Police Brutality

തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പ്. പ്രതിഷേധം വ്യാപകമാവുന്നു

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 9 പേര്‍ മരിച്ചു മരണസംഖ്യ പത്ത് കടന്നെന്നും റിപ്പോർട്ടുകളുണ്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു


ദേശീയപാത സർവ്വേ: മലപ്പുറത്ത് ജനരോഷം , ലാത്തികൊണ്ട് നേരിട്ട് പോലീസ്

മലപ്പുറത്ത് വലിയപറമ്പിൽ ദേശീയപാത സ്ഥലമേറ്റെടുക്കാനുള്ള സര്‍വേക്കിടെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പോലീസ് അക്രമം. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശി. ലാത്തിചാര്‍ജില്‍ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റു.കേരളമേ നീതികേട്‌ അരുത് . സോഷ്യൽമീഡിയയിൽ #JusticeForSreejith കാമ്പയിൻ

നിരാഹാര സമരങ്ങളില്‍ ഏറ്റവും അവസാനത്തേത് ആരംഭിച്ചിട്ട് ഇന്നലെ ഒരു മാസത്തോളമായി .നിരാഹാര സമരം ശ്രീജിത്തിന്റെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിച്ചിരിക്കുകയാണ്. കുടിവെള്ളം പോലുമില്ലാതെ തുടര്‍ന്ന സമരം ഇദ്ദേഹത്തിന്റെ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മൂത്രത്തിന് പകരം രക്തമാണ് പുറത്തുവന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.


പ്രതീഷിനെതിരെ വീണ്ടും പോലീസ് വേട്ട. അർദ്ധരാത്രി വീട്ടിൽ കയറി പിടിച്ചുകൊണ്ടുപോയി

സ്റ്റേഷനിലെത്തിയ പ്രതീഷിന്റെ സുഹൃത്തുക്കളോട് ”ദൈവം ഉണ്ടെന്ന് മനസിലായില്ലേ, ഞങ്ങളിവനായി കാത്തിരിക്കുവായിരുന്നു ” എന്നായിരുന്നു പോലീസുകാർ പ്രതികരിച്ചത്. നാരദന്യൂസിലെ ലേഖകനാണ് പ്രതീഷ് രമ.


ലേശം നാണം വേണം അതിന്, പോലീസിനെ ചോരയും നീരും കൊടുത്ത് ന്യായീകരിക്കുന്നവരോട് 

ചരിത്രവും ഓര്‍മ്മയും തമ്മില്‍ വലിയ ദൂരം ഉണ്ടെന്ന് നിങ്ങളാരും അഭിനയിക്കരുത്. ചരിത്രവും ഓര്‍മ്മയും തമ്മില്‍ വലിയ ദൂരമൊന്നുമില്ല. നാളെ ഞാന്‍ ഇതേരീതിയില്‍ എറണാകുളത്തെ സദാചാര പൊലീസിങ്ങിന് ഇരപ്പെട്ടാല്‍ എനിക്ക് നേരിടേണ്ടിവരുന്നതും ഈ ഓഡിറ്റിങ് തന്നെയാകില്ലേ?


സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ജാതിയധിക്ഷേപവും ഭീകരമര്‍ദ്ദനവും

കേരളപോലീസിന്റെ സദാചാര പോലീസിങ്ങിനും ശാരീരിക ആക്രമണത്തിനും ജാതി അധിക്ഷേപത്തിനുമിരയായി സാമൂഹ്യപ്രവര്‍ത്തക അമൃതയും മാധ്യമപ്രവര്‍ത്തകന്‍ പ്രതീഷ് രമയും. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് എറണാകുളം റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് സംഘം ചേര്‍ന്ന് പോലീസ് ഭീകരത അഴിഞ്ഞാടിയത്. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രതീഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഗെയില്‍ വിരുദ്ധസമരം. കോഴിക്കോട് പോലീസ് ഭീകരത

ഗെയില്‍ പൈപ്പ്ലൈന്‍ സമരക്കാര്‍ക്ക് നേരെ പോലീസ് ക്രൂരത. കോഴിക്കോട് എരഞ്ഞിമാവിൽ ഗെയിൽ പൈപ്പ് ലൈൻ സമരക്കാർക്ക് നേരെ പോലീസ് ലാത്തി വീശുകയും കുട്ടികളും സ്ത്രീകളുമുള്‍പ്പടെയുമുള്ള സമരക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. സമരക്കാരെയും പ്രദേശത്തുള്ളവരെയും അറസ്റ്റ് ചെയ്തു നീക്കുകയാണ് പോലീസ്


ഏജന്റാകാന്‍ വിളിച്ചുവരുത്തി മുസ്ലിം യുവാവിനെ കൊലപ്പെടുത്തി പോലീസ്

ഇല്ലാത്ത കേസുകളുടെ പേരില്‍ നിരന്തരം മുന്‍ഫൈദിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുന്നത്​ അറിയുമായിരുന്ന പിതാവും ഭാര്യാപിതാവും പൊലീസ്​ പറയുന്നത്​ ചെയ്ത് കേസുകളില്‍നിന്ന്​ ഒഴിവാകാന്‍ ഉപദേശിച്ചു. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ച രണ്ടിനും മൂന്നിനും ഇടയില്‍ മകന്‍ കൊല്ലപ്പെ​ട്ടെന്ന വാര്‍ത്തയാണ്​ പിതാവിന് ലഭിച്ചത്.


വൈപ്പിനിലെ തീവ്രവാദികളെ കുറിച്ച് അറിയേണ്ടതെല്ലാം

തീവ്രവാദികള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നു, പക്ഷെ കുടിവെള്ളം കിട്ടാന്‍ ബുദ്ധിമുട്ടാണ്. കിണറ് കുത്തിയാല്‍ ഉപ്പുവെള്ളമാണ് കിട്ടുക. ഇവിടെ വര്‍ഷങ്ങളായി പൈപ്പ് കണക്ഷന്‍ അനുവദിക്കുന്നില്ല. പൊതുടാപ്പുകളാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നതു. പകല്‍ സമയത്ത് അതില്‍ വെള്ളം വരാറില്ല