Rahul Gandhi

തെലങ്കാന തെരഞ്ഞെടുപ്പ്: കോൺഗ്രസ്സ് മുസ്‌ലിംകളോട് ചെയ്യുന്നത്

‘മുസ്‌ലിംകളെ കോൺഗ്രസ്സ് രാഷ്ട്രീയമായി ഒട്ടും പരിഗണിക്കുന്നില്ല. സ്ഥാനാർഥിപട്ടികയിൽ മുസ്‌ലിംകളോട് ഭീകരമായ വിവേചനം. പാർട്ടി നേതൃത്വത്തിലും അവഗണന’ തെലങ്കാനയിലെ കോൺഗ്രസ്സ് സംസ്ഥാനവൈസ് പ്രസിഡന്റ് ആബിദ് റസൂലും എഐസിസി ദേശീയകോർഡിനേറ്റർ ഖലീഖ് റഹ്‌മാനും പാർട്ടി വിട്ടു


‘വിമർശിച്ചാൽ പാകിസ്ഥാൻ , ബാങ്ക് കൊള്ളയടിച്ചാൽ യൂറോപ്പ്. തെരഞ്ഞെടുത്തത് ട്രാവൽ ഏജൻസിയെയോ?’

‘ നിങ്ങൾ ഗവണ്മെന്റിന്റെ പരാജയങ്ങളെയും നയങ്ങളെയും വിമർശിച്ചാൽ പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെടും. എന്നാൽ നിങ്ങൾ ഇന്ത്യയിലെ ബാങ്ക് കൊള്ളയടിച്ചാൽ നിങ്ങൾക്ക് യൂറോപ്പിലേക്കുള്ള യാത്രാസൗകര്യം ഒരുക്കിത്തരും” ഉമർ ഖാലിദ് തന്റെ ഫേസ്‌ബുക്ക് ടൈംലൈനിൽ കുറിച്ചു.


സിനിമയും രാഷ്ട്രീയവും ചർച്ച ചെയ്‌ത്‌ പാ രഞ്ജിത്തും രാഹുലും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംവിധായകൻ പാ രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം രഞ്ജിതുമൊത്തുള്ള ചിത്രം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു രാഹുൽ.


വിയര്‍പ്പ് വറ്റുന്നതിനു മുന്‍പ് അധ്വാനത്തിന് പ്രതിഫലം കിട്ടണം. കര്‍ഷകറാലിയില്‍ ആവേശമായി രാഹുല്‍

”കോണ്‍ഗ്രസ് നേതാക്കളോടൊപ്പം കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ നരേന്ദ്ര മോദിയെ കണ്ടിരുന്നു. എന്നാല്‍ കടങ്ങള്‍ എഴുതിത്തള്ളി കര്‍ഷകരെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ക്ക് ഉത്തരമില്ലായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചെന്ന് മുന്‍കൂട്ടി തയാറാക്കിയ പ്രസംഗങ്ങളും ഉത്തരങ്ങളും മണിക്കൂറുകളോളം പറയുന്ന മോദിക്ക് സ്വന്തം രാജ്യത്തെ അടിസ്ഥാനവര്‍ഗം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മിണ്ടാനായില്ല”


എല്ലാ സഖാക്കളുടെയും സഖാവ് – യെച്ചൂരിക്ക് അഭിവാദ്യമർപ്പിച്ച് പ്രതീക്ഷയോടെ

യെച്ചൂരി എല്ലാ സഖാക്കളുടയും സഖാവാണ്. കടക്ക് പുറത്തെന്ന് പറയാനുള്ള തിരുമേനിത്തം ആര്‍ജ്ജിക്കാത്തതും അധികാരത്തിന്റെ ശീതളിമ കാര്യമായി ആസ്വദിക്കാത്തത് കൊണ്ടും ഡൗണ്‍ ടു എര്‍ത്ത്. ശബ്ദത്താലും രൂപത്താലും രാഷ്ട്രീയത്തിലെ ഓം പുരിയാണ് യെച്ചൂരി. കമ്യൂണിസമല്ല സോഷ്യല്‍ ഡെമോക്രസിയാണ് സമകാലികയാഥാര്‍ത്ഥ്യമെന്ന് കൊടിയേരിയെ ഉദാഹരിക്കാതെ തന്നെ ബോധ്യമുണ്ട് യെച്ചൂരിക്ക്.. – മാധ്യമ പ്രവർത്തകൻ ഷാജഹാൻ കാളിയത്ത് എഴുതി.


‘നിങ്ങൾക്കിതേ പോലെ മിസ്റ്റർ മോദിയോട് ചോദിക്കാനാവില്ല’ രാഹുലിന് നിർത്താതെ കയ്യടിച്ചു സദസ്സും സോഷ്യൽ മീഡിയയും

തന്നെ വിമർശിച്ചും പുകഴ്ത്തിയും സംസാരിച്ച ആളുകളോട് ” നിങ്ങൾ രണ്ടു പേരും രണ്ടു തീവ്ര നിലപാടുള്ളവരാണ്. ഒരാൾ ഞാനാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം എന്ന് പറയുമ്പോൾ രണ്ടാമത്തെയാൾ ഞാനാണ് എല്ലാ പരിഹാരങ്ങൾക്കും കാരണം എന്ന് പറയുന്നു. കോൺഗ്രസ്സ് ഇതുവരെ ഒന്നും തന്നെ ചെയ്തില്ലെന്ന് വിശ്വസിക്കുന്ന ഒരാളും കോൺഗ്രസ്സ് എല്ലാം ചെയ്തെന്നു വിശ്വസിക്കുന്ന മറ്റൊരാളും. എന്നാൽ ഞാൻ കരുതുന്നു , ഇന്ത്യയിൽ നമ്മൾ വിജയങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിൽ അതീ രാജ്യത്തെ ജനങ്ങളുടെ നേട്ടമാണ്. ” എന്ന് രാഹുൽ പറഞ്ഞു.


‘കണ്ടോളൂ ഇലക്ഷൻ ഫലങ്ങൾ, ജനം നിങ്ങളെ കൈവിടുകയാണ്.’ രാഹുൽ ബിജെപിയോട്

രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയെ സംസ്ഥാനത്തെ ജനങ്ങള്‍ കൈവിട്ടതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.


പൂനെയിലേത് RSS ഫാസിസത്തിനെതിരായ ദലിത് ചെറുത്തുനില്‍പ്പ് : രാഹുല്‍ ഗാന്ധി

രാജ്യത്തെ ദലിത് സമൂഹത്തെ എന്നും ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെന്ന് മുദ്രകുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഫാസിസ്റ്റ് നയമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പൂനെയില്‍ ദലിത് സംഘടനകള്‍ സംഘടിപ്പിച്ച റാലിക്ക് നേരെ സംഘ്‍പരിവാര്‍ പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു രാഹുല്‍ജിഗ്നേഷും രാഹുലും ഒന്നിക്കുന്നു. ഗുജറാത്തില്‍ അടിപതറി ബിജെപി

തങ്ങള്‍ പതിനേഴ് ആവശ്യങ്ങള്‍ ഉന്നയിച്ചെന്നും അത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് രാഹുലില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും ജിഗ്നേഷ് മെവാനി പറഞ്ഞു. തങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളോട് ‘ നിങ്ങളുടേത് ആവശ്യങ്ങളല്ല. അതെല്ലാം നിങ്ങളുടെ ഭരണഘടനപരമായ അവകാശങ്ങളാണ് ‘ എന്നാണ് രാഹുല്‍ പ്രതികരിച്ചതെന്ന് ജിഗ്നേഷ് പറഞ്ഞു