Movie Review

കണ്ടില്ലെങ്കില്‍ നഷ്ടം നിങ്ങളുടെത് മാത്രമാവുന്ന സിനിമ. ഈ മ യൗവിനെക്കുറിച്ച്…

ജീവിതസാഹചര്യവും, ജീവിതത്തിലെ സ്വപ്നങ്ങളും തമ്മില്‍ ഒരു കടല്‍ ദൂരമുണ്ടാവുന്ന മനുഷ്യരാണ് ഈ മ യൗ നിറയെ. പാതിരിയാവേണ്ട മനുഷ്യനേയല്ല വെള്ളതുണിയിട്ട് അച്ഛനായിരിക്കുന്നത്. കാക്കിയിടെണ്ട മനുഷ്യനേയല്ല പോലീസായിരിക്കുന്നത്.


അങ്കിൾ – അനുജത്തിയോ മകളോ ഒക്കെയുള്ളവർ കടന്നു പോകുന്ന വഴികളാണ് ഈ സിനിമ

മെസ്സേജ് അല്ല കഥയുടെ കാതൽ. മറിച്ചു മേൽപ്പറഞ്ഞ ആശങ്കയാണ്. അച്ഛന്റെ പ്രായമുള്ള ഒരാളെക്കുറിച്ചുപോലും എന്തുകൊണ്ട് നമ്മൾ ആദ്യമേ തന്നെ സംശയത്തോടെ ചിന്തിക്കുന്നു എന്ന ചോദ്യത്തിനുത്തരം നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട്. അതിലേക്കാണ് സത്യം പറഞ്ഞാൽ ഈ സിനിമ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. സദാചാരത്തിന്റെ കാര്യത്തിൽ പുരോഗമനവാദികളായ മലയാളിസമൂഹത്തിന്റെ നിലപാടെന്താണെന്നു നിസാരമായ ഒന്ന് രണ്ടു വാചകങ്ങളിലൂടെ സിനിമ കാട്ടിത്തരുന്നുണ്ട്. അനുജത്തിയോ മകളോ ഒക്കെയുള്ളവരിൽ പലർക്കും അവരുടെ ജീവിതത്തിൽ ഇങ്ങനെയുള്ള സന്ദർഭങ്ങൾ ചിലപ്പോൾ ഉണ്ടായിട്ടുണ്ടാവും. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത്.പ്രണയത്തെ ഇത്രമേൽ ശക്തമായി അവതരിപ്പിച്ച് മായാനദി. കയ്യടിച്ചു പ്രേക്ഷകർ

ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആഷിഖ് അബു ചിത്രം മായാനദി തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടുന്നു. സോഷ്യൽ മീഡിയയിൽ ഏറെ പോസിറ്റീവ് റിവ്യുകളാണ് മായാനദിയെ തേടി റിലീസ് ദിനം തന്നെ എത്തിയത്. പ്രണയത്തെയും അതിന്റെ നോവിനെയും ഇത്രമേൽ ശക്തമായി അവതരിപ്പിച്ച സിനിമയെന്നാണ് പ്രേക്ഷകർ ആഷിഖ് അബു ചിത്രത്തെ വിശേഷിപ്പിക്കുന്നത്.


സിനിമയുടെ ലിംഗ-സമുദായ-മൂലധന അധികാരങ്ങളെ പൊളിക്കുന്നവർ . കെകെ ബാബുരാജിന്റെ പ്രതികരണം

സ്ത്രീകൾ എന്ന ഒറ്റ യൂണിറ്റിനെ മാത്രം കാണുന്ന ഫെമിനിച്ചികൾ മാത്രമല്ല; അമാനവരും അനാക്രികളും ദളിത് ബഹുജൻ മുസ്ലിം സ്ത്രീവാദികളും ഒക്കെ കൂടിയാണ് സിനിമയുടെ ലിംഗ-സമുദായ-മൂലധന അധികാരങ്ങളെ പൊളിക്കുന്നത്.ആ സിനിമ നമുക്ക് ആസ്വദിക്കാൻ കഴിയാത്തതിന് കാരണങ്ങളുണ്ട്

നമ്മുടെ മേല്‍ വയലന്‍സ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരാള്‍ സിനിമയില്‍ വന്ന് നില്‍ക്കുമ്പോള്‍ സിനിമ ആസ്വദിക്കാന്‍ നമുക്കൊരിക്കലും കഴിയുകയില്ല. അപ്പോള്‍ സിനിമയെ ഒരു ആസ്വാദന കലയായി എങ്ങനെയാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുകഅങ്കമാലി ഡയറീസ് : ഒരു വിയോജനക്കുറിപ്പ്

തോട്ടയെറിഞ്ഞ് ഒരാളെ കൊലപ്പെടുത്തിയ നായകന്റെ കൊലപാതകത്തിൽ നടുക്കമോ ഞെട്ടലോ ഭയമോ മറ്റെന്തെങ്കിലും രീതിയിലുള്ള ആകുലതകളോ ഇല്ല. കാമുകിമാർക്കോ വീട്ടുകാർക്കോ പരാതിയോ പരിഭവമോ ഇല്ല. മറ്റൊരു തരത്തിലുള്ള സാമൂഹികസമ്മർദങ്ങളും ഇല്ല.കേസ് ഒതുക്കി തീർക്കുക, അതിനായി പണമുണ്ടാക്കുക. ഇതു മാത്രമാണു വിഷയം