Music

ബ്രാഹ്മണിസത്തിനെതിരെ മ്യൂസിക്കൽ കലാപവുമായി വില്ലുവണ്ടി മെറ്റൽ ബാൻഡ്

”ഈ നാട് നമ്മുടേതാണ്. അത് നാം തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിനുള്ള ഒരു ഉണർത്തുപാട്ടാണ്‌ വില്ലുവണ്ടി. ഇതിനു നിങ്ങളുടെ , പ്രത്യേകിച്ച് യുവജനതയുടെ പിന്തുണ ഞങ്ങൾ തേടുകയാണ്. നാഗ്‌പൂരിൽ ബാബാസാഹിബ് അംബേദ്‌കർ ലക്ഷകണക്കിന് പേരെ സംഘടിപ്പിച്ചു ഒരുമിച്ച ദീക്ഷഭൂമിയിൽ അംബേദ്കറുടെ കറുത്ത കോട്ടിട്ട് ജനലക്ഷങ്ങളെ സാക്ഷിനിർത്തി ഒരു മ്യൂസിക്ക് പെർഫോമൻസ് , അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ” മഹാരാജാസ് കോളേജ് ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി കൂടിയായ സേതു മക്തൂബ് മീഡിയയോട് പറയുന്നു.


‘എല്ലാരും ചൊല്ലണ്’ മുതല്‍ ‘ജിമിക്കികമ്മല്‍’ വരെ. വൈറലായി ക്ലബ്FM വീഡിയോ

1954 ലെ ‘എല്ലാരും ചൊല്ലണ്’ മുതല്‍ 2017 ലെ ‘ജിമ്മിക്കി കമ്മല്‍’ വരെ, കേരളക്കര ഒരേ മനസ്സോടെ നെഞ്ചിലേറ്റിയ പാട്ടുകള്‍ക്ക് ഓടക്കുഴലിലൂടെ ഒരു പുനരാവിഷ്‌ക്കാരമാണീ വീഡിയോ. കേരളപ്പിറവിയോടനുബന്ധിച്ചാണ് ക്ലബ് എഫ് എം ഇത് പുറത്തിറക്കിയത്.
ആര്‍ ജെ കാളും മഹേഷ് നായറുമാണ് വീഡിയോവില്‍.


കൈപിടിച്ച് പിച്ചവെച്ച്.. മൂവര്‍സംഘത്തിന്റെ മനോഹരഗാനം ഏറ്റെടുത്തു സോഷൃല്‍മീഡിയ

ദേവദത്ത് , സഹോദരി ദയ , കസിന്‍ സിസ്റ്റര്‍ ലോല എന്നീ മൂവര്‍ സംഘം ആലപിച്ച ” കൈപിടിച്ചു പിച്ചവെച്ച്..” എന്നുതുടങ്ങുന്ന സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. പാട്ടെഴുതിയത് ലോല. പാട്ടിന് സംഗീതം പകര്‍ന്നത് ദേവദത്ത്. പാടുന്നതോ ദേവദത്തും ലോലയും അവരുടെ കുഞ്ഞുപെങ്ങള്‍ ദയയും ചേര്‍ന്ന്.


കിഷോര്‍ കുമാര്‍ പാടിയ ഏക മലയാളഗാനം കേള്‍ക്കാം. കിഷോറിന്റെ ഓര്‍മകള്‍ക്ക് മുപ്പതാണ്ട്

നിത്യഹരിതഗായകന്‍ കിഷോര്‍ കുമാര്‍ ഓര്‍മയായിട്ട് ഇന്നേക്ക് മുപ്പതാണ്ട്. 1987 ഒക്ടോബര്‍ 13 നാണ്  ഹൃദയാഘാതം മൂലം കിഷോര്‍ കുമാര്‍ മരണപ്പെടുന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും കിഷോറിന്റെ ഗാനങ്ങള്‍ ഇന്ത്യന്‍ സിനിമാരംഗത്ത് എവര്‍ഗ്രീന്‍ ഹിറ്റുകളാണ്.


അവളിനി ഗായികയും അഭിനേതാവും. ജയസൂര്യ കണ്ടെത്തിയ കൊച്ചുമിടുക്കി

സോഷ്യല്‍മീഡിയയില്‍ ആ മിടുക്കിയും ഗാനവും വൈറലായി. പതിനായിരത്തിനടുത്ത് ഷെയറുകള്‍ ലഭിച്ചു. ഒരു ദിവസം കൊണ്ട് തന്നെ ആ കലാകാരി ജയസൂര്യയുടെ അടുക്കലെത്തി.


‘ഹായെ ഹായേ സാലിം സമാനാ’.റോഹിങ്ക്യര്‍ക്കും ഗൗരിക്കും സമര്‍പ്പിച്ച് ഷഹബാസിന്റെ ഗാനരാവ്

ലോകത്തെ എറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന, ദിനംപ്രതി വംശഹത്യക്കിരയാവുന്ന റോഹിങ്ക്യന്‍ മുസ്ലീംകള്‍ക്കും ഭീകരാല്‍ കൊല്ലപ്പെട്ട ധീരമാധ്യമപ്രവര്‍ത്തക ഗൗരീ ലങ്കേഷിനും പ്രണാമങ്ങള്‍ സമര്‍പ്പിച്ച് അനുഗ്രഹീതഗായകന്‍ ഷഹബാസ് അമന്റെ സംഗീതവിരുന്ന്.


പലരാജ്യങ്ങളിൽനിന്നുമായി 45 കുട്ടികൾ ഒപ്പംപാടുന്നു. ജാക്സണിന് ബർത്ത്ഡേസമ്മാനം

ഇന്ത്യ , ജപ്പാൻ , റഷ്യ , ദക്ഷിണാഫ്രിക്ക , കാനഡ , അമേരിക്ക .. തുടങ്ങി വ്യത്യസ്തരാജ്യങ്ങളിലെ 45 കുട്ടികളാണ് മനോഹരമായ ശബ്ദത്തിൽ പാടി തങ്ങളുടെ പോപ്പ് രാജാവിന്റെ ബർത്ത്ഡേ സമ്മാനം ഒരുക്കിയത്.