Muslim

മുംബൈ ഫോര്‍ ഹാദിയ: ഹാദിയക്ക് നീതി തേടി മുംബൈയില്‍ വിദ്യാര്‍ത്ഥികള്‍

ഹിന്ദുത്വയുടെ തടവില്‍ നിന്നും ഹാദിയയെ നിരുപാധികം സ്വതന്ത്രയാക്കുക, ഇസ്ലാമോഫോബിയയെ ചെറുക്കുക , ബ്രാഹ്മണിക്ക് പുരുഷാധിപത്യത്തിനെതിരെ പൊരുതുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ മുഴങ്ങി.ജുനൈദ്മോന്‍ പെരുന്നാള് സ്വര്‍ഗത്തില്‍ കൂടും

ജുനൈദിന്റെ മരണത്തോടെ തങ്ങളുടെ കുടുംബവും നാട്ടുകാരും ഭീതിയിലാണെന്നും മക്കളെ പഠനത്തിന് വിടുന്നത് വരെ ആശങ്കയിലായെന്നും സൈറ പറയുന്നു.


ഒരു മുസ്ലീമിന് മർദ്ദനം നേരിടാൻ കാരണങ്ങള്‍ വേണ്ടതില്ലാത്ത നാട്

ഒരു മുസ്ലീമിന് മർദ്ദനവും അധിക്ഷേപവും നേരിടാൻ ഇവിടെ ഒരു കാരണവും ആവശ്യമില്ലെന്ന് ഇപ്പോൾ മനസ്സിലായോ എന്ന ക്രൂരമായ ചോദ്യം ചോദിക്കുന്നില്ല.


മഅദനിയുടെ പ്രസംഗങ്ങളും മതേതരകേരളത്തിന്റെ ആശങ്കകളും

മതേതരകേരളം അതിന്റെ ആദര്‍ശത തെളിയിക്കുന്നത് ഇങ്ങനെ ‘അന്യരെ’ സൃഷ്ടിച്ചും വിചാരണ ചെയ്തുമാണ്. അഭികാമ്യം അല്ലെങ്കിലും മുസ്ലീങ്ങള്‍ ഒരുപക്ഷേ അവരില്‍ കുറേപേര്‍ നേടിയ സാമ്പത്തിക ഭദ്രതയും രാഷ്ട്രീയബലവും കാരണം ഈ തീര്‍പ്പുകളെ അതിജീവിച്ചേക്കം. പക്ഷേ മതേതരത്വം അതിന്റെ ഇരപിടിക്കല്‍ തുടരും


ചേകന്നൂരും ഞാനും

“ചെ-മൗ” എന്നു ഞാൻ ഓമനപ്പേരിട്ടു വിളിക്കുന്ന കുട്ടികാലത്തെ ഭീകരസത്വത്തെ അനേഷിച്ചെറങ്ങിയ കുഞ്ഞുചെക്കനാണ് ഞാൻ. ചേകന്നൂരിനെ കണ്ടെത്താനുള്ള യാത്രയിൽ എന്നെ മടിയിൽ ഇരുത്തി കഥപറഞ്ഞു തെരാൻ ആഗ്രഹമുള്ളോരേ സ്വാഗതം


ബീഫ്‌ ഫെസ്റ്റിവലുകളും മനുഷ്യസംഗമ യുക്തികളും

മുസ്ലിംകൾക്കെതിരായ വംശീയവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുവാനും മുസ്ലിംകൾക്ക് നേരെയുള്ള അക്രമത്തിന്‌ ന്യായീകരണം കണ്ടെത്താനുമാണ്‌ ‘പശു’ എന്ന പ്രതീകം കാവി രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്നത്‌.


സ്റ്റേറ്റ് സ്റ്റോറികളെ അവിശ്വസിച്ച ഹീറോവിനെക്കുറിച്ചാണ് ഈ സിനിമ

യുഎപിഎ പ്രകാരം ഭരണകൂടത്തിന്റെ തടവറയില്‍ ഒരു പതിറ്റാണ്ടിനടുത്തായി മലപ്പുറം പരപ്പനങ്ങാടി സ്വദേശി സകരിയ. സകരിയയുടെ മേല്‍ ചുമത്തപ്പെട്ട ബാംഗ്ലൂര്‍ സ്ഫോടനകേസില്‍ സകരിയക്കെതിരായ സാക്ഷികള്‍ തങ്ങള്‍ അറിയാതെയാണ് തങ്ങളെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് പുറംലോകത്തോടു വിളിച്ചുപറഞ്ഞിട്ട് വര്‍ഷങ്ങളായി. സകരിയയെന്ന മുസ്ലിം യുവാവിനെ ഭരണകൂടം വേട്ടയാടുന്നതിനെ കുറിച്ച് ചലചിത്രപ്രവര്‍ത്തകന്‍ ഹാഷിര്‍ കെ മുഹമ്മദ് സംവിധാനം ചെയ്ത ഡോക്യുഫിക്ഷനാണ് ഡോക്യുമെന്ററി അബൗട്ട് ഡിസപ്പയറന്‍സ്


‘ തീവ്രവാദിയല്ലെന്നു തെളിയിക്കാൻ ഇരുപത്തിമൂന്നുകൊല്ലം തടവറയിലിട്ടു അവരെന്നെ’

” ഇരുപത്തിമൂന്നു വർഷക്കാലം എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി നഷ്ടപ്പെട്ടു.എല്ലാവരും ജീവിതത്തിൽ മുന്നോട്ട് പോയി, സുഹൃത്തുക്കളിൽ മിക്കവാറും പേർ വിദേശത്താണ്, നാട്ടിലുള്ളവർ ബന്ധം മറക്കുകയും ചെയ്തു. എന്നെ തിരിച്ചറിയുന്നത് കൂടിയില്ല ”. അവരാരും. അവരന്ന് കണ്ട 19 വയസ്സുള്ള നിസാറുദ്ധീനും, ഇന്നത്തെ നാൽപ്പത്തിരണ്ടുകാരനും ഏറെ വ്യത്യാസമുണ്ട്; ഒരു തലമുറ കടന്നുപോയി. ഈ അനീതിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നോ എന്ന ലേഖകന്റെ ചോദ്യത്തിന് ദേഷ്യത്തോടെ അദ്ദേഹം മറുപടി പറഞ്ഞു; “നഷ്ടപെട്ട വർഷങ്ങൾക്കു പകരമെന്ത് പ്രതിഫലമാണ് കിട്ടുക? എന്തെങ്കിലും തരത്തിൽ എനിക്ക് പ്രതിവിധി കിട്ടുമോ?”