Protest

നജീബ് തിരിച്ചുവരും. ‘നജീബുമാര്‍’ കൂടെയുണ്ടെന്ന് സഹോദരി

ഒരുദിവസം എന്റെ സഹോദരന്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് നജീബിന്റെ സഹോദരി സദഫ് മുഷ്റഫ്. ദല്‍ഹിയില്‍ ഇന്ന് ആയിരങ്ങള്‍ പങ്കെടുത്ത യുവ ഹുങ്കാർ റാലിയില്‍ സംസാരിക്കുകയായിരുന്നു സദഫ് മുഷ്റഫ്.


ഗെയിൽ സമരം – സമരക്കാർ “ഇസ്ലാമിക തീവ്രവാദികൾ” എന്ന് സ്ഥലം എംഎൽഎ ജോർജ് എം തോമസ്

ഗെയിൽ പൈപ്പ് ലൈൻ കടന്നു പോകുന്നിടത്തു പ്രതിരോധം തീർക്കുന്നത് “ഇസ്ലാമിക തീവ്രവാദികൾ” ആണെന്ന വാദവുമായി സ്ഥലം എംഎൽഎ ജോർജ് എം തോമസ്. ഫേസ്ബുക് പോസ്റ്റിലാണ് സമരക്കാർക്കെതിരെയുള്ള ആരോപണങ്ങളുമായി കഴിഞ്ഞ സർക്കാരിന്റെ കാലത്തു സമര സമിതി നേതാവ് കൂടിയായിരുന്ന എംഎൽഎ രംഗത്തെയിരിക്കുന്നത്. ടാങ്കർ ലോറി മാഫിയക്ക് വേണ്ടിയാണു സമരക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോലീസ് നടപടികളിലും ലാത്തിചാർജിലും ഒരു തെറ്റുമില്ലെന്നും അവരുടെ ജോലിയാണ് അതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.


Kerala Police massive lathicharge on Gail Pipeline Protesters

The people, under the banner of a protest council, have been agitating against land acquisition for the project. They raised serious concern about the safety of pipeline, compensation for their land and loss of houses. The pipe line is passing through small villages, where hundreds of people live closely. For most of them, its their lifetime saving.


മോഡിക്കെതിരെ ഗുജറാത്തില്‍ കരിങ്കൊടി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ കരിങ്കൊടി പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍. ബാദ്ഭട്ട് ബാരേജ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനെതിരെയായിരുന്നു മോഡിക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.നര്‍മദ: മേധാ പട്കര്‍ ആശുപത്രിയില്‍ നിരാഹാരം തുടരും

പുനരധിവാസം സാധ്യമാക്കാതെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തരുതെന്നാവശ്യപ്പെട്ടുള്ള സമരവുമായി മുന്നാട്ട് പോകുമെന്ന് നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ . കഴിഞ്ഞദിവസം സമരപ്പന്തല്‍ പൊളിച്ചാണ് പൊലീസ് മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ നിരാഹാരത്തിനിടെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മേധയും മറ്റ് നേതാക്കളും ആശുപത്രിയില്‍ നിരാഹാരം ആരംഭിച്ചു.


ഈ അതിജീവനസമരം എന്തുകൊണ്ട് വാർത്തയാവുന്നില്ല. നഴ്‌സുമാർ ചോദിക്കുന്നു

വേതന വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ സമരം ശക്തമാക്കി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ സമരം ബാധിച്ചു. സൂചന പണിമുടക്കിന്റെ ഭാഗമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തിരുവനതപുരത്ത് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ പതിനായിരത്തിലധികം നഴ്‌സുകൾ പങ്കെടുത്തു.പൂര്‍ണനഗ്നരായി മോഡിയുടെ ഓഫീസിനുമുന്നില്‍ കര്‍ഷകസമരം

കര്‍ഷക വായ്പകള്‍ എഴുതിത്തള്ളണമെന്നും കര്‍ഷകര്‍ക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പൂര്‍ണനഗ്നരായി കര്‍ഷകര്‍ സമരം ശക്തമാക്കിയത്.


ട്രംപിനെ അനുസരിക്കില്ലെന്നു മിച്ചിഗാൻ യൂണിവേയ്സിറ്റി. വിദ്യാർത്ഥികളുടെ കുടിയേറ്റവിവരങ്ങൾ പരസ്യപ്പെടുത്തില്ല

” വിദ്യാർത്ഥികൾക്കിടയിൽ വിവേചനപരമായ നയങ്ങളെടുക്കുക എന്നത് നമ്മുടെ നയമല്ല , വിദ്യാർത്ഥികളുടെ കുടിയേറ്റ വിവരങ്ങളെ കുറിച്ച് യൂണിവേയ്സിറ്റി അന്വേഷിക്കില്ല. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സ്വകാര്യവും സുരക്ഷിതവുമായിരിക്കും”