Students protest

വിദ്യാർഥിസമരം നയിച്ചു. മൈസൂർ യൂണിവേഴ്‌സിറ്റിയിൽ ദലിത് വിദ്യാർഥിക്ക് സാമൂഹ്യബഹിഷ്‌കരണം

യൂണിവേഴ്‌സിറ്റിയുടെ അഴിമതികൾക്കെതിരെയും ഗവേഷകവിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ വേണമെന്ന ആവശ്യത്തിന് വേണ്ടിയും കാമ്പസിൽ സമരം ചെയ്‌ത ദലിത് വിദ്യാർത്ഥിയോട് സാമൂഹ്യബഹിഷ്ക്കരണം പ്രഖ്യാപിച്ചു മൈസൂർ യൂണിവേഴ്‌സിറ്റി അധികൃതർ.


മടപ്പള്ളിയിൽ പെൺകുട്ടികളെ മർദ്ദിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ വനിതാപ്രവർത്തകർ

വടകര മടപ്പള്ളി കോളേജിൽ പെൺകുട്ടികൾക്ക് നേരെ എസ് എഫ് ഐ അക്രമത്തിൽ വ്യാപകപ്രതിഷേധം. ഇരുമ്പ് കമ്പികളും ദണ്ഡും ഉപയോഗിച്ചുള്ള എസ്.എഫ്.ഐ ആക്രമണത്തില്‍ ഫ്രറ്റേർണിറ്റി പ്രവർത്തകരായ സൽവ അബ്ദുൽ ഖാദർ, സഫ്‌വാന , ആദിൽ, എം.എസ്.എഫ് നേതാവും ഹരിത ജില്ലാ സെക്രട്ടറിയുമായ സാഹിബ തംജിത, വടകര മണ്ഡലം ജനറൽ സെക്രട്ടറി മൻസൂർ ഒഞ്ചിയം, കെഎസ്‌യു പ്രവർത്തകൻ മുനവിർ എന്നിവരെയാണ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചത്.


Constructing Hindu idols inside the campus. Pondicherry University students protest saffronization

Ambedkar Students’ Association of Pondicherry University highly condemns the act of University administration that endorses religious ideals and thereby violating the article 28(1) of the Indian Constitution. And we also urge the support of student’s community of Pondicherry University to resist these non-secular attitudes of the responsible authorities and saffronization inside the campus.



എച്ച്സിയുവിൽ ആത്മഹത്യക്കെതിരെ ക്ലാസ്. രോഹിതിന്റെ മുഖംമൂടിയണിഞ്ഞു പ്രതിഷേധവുമായി എഎസ്എ

‘ആത്മഹത്യ എങ്ങനെ തടയാം’ എന്ന വിഷയത്തിൽ ഹൈദരബാദ് കേന്ദ്ര സർവകലാശാലയിൽ അധികൃതർ സംഘടിപ്പിച്ച പരിപാടിയിൽ രോഹിത് വെമുലയുടെ മുഖംമൂടികൾ അണിനെത്തി പ്രതിഷേധവുമായി വിദ്യാർഥികൾ.




ഈ സാമൂഹ്യശല്യങ്ങളെ പിടിച്ചുകെട്ടുക , അല്ലെങ്കിൽ ജയിലറകൾ വിദ്യാർത്ഥികളാൽ നിറയും. അലീഗഢ് യൂണിയൻ പ്രസിഡന്റ് പറയുന്നു

” അധികാരികളോട് ഈ അക്രമികസംഘത്തെ പിടിച്ചുകെട്ടാൻ വിദ്യാർത്ഥിയൂണിയൻ ആവശ്യപ്പെടുകയാണ്. അല്ലാത്തപക്ഷം വിദ്യാർഥിസമൂഹം ജയിലുകളിൽ നിറയും . ”


‘ഞങ്ങളെ വിൽക്കാൻ വെച്ചതല്ല’ , കണ്ണൂർ നിഫ്റ്റിലെ വിദ്യാർത്ഥിനികൾ പറയുന്നു

സാമൂഹ്യ വിരുദ്ധരായ പ്രദേശവാസികളിൽ നിന്നുള്ള ശാരീരികമായ അതിക്രമങ്ങള്‍ക്കെതിരെ കണ്ണൂർ ധര്‍മ്മശാലയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ (എന്‍.ഐ.എഫ്.ടി – നിഫ്റ്റ്) പെണ്‍കുട്ടികൾ നടത്തുന്ന സമരം ശക്തമാവുന്നു.


അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാകേസ്. ഫാറൂഖില്‍ വിദ്യാര്‍ത്ഥിപ്രതിഷേധം വിജയത്തിലേക്ക്

ഫാറൂഖ് കോളജില്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അധ്യാപകരായ നിഷാദ്, ഷാജിര്‍, യൂനുസ് എന്നിവര്‍ക്കെതിരെയാണ് ഫറോക്ക് പൊലിസ് കേസെടുത്തത്.