Sangh Parivar‘ഐ ലവ് മുസ്‌ലിംസ്’ പറഞ്ഞതിന് അവർ ഇരുപതുകാരിയെ കൊന്നു. ബിജെപി നേതാവ് അറസ്റ്റിൽ

മുസ്ലീംങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് വാട്സാപ്പ് സന്ദേശമയച്ചതിന്റെ പേരിൽ പ്രാദേശിക ബിജെപി നേതാക്കളുടെ വേട്ടയാടലിന് ഇരയായ യുവതി ജീവനൊടുക്കി. ചിക്കമംഗളൂരു മുഡിഗെറെ ടൗണിലെ ബികോ വിദ്യാർത്ഥിനിയായ ധന്യശ്രീ(20)യാണ് സ്വന്തം മുറിയിൽ തൂങ്ങിമരിച്ചത്.


പൂനെയിലേത് RSS ഫാസിസത്തിനെതിരായ ദലിത് ചെറുത്തുനില്‍പ്പ് : രാഹുല്‍ ഗാന്ധി

രാജ്യത്തെ ദലിത് സമൂഹത്തെ എന്നും ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെന്ന് മുദ്രകുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഫാസിസ്റ്റ് നയമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പൂനെയില്‍ ദലിത് സംഘടനകള്‍ സംഘടിപ്പിച്ച റാലിക്ക് നേരെ സംഘ്‍പരിവാര്‍ പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു രാഹുല്‍


ദലിത് റാലിക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം. ദലിത് യുവാവ് കൊല്ലപ്പെട്ടു

കാവിക്കൊടികളും ഹിന്ദുത്വ വിളികളുമായി റാലിക്കെതിരെ ആക്രോശിച്ച് രംഗത്തുവന്ന സംഘ്‍പരിപരിവാര്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ ദലിത് യുവാവ് രാഹുല്‍ (28) കൊല്ലപ്പെട്ടു.


ആര്‍എസ്എസ് തന്നെ പിന്തുടരുന്നുണ്ട്. അക്രമിക്കപ്പെട്ട SFI നേതാവ് പറയുന്നു

തന്റെ ഫോട്ടോ ഒരു ആര്‍എസ്എസ് വാട്‌സ് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ടായിരുന്നുവെന്നും തല്ലാനുള്ള പദ്ധതി നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നും കോളേജിലെ എബിവിപി പ്രവര്‍ത്തകന്‍ തന്നെ തന്നോട് പറഞ്ഞിരുന്നതായി ലിയോണ്‍ പറയുന്നു.


ക്രിസ്തുമസ് കരോള്‍ സംഘത്തിന് നേര ഹിന്ദുത്വവാദികളുടെ ആക്രമണം

മധ്യപ്രദേശില്‍ ക്രിസ്തുമസ് കരോള്‍ സംഘത്തിനെതിരെ ബജ്റംഗ് ദൾ ആക്രമണം. സത്നയിലെ സെന്‍റ് എഫ്രോം തിയോളജിക്കല്‍ കോളേജിലെ രണ്ടു വൈദിക വിദ്യാര്‍ത്ഥികള്‍ അടക്കം മുപ്പതോളം പേരടങ്ങുന്ന കരോള്‍ സംഘത്തെയാണ് ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്


ഷഫിനെയും കത്തിക്കണമെന്ന് സിപിഎം പ്രവര്‍ത്തകന്‍. നാട് നന്നാവുമെന്നും കമന്റ്

ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനെ രാജസ്ഥാന്‍ മാതൃകയില്‍ ചുട്ടുകൊല്ലണമെന്ന് സോഷ്യല്‍ മീഡിയയില്‍ സിപിഎം പ്രവര്‍ത്തകന്റെ കമന്റ്. ഹാദിയ ഷഫിനോട് സംസാരിച്ചു എന്ന മനോരമന്യൂസ് ടിവിയുടെ വാര്‍ത്തക്ക് കീഴെയാണ് ഷഫിനെ കൊന്നുകളഞ്ഞാല്‍ നാട് രക്ഷപ്പെടുമെന്ന് സിപിഎം പ്രവര്‍ത്തകനും തിരുവനന്തപുരം സ്വദേശിയുമായ അനൂപ് സോമനാഥിന്റെ കമന്റ്.


രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ജീവനോടെ ചുട്ടുകൊന്നു. ലവ് ജിഹാദെന്ന വ്യാജപ്രചരണവും

രാജ്യത്തെ നടുക്കി രാജസ്ഥാനില്‍ തീവ്രഹിന്ദുത്വവാദികളുടെ ഭീകരത. ലവ് ജിഹാദ് എന്ന വ്യജപ്രചരണം നടത്തി മുസ്ലിം യുവാവിനെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു അക്രമികള്‍. തീവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു


മധുരയിലെയും കാശിയിലെയും പള്ളികൾ പൊളിക്കും. വിദ്വേഷപ്രചാരണവുമായി ഹിന്ദുഹെൽപ്‌ലൈൻ

ബാബരി മസ്ജിദ് മാത്രമല്ല , മധുരയിലെയും കാശിയിലെയും മുസ്ലിം ആരാധനാലയങ്ങൾ കൂടി ഞങ്ങൾ പൊളിക്കുമെന്ന വിദ്വേഷപ്രചാരണവുമായി സോഷ്യൽ മീഡിയയിൽ ഹിന്ദു ഹെല്പ് ലൈൻ പ്രവർത്തകർ. ഹിന്ദുഹെൽപ്‌ലൈനിൻറെ ദേശീയ നേതാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രതീഷ് വിശ്വനാഥാണ് സോഷ്യൽ മീഡിയയയിലൂടെ മുസ്ലിം പള്ളികൾ പൊളിച്ചു ജയ് ശ്രീറാം വിളിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാബരി മസ്ജിദ് തകർത്ത സ്മരണയുടെ ഭാഗമായി മധുരം വിതരണം ചെയ്തെന്നും പ്രതീഷ് പറയുന്നു.