Mob Lynching

കേരളത്തിലും പശുഭീകരത. കൊല്ലത്ത് മുസ്‌ലിം യുവാക്കൾക്ക് മർദ്ദനം

പശുക്കടത്ത് ആരോപിച്ച് കൊല്ലത്ത് മൂന്ന് പേർക്ക് മർദനം. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് സംഭവം. പരിക്കേറ്റ ജലാല്‍, സാബു എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കൊല്ലുന്ന നാട്. ജാർഖണ്ഡിലും യൂപിയിലുമായി 2 മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന് ജനക്കൂട്ടം

രാജ്യത്ത് വീണ്ടും ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിം ഹത്യകൾ . കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജാർഖണ്ഡിലും യൂപിയിലുമായി 2 മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നിരിക്കുകയാണ് സംഘ് ഭീകരർ.


ജുനൈദിനെ അത്ര പെട്ടെന്നൊന്നും മറന്നുകാണില്ലല്ലോ…

” വര്‍ഗീയവാദികളാണ് എന്റെ മോനെ കൊന്നത്. അവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. മുസ്‌ലിമായതിന്റെ പേരില്‍ മാത്രം കൊല്ലപ്പെടുകയായിരുന്നു. മകന്‍ കൊല്ലപ്പെടുമ്പോള്‍ പോലീസുകാരോ റെയില്‍വേ അധികൃതരോ ഒന്നും തിരിഞ്ഞുനോക്കിയില്ല. തലയില്‍ തൊപ്പി കണ്ടതും താടി കണ്ടതുമാണ് അവരെ ആക്രമിക്കാന്‍ കാരണം. “



മധുവിന്റെ കൊലപാതകം. വർഗീയത വളർത്താൻ ശ്രമിച്ചു വീരേന്ദർ സെവാഗ്

മധുവിനെതിരായ ആൾക്കൂട്ട ആക്രമണത്തിൽ നാല്പതോളം പേർ പങ്കെടുത്തെന്നും അതിൽ പന്ത്രണ്ട് പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നുമുള്ള വാർത്ത ഉണ്ടായിരിക്കെയാണ് സംഘത്തിലെ മുസ്‌ലിം പേരുള്ള മൂന്നു പേരെ മാത്രം പരാമർശിച്ചു സെവാഗിന്റെ ട്വീറ്റ്.


മധുവിന്റെ കൊലപാതകം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

മധുവിന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നുള്ള പരാതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചത്‌. വിഷയത്തില്‍ ഉടന്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടും.


‘ വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. മധൂ..മാപ്പ് ‘ . മമ്മൂട്ടിയുടെ പ്രതികരണം

ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ഒരുകൂട്ടം യുവാക്കള്‍ അടിച്ചുകൊന്ന ആദിവാസി യുവാവ് മധുവിന്റെ നീതിക്കായി പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ജാതികേരളത്തിന്റെ ഈ ക്രൂരതയോട് പ്രതിഷേധിച്ച് മധുവിന്റെ നീതിക്കായുള്ള സമരത്തോട് ഐക്യപ്പെട്ടു.


കേരളമേ, റോഡുകളിലിറങ്ങൂ… ഇന്ന് തന്നെ. ഇപ്പോള്‍ തന്നെ. നീതി വൈകിപ്പിക്കാനുള്ളതല്ല

ബസ് സ്റ്റാന്റില്‍ , അങ്ങാടിയില്‍ , ആളുകള്‍ കൂടുന്നിടത്തെല്ലാം സംഘമായി പോവൂ.. പറഞ്ഞുകൊണ്ടേയിരിക്കൂ.. അരി കട്ടെന്നും പറഞ്ഞ് കുറച്ച് മനുഷ്യര്‍ ചേര്‍ന്ന് ഒരു ആദിവാസി യുവാവിനെ അടിച്ചും കെട്ടിയിട്ടും പരിഹസിച്ചും വീഡിയോവിലാക്കിയും കൊന്ന കേരളമാണിതെന്ന്..