Kevin

കെവിനെ പോലെ താനും കൊല്ലപ്പെട്ടേക്കാം. മിശ്രവിവാഹത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നെന്ന് ദമ്പതികൾ

‘എസ്‌ഡിപിഐയും അവളുടെ വിട്ടുകാരിൽ ചിലരും എന്നെ കൊല്ലാൻ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിന് . നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്റ്‌റിൽ ഒതുങ്ങും..’ ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ഹാരിസണും ഷാഹിനയും എസ്‌ഡിപിഐക്ക് നേരെയും വീട്ടുകാർക്ക് നേരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.


‘പറയാനുള്ളത് ഏത് കോടതിയിലും പറയും.’ നീനു സംസാരിക്കുന്നു

നീനുവിനെ കെവിന്റെ കുടുംബത്തിൽ നിന്നും മാറ്റി നിർത്താൻ പിതാവ് ചാക്കോ നടത്തിയ നീക്കത്തെപ്പറ്റിയും തനിക്ക് മാനസികരോഗമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഇടപെടലിനെപ്പറ്റിയും കുടുംബത്തിൽ നിന്ന്‌ ഇതുവരെ അനുഭവിച്ച അതിക്രമങ്ങളെപ്പറ്റിയും നീനു മൃദുല ഭവാനിയോട് സംസാരിക്കുന്നു.റിപ്പോര്‍ട്ടര്‍ ചെയ്തത് ക്രൂരതയാണ് എന്ന് പരിതപിക്കുന്നവര്‍ വായിച്ചറിയാന്‍. അവിടെ നടന്നത് ഇതാണ്.

മനോരമയുടെ റിപ്പോര്‍ട്ടറാണ് മോളെ, ആശ. ഇവരാണ് ഇന്നലെ മോളുടെ ബൈറ്റ് എടുത്തത്, ഓര്‍ക്കുന്നില്ലേ..? എന്ന് ചോദിച്ചതും നീനു ആശ ജാവേദിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഇത് കണ്ട ആശയ്ക്കും സങ്കടം അടക്കാനാകാതെ അവരും കരഞ്ഞു. ഏകദേശം പത്ത് മിനുട്ടോളം എടുത്തു ഇരുവരും ഒന്ന് സാധാരണ നിലയിലേക്ക് എത്താന്‍. പിന്നെ നിനി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറഞ്ഞു.


വിനായകൻ 19 വയസ്സ് , ശ്രീജിത് 26 വയസ്സ്‌ , കെവിൻ 23 വയസ്സ്‌..

30 വയസ്സിന് താഴെയുള്ള 3 യുവാക്കൾ കേരളത്തിൽ കൊല്ലപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്തം കേരള പോലീസിനാണ് .

പൊലീസ് ഫോഴ്സിലെ ” ക്രിമിനല്സിനെ ” തടയാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന് . ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഈ നിസ്സഹായരായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടതിനു ധാർമിക ഉത്തരവാദിത്തമുണ്ട് .


ഇനി ജാതിരഹിത/മതരഹിത വിപ്ലവ പുംഗവന്മാരോട് ഒരു വാക്ക്!

ചോരപ്പുഴകൾ നീന്തിക്കയറിയ ഒരു പ്രസ്ഥാനത്തിന് വേണ്ടി ഒപ്പം നിന്ന് തൊണ്ട കീറി മുദ്രാവാക്യം വിളിച്ചിട്ടുണ്ടാകണം കെവിൻ. പക്ഷെ അതേ സഖാക്കൾ തന്നെ കെവിനെ കൊന്ന് പുഴയിൽ തള്ളിയെന്ന വാർത്ത മനുഷ്യത്വമുള്ളവരെ വേട്ടയാടുക തന്നെ ചെയ്യും!


പ്രണയിച്ചതിനു കോട്ടയത്ത് ദലിത് യുവാവിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് ക്രൂരമായി കൊലപ്പെടുത്തി

പ്രണയവിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയ നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം നട്ടാശേരി എസ്.എച്ച് മൗണ്ടില്‍ കെവിന്‍ പി. ജോസഫിന്റെ (23) മൃതദേഹമാണ് പുനലൂര്‍ ചാലിയേക്കരയിലെ തോട്ടില്‍ നിന്ന് കണ്ടെത്തിയത്. കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു