SFI

മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി SFI ഹൈദരാബാദില്‍. സഖ്യത്തിലുള്ളവരെ തെറിവിളിച്ച് പ്രകടനം

സഖ്യത്തിലുള്‍പ്പെട്ട സംഘടനകള്‍ക്കെതിരായ മുദ്രാവാക്യം എന്നതിനപ്പുറത്ത് മുസ്ലിം വിരുദ്ധ വംശീയതയാണ് എസ്എഫ്ഐ പ്രകടനത്തിലൂടെ മറനീക്കി പുറത്തുവന്നത്. സഖ്യത്തിലുള്‍പ്പെട്ട എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥിസംഘടനകള്‍ ഹിന്ദുത്വപരിവാറുകള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുമ്പോള്‍ എസ്എഫ്ഐ മുസ്ലിം സംഘടനകളെ തെറിവിളിക്കുന്ന തിരക്കിലായിരുന്നു.


HCU: Support the Alliance for Social Justice , A Note from ASA

Terms of Alliance:
1) The alliance shall be entered as two fronts, one ASA led front consisting of ASA, MSF and SIO, and the other front consisting of SFI, DSU, TSF, TVV.
2) Each front partners shall decide which organization would contest in the election for which post.
3) The Election shall be fought under a united banner without naming any organization.


ഹൈദരാബാദില്‍ പുതുചരിത്രം. ഹിന്ദുത്വക്കെതിരെ ദലിത് മുസ്ലിം ഇടത് ഐക്യം

അംബേദ്‌കർ സ്റ്റുഡന്റസ് അസോസിഷന് കീഴിലുള്ള എം. എസ് .എഫ് .എസ്. ഐ .ഒ സഖ്യവും ,യൂ ഡി എസ് എഫ് സഖ്യത്തിന് കീഴിൽ ഉൾപ്പെട്ടിരുന്ന എസ് എഫ് ഐ ,ഡി എസ് യൂ ,ടി എസ് എഫ്,ടി .വി .വി എന്നീ സംഘടനകളും ഒന്നിച്ചു ‘അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന ബാനറിന് കീഴിൽ മത്സരിക്കാനാണ് തീരുമാനമായത്


ജെഎൻയു: ‘ഇടത് വിജയ’വും സവര്‍ണഗൃഹാതുരതകളും

കേവല അർഥത്തിലുള്ള സംഘപരിവാർ വിരുദ്ധത പ്രചരിപ്പിക്കുകയും ഇടതു രാഷ്ട്രീയത്തിന്റെ സവർണതയെ ചോദ്യം ചെയ്ത മുസ്ലീം പിന്നാക്ക രാഷ്ട്രീയ ഉയിർപ്പുകളെ എബിവിപിയോട് സമീകരിക്കുകയും ചെയ്ത പരമ്പരാഗത ഇടത് സവർണ രാഷ്ട്രീയത്തിന്റെ താൽക്കാലിക ഇലക്ട്രൽ വിജയമാണിത്


ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയൂണിയന്‍ ഇടതിന്. കടുത്ത മത്സരം കാഴ്ച്ചവെച്ച് ബാപ്സ

പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടത് സ്ഥാനാര്‍ത്ഥി ഐസയുടെ ഗീതാകുമാരി 464 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ബാപ്‌സയുടെ ശബാന അലി 935 വോട്ട് നേടി. .ഇടത് സഖ്യത്തില്‍ ചേരാതെ മത്സരിച്ച എഐഎസ്എഫിന്റെ അപരാജിത രാജക്ക് 416 വോട്ട് ലഭിച്ചുദലിതെന്ന് വിളിക്കല്‍ നാണക്കേട്. ദലിത് മുസ്ലിം രാഷ്ട്രീയം രാജ്യദ്രോഹം. മഹാരാജാസിലെ എസ്എഫ്ഐ അപാരതകള്‍

