malappuram

ഓസിൽ ഫ്രം മലപ്പുറം

തനിക്കു ജനിക്കുന്നത് ആൺകുഞ്ഞാണെങ്കിൽ ഇഷ്ടക്ളബായ ആഴ്‌സനലുമായി ബന്ധപ്പെട്ട എന്തെങ്കിലും പേരിടണമെന്ന് തീരുമാനിച്ചിരുന്നു ഇന്‍സിമാം. ആഴ്‌സനൽ സൂപ്പര്‍ താരം ഓസിലിന്റെ പേരിൽ തന്റെ കുഞ്ഞിനെ മെഹദ് ഓസിൽ എന്ന് വിളിക്കുകയായിരുന്നു ഈ കളിക്കമ്പക്കാരൻ.


ദേശീയപാത സർവ്വേ: മലപ്പുറത്ത് ജനരോഷം , ലാത്തികൊണ്ട് നേരിട്ട് പോലീസ്

മലപ്പുറത്ത് വലിയപറമ്പിൽ ദേശീയപാത സ്ഥലമേറ്റെടുക്കാനുള്ള സര്‍വേക്കിടെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പോലീസ് അക്രമം. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശി. ലാത്തിചാര്‍ജില്‍ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റു.


വാഗൺ ട്രാജഡിക്കു 96 വയസ്സ്. അന്നാ മരണവണ്ടിയിൽ ഉണ്ടായിരുന്ന അഹമ്മദ് ഹാജി പറഞ്ഞിരുന്നത്..

ഒറ്റക്കാലിൽ മേല്ക്കുമേല് നിലം തൊടാതെ ഞങ്ങൾ നിന്നു. ശ്വാസം മുട്ടാൻ തുടങ്ങി. ദാഹം സഹിക്ക വയ്യാതെ തൊണ്ട പൊട്ടുമാറ് ആർത്തു വിളിച്ചു. ഞങ്ങൾ വാഗണ് ഭിത്തിയിൽ ആഞ്ഞടിച്ചു. മൂത്രമൊഴിച്ചു വലിച്ചു കുടിച്ചു ദാഹം തീർത്തു . അന്യോന്യം മാന്തിപറിക്കാനും കടിച്ചു പറിക്കാനും തുടങ്ങി. രക്തം നക്കി കുടിച്ചു. ഞാനും ഇക്കാക്കയും ചെന്ന് വീണത് വാഗണിന്റെ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ഭാഗ്യ സ്വര്ഗത്തിലായിരുന്നു. ഈ ദ്വാരത്തില് മാറി മാറി മൂക്ക് വെച്ച് ഞങ്ങള് പ്രാണൻ പോകാതെ പിടിച്ചു നിന്നു.


ഫൈസല്‍ കൊല്ലപ്പെട്ടിട്ട് ഒരാണ്ട്. കുറ്റപത്രം സമര്‍പ്പിച്ചു

ആര്‍എസ്എസ് നേതൃത്വം നേരിട്ട് ഇടപെട്ടായിരുന്നു ഫൈസലിനെ വകവരുത്തിയത്. ഫൈസലിന്റെ സഹോദരീ ഭര്‍ത്താവായ വിനോദ് ഉള്‍പ്പെടെയുള്ള എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്


മലപ്പുറത്തില്‍ മാസത്തില്‍ 1000 പേര്‍ മുസ്ലിംകളാവുന്നുവെന്ന് കേന്ദ്രമന്ത്രി

ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ സംഘ്പരിവാര്‍ ഭീകരര്‍ മലപ്പുറം സ്വദേശി ഫൈസല്‍ എന്ന യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നത് മാസങ്ങള്‍ക്ക് മുമ്പാണ്.


സിനിമാക്കാര് പറയുംപോലെ മലപ്പൊറത്ത് ബോംബ് കിട്ടോ.. വീഡിയോ കാണാം

മലപ്പുറത്താണെങ്കിൽ ബോംബ് ഇഷ്ടം പോലെ കിട്ടുമെന്ന മലയാള സിനിമയിലെ ഡയലോഗിനുള്ള മറുപടിയും വീഡിയോവിൽ കാണാം. സോഷ്യൽ മീഡിയയിൽ ഒരു ലക്ഷത്തിനടുത്തു പേർ ഇതിനകം തന്നെ വീഡിയോ കണ്ടു


നരസിംഹക്ഷേത്രത്തിൽ നോമ്പുതുറ വിരുന്ന്. മാതൃകയായി മലപ്പുറം

മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാൻ സംഘപരിവാർ ആസൂത്രിതമായ ശ്രമങ്ങൾ മലപ്പുറത്തിന്റെ മണ്ണിൽ നടത്തുമ്പോൾ മതസൗഹാർദത്തിന്റെ സന്ദേശവുമായി വിവിധ മതസ്ഥർ ഒത്തുചേർന്നത് സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദങ്ങളാണ് ഏറ്റുവാങ്ങുന്നത്.


വർഗീയ വോട്ടുകളെന്ന് ഫൈസൽ. സംഘികൾക്ക് കുടപിടിക്കരുതെന്നു സോഷ്യൽ മീഡിയ

മലപ്പുറത്തിനെ അടയാളപ്പെടുത്താൻ കാലങ്ങളായി ബിജെപി കൂട്ടുപിടിക്കുന്ന അതേ വാചകം. വന്നതൊരു ഇടതുപക്ഷ പ്രവർത്തകനിൽ നിന്നാണെന്നു മാത്രം. ഇടതുപക്ഷം ജയിക്കുമ്പോൾ മാത്രം മലപ്പുറം ജനത സ്വീകാര്യരാവുകയും അല്ലാത്തപ്പോഴൊക്കെ “വിവരമിലാത്ത കാക്കാമാരും മൂരികളുമാവുന്ന” പ്രതിഭാസം പുതിയതല്ലല്ലോ.


കേരളരാഷ്ട്രീയത്തിലെ തന്ത്രജ്ഞൻ പാർലമെന്റിലേക്ക്

ഇ അഹമ്മദ് അന്തരിച്ചതിനെ തുടർന്ന് മലപ്പുറത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം ബി ഫൈസലിനെതിരെ ഒരു ലക്ഷത്തി എഴുപതിനായിരം ഭൂരിപക്ഷം നേടിയാണ് കുഞ്ഞാലികുട്ടി മികച്ച വിജയം നേടിയത്


മലപ്പുറം തെരഞ്ഞെടുപ്പ്: പ്രതീക്ഷകളും പ്രചാരണവിഷയങ്ങളും

ഏതായാലും പുരോഗമനകാരികളല്ലാത്ത മതേതര വിരുദ്ദരായ ജനതയെന്ന ആക്ഷേപം കേൾക്കാൻ മലപ്പുറം ഒരിക്കൽ കൂടി തയ്യാറെടുക്കേണ്ടി വരുമെന്ന് ഇന്നത്തെ അന്തി ചർച്ചകൾ മുന്നറിയിപ്പ് തരുന്നുണ്ട്