Photography

മഞ്ഞുമൂടിയ ടോക്കിയോ നഗരം. ഈ ചിത്രങ്ങൾ നിങ്ങളെ ടോക്കിയോവിലെത്തിക്കും

മഞ്ഞു പെയ്യുന്നത് കാണാൻ ആഗ്രഹമില്ലാത്തവർ ഉണ്ടോ? ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ജപ്പാനിലെ ടോക്കിയോവിലെ മഞ്ഞു പെയ്യുന്ന ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? മനോഹരമായ ടോക്കിയോ നഗരത്തിലെ മഞ്ഞു കാഴ്ചകൾ തന്റെ കാമറയിൽ പകർത്തിയിരിക്കുകയാണ് യുക്കി യോക്കോത്ത എന്ന ഫോട്ടോഗ്രാഫർ.ഇത് വെറും ബുൾസൈകൾ അല്ല , ആർട്ടാണ് ആർട്ട്. ഇൻസ്റ്റയിൽ വൈറലായി ഫുഡ് ആർട്ടിസ്റ്റ്

പ്രണയജോഡികൾ , കമ്പനികളുടെ ലോഗോകൾ , വ്യത്യസ്ത രാജ്യങ്ങളുടെ മാപ്പുകൾ തുടങ്ങി ഡൊണാൾഡ് ട്രംപിനെ വരെ ബുൾസൈയിൽ പകർത്തുകയാണ് ഈ കലാകാരൻപുകപടലങ്ങള്‍ക്കിടെ ഡല്‍ഹിയിലെ പ്രണയം. ഇണകളുടെ ഫോട്ടോഷൂട്ട് വൈറലാവുന്നു

വ്യാപകമായ പുകയും പൊടിപടലങ്ങളും കാരണം ഗുരുതരമായ അന്തരീക്ഷ മലിനീകരണം നേരിടുന്ന ഡല്‍ഹിയെ പശ്ചാത്തലമാക്കി ഇണകളുടെ പ്രണയം കാമറയില്‍ പകര്‍ത്തി യുവാവ്. ആഷിഷ് പരീക്ക് എന്ന ഫോട്ടോഗ്രാഫറാണ് വായു മലിനീകരണം അസ്വസ്ഥപ്പെടുത്തുന്ന ഡല്‍ഹിജീവിതത്തിലെ പ്രണയത്തെ ഫോട്ടോഷൂട്ടൊരുക്കി കാമറകളില്‍ പകര്‍ത്തിയത്


പാക്കിസ്ഥാനിലെ നിര്‍ബന്ധിതവിവാഹങ്ങളെ കാമറയില്‍ പകര്‍ത്തി റിദാ ഷാ

രാജ്യാന്തരശ്രദ്ധ നേടിയ ചിത്രങ്ങള്‍ സമൂഹത്തിന്റെയും കുടുംബത്തിന്റെയും നിര്‍ബദ്ധത്തിന് വഴങ്ങി സ്വതാല്‍പര്യങ്ങള്‍ ഹനിക്കപ്പെട്ട പെണ്‍കുട്ടികളുടെ അവസഥയെ ശക്തമായി ചിത്രീകരിക്കുന്നു. പാകിസ്ഥാനില്‍ 21 ശതമാനം പെണ്‍കുട്ടികള്‍ 18 വയസ്സാവുന്നതിന് മുമ്പ് സ്വതാല്‍പര്യമില്ലാതെ വിവാഹത്തിന് നിര്‍ബദ്ധിതരാവുന്നു എന്നാണ് കണക്ക്.


‘ബിയോണ്ട് കളേർസ്’ ഷബാന ബഷീറിന്റെ ഫോട്ടോപ്രദർശനം മെയ് 17 മുതൽ

എറണാകുളം ആലുവ സ്വദേശിയായ ഷബാന ബഷീർ കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നും ഈ വർഷം സുവോളജിയിൽ ഡിഗ്രി പൂർത്തിയാക്കുകയാണ്. ഉത്തരേന്ത്യയിലെ വിവിധ ദേശങ്ങളിലടക്കം പത്തോളം സംസ്ഥാനങ്ങളിലൂടെയുള്ള യാത്രകളിൽ നിന്നായി പകർത്തിയ ചിത്രങ്ങളാണ് ഷബാനയുടെ ഫോട്ടോ എക്സിബിഷന്റെ പ്രധാന ആകർഷണം.


“കാട് കയറാത്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറെ” കുറിച്ച്…

“നമ്മൾ ഒന്നിച്ച് ബന്ദിപ്പൂർ JLRൽ രണ്ടു ദിനങ്ങൾ വന്യ ജീവി ഫോട്ടോഗ്രാഫി ക്കായി തങ്ങിയത് ഓർക്കുന്നുണ്ടോ? അവിടെ വെച്ചാണ് നമുക്ക് കാലത്ത് 7.50 മുതൽ ഏതാണ്ട് 9 മണി വരെ തേക്കിൻ മുകളിൽ ഇരുന്ന് മാനിനെ ഭക്ഷിക്കുന്ന പുളളിപ്പുലിയുടെ ചിത്രങ്ങൾ ലഭിച്ചത്. വീഡിയോയും ഉണ്ടായിരുന്നു. നമ്മൾ സഫാരിജീപ്പിന്റെ മൂന്നാം നിരയിൽ ആയിരുന്നു ഇരുന്നത് . താങ്കൾ ട്രൈപ്പോടൊക്കെ ഫിറ്റ് ചെയ്ത് 400mm 2.8 ലെൻസിൽ ചിത്രങ്ങൾ എടുത്തു , ഞാൻ D90യിലും പക്ഷെ പിന്നീട് ആ ചിത്രങ്ങൾ അറിയപ്പെട്ടത് സഫാരി വണ്ടിയിൽ ഇരുന്ന് എടുത്ത ചിത്രങ്ങളായല്ല അവ ഉപയോഗിച്ച് നിങ്ങൾ പല കഥകൾ എഴുതി…”