MM Akbar

എം.എം അക്ബറിനെ കുടുക്കാനുറച്ച്‌ കേരള പോലീസ്

മുജാഹിദ് നേതാവും ഇസ്‌ലാമിക പണ്ഡിതനുമായ എം.എം അക്ബറിനെ കുടുക്കാന്‍ ഉറച്ച് തന്നെ കേരള പോലീസ്. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം രാവിലെ തന്നെ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജാമ്യം നല്‍കിയാല്‍ പോലും അക്ബര്‍ പുറത്തിറങ്ങില്ല എന്ന് പോലീസ് ഉറപ്പ് വരുത്തിയിരുന്നു.


എംഎം അക്ബറിനെ വേട്ടയാടുന്നതെന്തിന്?

അക്‌ബറിനെതിരെ അടിസ്ഥാനരഹിതമായ നിരവധി വിവാദങ്ങൾ ഉണ്ടാക്കുകയും രാജ്യം വിട്ടു എന്ന പ്രചാരണം നടത്തുകയും ഐസിസ് ബന്ധവും സാക്കിർ നായിക് ബന്ധവും (അതൊരു കുറ്റകൃത്യമാക്കിയത് വേറൊരു കഥ) ആരോപിക്കുകയും, അങ്ങനെ വലിയൊരു പുകമറ സൃഷ്ടിച്ചിട്ടാണ് ഒരു കുറ്റവും ആരോപിക്കാനില്ലാത്ത ഒരു കേസിന്റെ പേരിൽ അദ്ദേഹത്തെ ലൂക്കൗട്ട് നോട്ടീസൊക്കെ ഇറക്കി തീവ്രവാദിയെ പോലെ യാത്രയ്ക്കിടയിൽ കസ്റ്റഡിയിൽ എടുക്കുന്നത്.


എംഎം അക്ബർ കസ്റ്റഡിയിൽ

പ്രമുഖ ഇസ്ലാമിക പണ്ഡിതൻ എംഎം അക്ബർ കസ്റ്റഡിയിൽ. ഹൈദരബാദ് പൊലീസാണ് എംഎം അക്ബറിനെ ഓസ്‌ത്രേലിയക്കുള്ള യാത്രക്കിടെ കസ്റ്റഡിയിലെടുത്തത്.


വിദേശത്തേക്കു ‘കടന്നതോ’ ‘ഒളിവിലോ’ അല്ല എംഎം അക്ബർ.വാർത്തകൾ വ്യാജം

ഗൾഫ് രാജ്യങ്ങളിൽ നേരത്തെ പ്ലാൻ ചെയ്തതനുസരിച്ചു മതപ്രഭാഷണ പരിപാടികളിൽ സജീവമാണ് എം എം അക്ബർ. കഴിഞ്ഞ ഒരു വർഷത്തോളമായി ഖത്തർ കേന്ദ്രമാക്കി മതപ്രബോധന പ്രവർത്തനങ്ങൾ നടത്തിവരികയാണ് അദ്ദേഹം.