Shyna

രൂപേഷിന് പൂജപ്പുര ജയിലിലേക്ക് ട്രാൻസ്‌ഫർ. ഡിജിപി ഉത്തരവ് സംശയാസ്പദമെന്ന് ആമി

രൂപേഷിനെ വിയ്യൂർ ജയിലിൽ നിന്നും പൂജപ്പുര ജയിലിലേക്ക് ട്രാൻസ്ഫെർ ചെയ്തുകൊണ്ടു ഡി.ജി.പിയുടെ ഉത്തരവ്. നേരത്തെയുള്ള കോടതി വിധിയെ പ്രഹസനമാക്കികൊണ്ടാണ് രൂപേഷിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഡി.ജി.പി ഉത്തരവിറക്കിയിരുന്നത്.


ജാമ്യമാണ് നീതി. ഷൈനയ്‌ക്ക് നേരെ തുടരുന്നത് പ്രതികാരവേട്ട

2015 മെയ് മാസം അറസ്റ്റ് ചെയ്യപ്പെട്ട ഷൈനയ്ക്കെതിരെ ചുമത്തപ്പെട്ട ഏഴോളം യുഎപിഎ കേസുകളിലെ ആരോപണങ്ങളെല്ലാം വളരെ ലഘുവായിരുന്നിട്ടുകൂടി അവയിൽ ജാമ്യം ലഭിച്ചത് ഈയിടെ മാത്രമാണ്. കേരളത്തിലെ കേസുകളിൽ ജാമ്യം ലഭിച്ചതിനുശേഷം നേരത്തെ തന്നെ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തിരുന്ന കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി ഷൈനയുടെ തടവ് ജീവിതം പരമാവധി നീട്ടിക്കൊണ്ടു പോവുക എന്ന പ്രതികാര ബുദ്ധിയാണ് ഇപ്പോൾ ഭരണകൂടം തുടരുന്നത്.