Pinarayi Vijayan

ഫൈസലും ബിപിനും: പിണറായിസര്‍ക്കാരിന്റേത് ഇരട്ടനീതി

ഇത് തന്നെയാണ് ഇരട്ട നീതി എന്ന് പറയുന്നത്.ഒരേ കുറ്റം ചെയ്ത ബ്രാഹ്മണനും ശൂദ്രനും രണ്ട് ശിക്ഷയാണ് മനുസ്മൃതി വിഭാവനം ചെയ്യുന്നത്.മാർക്സിസ്റ്റ് മുഖ്യമന്ത്രിയും അത് തന്നെയാണ് നടപ്പിലാക്കുന്നത്.


ശശികലക്കെതിരെ നടപടി. പിണറായി നിര്‍ദേശം നല്‍കിയതായി സൂചന

എഴുത്തുകാരെ ഭീഷണിപ്പെടുത്തി സംസാരിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ വി.ഡി സതീഷനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കിയത്


മഅ്ദനിയുടെ സുരക്ഷാ ചെലവ് കേരളം വഹിക്കാമെന്ന് പിണറായി വിജയന്‍

സുപ്രീംകോടതി അനുവദിച്ചതുപ്രകാരം മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. സുരക്ഷാ ചെലവ് മഅ്ദനിയുടെ കുടുംബത്തിന് താങ്ങാനാകില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി


ഗവര്‍ണര്‍, പിണറായി ജനപ്രതിനിധിയാണ്. കേന്ദ്രത്തിന്റെ ബാല്യക്കാരനല്ല

തിരുവനന്തപുരത്തെ ക്രമ സമാധാനവുമായും ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലയുമായും ബന്ധപ്പെട്ടുള്ള ഗവര്‍ണര്‍ പി സദാശിവത്തിന്റെ ട്വീറ്റ് ഏറെ ചര്‍ച്ചയാവുന്നു. ഗവര്‍ണറുടേത് അധികാരപരിധിക്കപ്പുറത്തെ ഇടപെടലാണെന്ന് വിമര്‍ശിച്ചുള്ള സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ ശുക്കൂറിന്റെ എഴുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു


പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പിണറായിയുടെ കോലം കത്തിച്ചു

പോലീസ് ഭീകരത മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന ദളിത് വിദ്യാർത്ഥി വിനായകൻ്റെ മരണത്തിൽ പ്രതിഷേധിച്ചു പോണ്ടിച്ചേരി സർവ്വകലാശാലയിലെ അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിച്ചു കൊണ്ടാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.


ജുനൈദിന്റെ ഓര്‍മക്കായി മതപാഠശാല. സാമ്പത്തികപിന്തുണ പ്രഖ്യാപിച്ച് പിണറായി

തീവ്രഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ ജുനൈദിന്റ കുടുംബത്തിന്റെ നേതൃത്വത്തില്‍ കുട്ടികളെ പഠിപ്പിക്കാനുള്ള കേന്ദ്രം സ്ഥാപിക്കാന്‍ സഹായം നല്‍കുമെന്ന് കേരളമുഖ്യമന്ത്രി പിണറായി വിജയന്‍. ജുനൈദിന്റ ഉപ്പയും ഉമ്മയും സഹോദരനും മുഖ്യമന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി.


സെൻകുമാറിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും പരാതി നൽകി എസ്ഐഒ

സമകാലിക മലയാളം മാസികയിലൂടെ മുസ്ലിം സമുദായത്തിനെതിരെ വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയ മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് കെ.പി‌ മുഖ്യ മന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി


വൈപ്പിനിലേത് നേരിട്ട് പിണറായിയുടെ ഇടപെടൽ .പോലീസ് അതിക്രമത്തിൽ രണ്ടുപേരുടെ നില ഗുരുതരം

പ്ലാന്റ് നിർമാണം പുനരാരംഭിച്ച കാര്യം അറിയിക്കാൻ മന്ത്രിയെ വിളിച്ചപ്പോൾ, നിര്‍മാണം നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുവദിക്കുന്നില്ല എന്നാണ് മറുപടി നൽകിയത്


മെട്രോ: ശ്രീധരനെയും ചെന്നിത്തലയേയും ഒഴിവാക്കിയതിനെതിരെ മോഡിക്ക് പിണറായിയുടെ കത്ത്

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.


രാജ്യത്ത് ആദ്യമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും സൗജന്യ ചികിത്സയും ഏര്‍പെടുത്തി കേരളസര്‍ക്കാര്‍

സംസ്ഥാനത്തെ 15000 ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. ഏകദേശം 30 ലക്ഷത്തോളം തൊഴിലാളികൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ പോവുന്നത്.