Rain

കനത്ത മഴ തുടരുന്നു, മരണം നൂറ് കവിഞ്ഞു. ഒറ്റക്കെട്ടായി നേരിടുകയാണെന്ന് മുഖ്യമന്ത്രി

കേരളത്തെ വിഴുങ്ങിയ പ്രളയക്കെടുതിയിൽ ഇതുവരെ 120 പേർ മരിച്ചതായാണ് കണക്ക്. സംസ്ഥാനത്ത് ആകെ 1155 ക്യാംപുകളിലായി 1,66,538 പേരാണുള്ളത്.


കേരളത്തിൽ 6 ജില്ലകളിൽ റെഡ് അലർട്ട്. ജനങ്ങൾ ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി

കേരളം സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെ നേരിടുന്ന സാഹചര്യത്തിൽ ​ ആറ്​ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു സർക്കാർ


ഫ്ളക്സ് ബോർഡുകൾ ഇതാ ഇവിടെ ഏൽപിക്കൂ. ചോർന്നൊലിക്കുന്ന കൂരകൾക്ക് ആശ്വാസമാവട്ടെ

കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിലെയും കോളനികളിലെയും പാവങ്ങളുടെ കൂര മൂടാൻ നാടിന്റെ മുക്കിലും മൂലയിലുമായി ഉയർത്തിയ ഫ്ളക്സ് ബോർഡുകൾ ഉപയോഗിക്കാമെന്ന ബ്ലഡ് ഡോണേഴ്‌സിന്റെ ആശയത്തിന് സോഷ്യൽ മീഡിയ വൻ കയ്യടിയാണ് നൽകുന്നത്.


മലബാറിൽ കനത്ത മഴ , ഉരുൾപൊട്ടൽ. കോഴിക്കോട് നാല് മരണം

കനത്ത മഴയെ തുടർന്ന് കോഴിക്കോട്, മലപ്പുറം , വയനാട് , പാലക്കാട് ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടവും മരണവും. 

താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾ പൊട്ടലിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർ മരിച്ചു.