Social Media

സംവാദങ്ങൾ ആരോഗ്യകരമാവട്ടെ. സാമൂഹ്യമാധ്യമങ്ങളിൽ സൗഹാർദ്ദാന്തരീക്ഷം സൃഷ്ടിക്കുക

സാമൂഹ്യമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും രാഷ്ട്രീയമോ വിശ്വാസപരമോ സാമുദായികമോ ആയ എതിര്‍പ്പുകളുടെ പേരില്‍ വ്യക്തികളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കുറ്റകരമായ പ്രവണത മലയാളിസമൂഹത്തില്‍ കണ്ടുവരുന്നു


പാർവതിക്കെതിരെ അസഭ്യവർഷം. മുൻകയ്യെടുക്കാൻ നിർമാതാവ് മുതൽ ഫാൻസ്‌കമ്മിറ്റി പ്രസിഡന്റ് വരെ

കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന്റെ പേരിൽ ചലച്ചിത്രതാരം പാർവതിക്ക് നേരിടേണ്ടിവന്നത് സോഷ്യല്മീഡിയയിലെ അസഭ്യവർഷവും സ്ത്രീവിരുദ്ധതയും. സ്ത്രീവിരുദ്ധ സംസാരങ്ങളുമായി കസബ സിനിമയുടെ നിർമാതാവ് തന്നെ പാർവതിക്കും ഗീതു മോഹൻദാസിനുമെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.


‘നിങ്ങളും ബാപ്പ ചമയാനിങ്ങോട്ട് വരണ്ട’ , SFI യോട് രണ്ട് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത്

എസ്എഫ്ഐ സംസ്ഥാനവ്യാപകമായി ഫ്ലാഷ് മൊബുകള്‍ നടത്തിയതും അതിനെ തുടര്‍ന്ന ചോദ്യങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്യം വേണമെന്ന് പറഞ്ഞ് എസ്എഫ്ഐ നടത്തിയ പ്രതിഷേധങ്ങള്‍ രാഷ്ട്രീയഗിമ്മിക്കാണെന്നും അഭിപ്രായങ്ങളുയരുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി നേരത്തെ നടന്ന പല സമരങ്ങളിലും എസ്എഫ്ഐയുടെ മൗനവും എതിര്‍നിലപാടുകളും വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു


ഷഫിനെയും കത്തിക്കണമെന്ന് സിപിഎം പ്രവര്‍ത്തകന്‍. നാട് നന്നാവുമെന്നും കമന്റ്

ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനെ രാജസ്ഥാന്‍ മാതൃകയില്‍ ചുട്ടുകൊല്ലണമെന്ന് സോഷ്യല്‍ മീഡിയയില്‍ സിപിഎം പ്രവര്‍ത്തകന്റെ കമന്റ്. ഹാദിയ ഷഫിനോട് സംസാരിച്ചു എന്ന മനോരമന്യൂസ് ടിവിയുടെ വാര്‍ത്തക്ക് കീഴെയാണ് ഷഫിനെ കൊന്നുകളഞ്ഞാല്‍ നാട് രക്ഷപ്പെടുമെന്ന് സിപിഎം പ്രവര്‍ത്തകനും തിരുവനന്തപുരം സ്വദേശിയുമായ അനൂപ് സോമനാഥിന്റെ കമന്റ്.


BDS: 3 വർഷ ബ്രിഡ്ജ് കോഴ്സ് തീരുമാനത്തെ ട്രോളുന്നവരോട് BDS വിദ്യാർത്ഥിനിക്ക് പറയാനുള്ളത്

ന്ത്യ പോലൊരു രാജ്യത്തു ആരോഗ്യ രംഗം ഒരു വെല്ലുവിളി ആയിരിക്കെ, ആയിരം ആളുകൾക്ക് ഒരു ഡോക്ടർ എന്ന അനുപാതം പ്രാബല്യത്തിൽ കൊണ്ട് വരാൻ വേണ്ടി MCI കൈക്കൊണ്ട നല്ലൊരു തീരുമാനം തന്നെയായിരുന്നു അത്. പക്ഷേ കാര്യങ്ങൾ ഒരു പോലെ എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നത് കൊണ്ട് മാത്രം ഒരുപാട് എതിർപ്പുകൾ വാർത്തകളായും ട്രോളുകളായും സോഷ്യൽ മീഡിയയിൽ ഓടി നടക്കുന്നു.