എറണാകുളം മഹാരാജാസ് കോളേജിന്റെ എഴുപതിറ്റാണ്ടിന്റെ ചരിത്രത്തിലെ ദലിത് സമുദായത്തില്‍ നിന്നുള്ള ആദ്യ വനിതാചെയര്‍പേഴ്സണായ എസ്എഫ്ഐ നേതാവ് മൃദുലാഗോപിയെ ‘ദലിത്’ എന്ന് വിളിക്കുന്നത് പാര്‍ട്ടി സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍. സോഷ്യല്‍മീഡിയയില്‍ വ്യത്യസ്തയിടങ്ങളിലാണ് മൃദുലയെ ‘ദലിത്’ എന്ന് വിളിക്കുന്നതിനെതിരെ സഖാക്കളുടെ രോഷം. മക്തൂബ് മീഡിയ അടക്കമുള്ള മാധ്യമങ്ങള്‍ മൃദുലയുടെ വിജയത്തെ ദലിത് പ്രാതിനിധ്യമായി അവതരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ‘ജാതി പറയരുതെന്നും’ തങ്ങളുടേത് മനുഷ്യരുടെ പാര്‍ട്ടിയാണെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓടിനടന്ന് വിശദീകരിക്കുന്നത്.


‘കളവുകളിൽ കെട്ടിപ്പൊക്കിയ വാദങ്ങൾ.’ നിതീഷ് നാരായണനു മറുപടി

കഴിഞ്ഞ പത്ത് വർഷത്തോളമായി ഇവിടെ ഉന്നയിക്കപെട്ടതടക്കമുള്ള ചോദ്യങ്ങളെ ദൈവശാസത്രപരമായും സാമൂഹിക രാഷ്ട്രീയ വിശകലനത്തിന്റെ പ്രാഥമിക ഗണങ്ങളായും മുസ്ലീം വിദ്യാർഥി രാഷ്ട്രീയം അഭിമുഖീകരിക്കുന്നുണ്ട്.ഇടത്/വലത് മതേതര/വർഗീയ തുടങ്ങിയ രാഷ്ട്രീയ ബൈനറികളെ മറികടന്ന് പുതിയൊരു സാമൂഹിക രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാതൃകയും ആ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നുണ്ട്


മടപ്പള്ളിയിൽ കവി വീരാൻകുട്ടിക്ക് നേരെ എസ്എഫ്ഐ നേതാവിന്റെ കയ്യേറ്റശ്രമം

കെഎസ്‌യുവിന്റെ പഠിപ്പുമുടക്കിനു കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് അനുവാദം കൊടുത്തതിനു പിന്നിൽ വീരാൻകുട്ടി മാഷിന്റെ ഉപദേശമാണെന്നതായിരുന്നു എസ്എഫ്ഐ പ്രവർത്തകരെ ചൊടിപ്പിച്ചത്. ഒരു പതിറ്റാണ്ടിനു ശേഷമാണ് മടപ്പള്ളി കോളേജിൽ കെ എസ് യുവിന്റെ സമരം നടക്കുന്നതും അതിനു കോളേജ് അധികൃതർ അനുവാദം നൽകുന്നതും.


പെല്ലെറ്റ്: എഡിറ്റർക്കും 12 പേർക്കുമെതിരെ ജാമ്യമില്ലാക്കേസ്

ബ്രണ്ണന്‍ കോളേജിലെ നൂറ്റി ഇരുപത്തഞ്ചാം വർഷത്തെ മാഗസിനാണ് പെല്ലറ്റ്. രാജ്യത്തെ ഫാസിസ്റ്റു ശക്തികൾക്കെതിരായ മൂർച്ചയുള്ള എഴുത്തുകൾ കൊണ്ട് ഇതിനകം തന്നെ മാഗസിൻ ഏറെ വായിക്കപ്പെട്ടു. എസ് എഫ് ഐയാണ് കോളേജ് യൂണിയൻ ഭരിക്കുന്നത്.