞാന്‍ പരിഗണിക്കറുണ്ടപ്പ…
എന്റെ കൂട്ടുകാരൊക്കെ കൊളനിയിലാണപ്പാഇറാൻ, ജോർജിയ, ആർമേനിയ വഴി റഷ്യയിലെ മോസ്‌കോ വരെ – സൈക്കിളിലാണ് ഈ മലയാളിയുടെ യാത്ര

വലിയ കച്ചവടക്കാരനോ കോര്‍പ്പറേറ്റ് ജോലിക്കാരനോ ഒന്നുമല്ല, ഒരു സാധാരണ കണക്കു വാധ്യാരാണ്. അദ്ദേഹം ഒരു യാത്ര പോവുകയാണ്. ദുബായ്, ഇറാന്‍, ജോര്‍ജിയ, അര്‍മേനിയ വഴി റഷ്യയിലെ മോസ്കോ വരെ. വിമാനത്തിലോ കപ്പലിലോ അല്ല. പലരും പോയ പോലെ കാറിലോ ബുള്ളറ്റിലോ അല്ല, സൈക്കിളില്‍. അതെ സൈക്കിളില്‍ ലോകം ചുറ്റാനിറങ്ങുകയാണ് ഈ അധ്യാപകന്‍.


മധുവിന്റെ കൊലപാതകം. ആദിവാസികളോട് നാം ഇന്നേവരെ ചെയ്‌ത അനീതികളെ കുറിച്ച് സംസാരിക്കാം

മധുവിന്റെ വധം ഏതാനും ദിവസത്തെ രോഷപ്രകടനങ്ങൾക്കപ്പുറത്തേക്കുള്ള ഗൗരവതരമായ ആലോചനകൾക്ക് വിധേയമാവേണ്ടതുണ്ട്.


കേരളത്തിലെ തീവ്രവാദക്കേസുകളെ കുറിച്ചു ഗവേഷണം ; ഇന്റേൺഷിപ്പിനു അവസരം

ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്വുൽ ഫൗണ്ടേഷനും കേരളത്തിലെ അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിക്കുന്നു.


മധുവിന്റെ കൊലപാതകം. വർഗീയത വളർത്താൻ ശ്രമിച്ചു വീരേന്ദർ സെവാഗ്

മധുവിനെതിരായ ആൾക്കൂട്ട ആക്രമണത്തിൽ നാല്പതോളം പേർ പങ്കെടുത്തെന്നും അതിൽ പന്ത്രണ്ട് പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നുമുള്ള വാർത്ത ഉണ്ടായിരിക്കെയാണ് സംഘത്തിലെ മുസ്‌ലിം പേരുള്ള മൂന്നു പേരെ മാത്രം പരാമർശിച്ചു സെവാഗിന്റെ ട്വീറ്റ്.