സവര്‍ണന് നിരക്കാത്തത് ചെയ്യുമോ ചങ്കേ.. സിപിഎം സംവരണ നിലപാടിനെ തുറന്നുകാട്ടി ട്രോളുകള്‍

മുന്നാക്കവിഭാഗത്തിലെ ദരിദ്രര്‍ക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നും ഇതിനായി കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെടുമെന്നുമുള്ള സിപിഎമ്മിന്റെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം.


‘മോഡിഫാനാ’യ അമേരിക്കന്‍ ബാലന്‍. കള്ള വീഡിയോയുമായി സംഘ്പരിവാര്‍

മൊബൈല്‍ അപ്ലിക്കേഷനുപയോഗിച്ച് കള്ളവീഡിയോ ഉണ്ടാക്കുന്നതിനിടെ ആ വാട്ടര്‍മാര്‍ക്ക് പോലും ഒഴിവാക്കാന്‍ മോഡിഫാന്‍സ് മറന്നു.


#MeToo പത്തുവർഷങ്ങൾക്കു മുമ്പേ കാമ്പയിൻ തുടങ്ങിയത് ബ്ലാക്ക് വുമൺ ആക്ടിവിസ്റ്

2014 ൽ ഫിലാഡൽഫിയയിൽ മാർച്ച് എഗൈൻസ്റ്റ് റേപ്പ് കൾച്ചർ എന്ന ബഹുജനപ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് മീടൂ എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് ടരാന ബുർക്കെ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുകയാണ്. വീഡിയോ കാണാം


കണ്ണടച്ച് ഇരുട്ടാക്കരുത്. ഹിജാമയെ വിമർശിക്കുന്നവർ വായിക്കാൻ..

ഒരു വൈദ്യ ശാസ്ത്ര വിഭാഗം അതിന്റെ സിദ്ധാന്തം വെച്ച്‌ ആണ്‌ പ്രവർത്തിക്കുന്നത്‌ അത്‌. ആരും തങ്ങളുടെ രീതിയിൽ വിശദീകരിക്കണം എന്ന് പറയുന്നത്‌ അംഗീകരിക്കാൻ പറ്റാത്ത വസ്തുതയാണ്‌.


ജാതിയില്ലെന്നു പറയൽ ചിലർക്ക് പ്രിവിലേജ് തന്നെയാണ്. രൂപേഷ് കുമാറിന്റെ വിമർശനത്തോട് വിടി ബൽറാമിന്റെ പ്രതികരണം

” ജാതി ഇല്ലെന്നു പ്രഖ്യാപിക്കാൻ” ചിലർക്ക് ഈസിയാണെന്നും എന്നാൽ ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന ദളിത് കീഴാള സമൂഹങ്ങൾക്ക് അതത്ര എളുപ്പമല്ലെന്നും പറഞ്ഞുകൊണ്ടുള്ള എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ രൂപേഷ് കുമാറിന്റെ വിമർശനം വരുന്നത്. വിടി ബൽറാമിനെയും എംബി രാജേഷിനെയും അഡ്രെസ്സ് ചെയ്തായിരുന്നു രൂപേഷിന്റെ വിമർശനം. രൂപേഷ് കുമാറിന്റെ പ്രതികരണം ഷെയർ ചെയ്തു ഈ വിമർശനത്തെ ഏറെ ബഹുമാനിക്കുന്നുവെന്നും ജാതിയില്ലെന്നു പറയൽ ചിലർക്ക് പ്രിവിലേജ് തന്നെയാണ് എന്നും വിടി ബൽറാം ഫേസ്‌ബുക്കിൽ എഴുതി