Suicide

‘വിദേശിയെന്നു മുദ്രകുത്തി അപമാനിക്കുന്നു’. അസമിൽ അധ്യാപകൻ ജീവനൊടുക്കി

അസമില്‍ പൗരത്വ പട്ടികയിൽ (എന്‍.ആര്‍.സിയില്‍) ഇടം ലഭിക്കാത്തതിന്റെ പേരില്‍ മുന്‍ സ്‌കൂള്‍ അധ്യാപകന്‍ ജീവനൊടുക്കി. പൗരത്വപട്ടിക ഭീഷണിയിൽ ഇതുവരെ അസമിൽ ഇരുപത്തിയൊമ്പതു പേരാണ് ജീവനൊടുക്കിയത്


എച്ച്സിയുവിൽ ആത്മഹത്യക്കെതിരെ ക്ലാസ്. രോഹിതിന്റെ മുഖംമൂടിയണിഞ്ഞു പ്രതിഷേധവുമായി എഎസ്എ

‘ആത്മഹത്യ എങ്ങനെ തടയാം’ എന്ന വിഷയത്തിൽ ഹൈദരബാദ് കേന്ദ്ര സർവകലാശാലയിൽ അധികൃതർ സംഘടിപ്പിച്ച പരിപാടിയിൽ രോഹിത് വെമുലയുടെ മുഖംമൂടികൾ അണിനെത്തി പ്രതിഷേധവുമായി വിദ്യാർഥികൾ.


ചോദ്യം ചെയ്‌തത്‌ സിപിഎം കൗൺസിലറുടെ സാന്നിധ്യത്തിൽ 12 മണിക്കൂർ. ജീവനൊടുക്കിയ ദമ്പതികൾ നേരിട്ടത് പോലീസ് ക്രൂരത

ചങ്ങനാശ്ശേരിയിൽ പോലീസ് പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ദമ്പതികൾ നേരിട്ടത് ക്രൂരമായ അവഹേളനവും പീഡനവും. സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായ അഡ്വ: സജി കുമാറിന്റെ സ്വർണക്കടയിൽനിന്നു സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയിൽ പൊലീസ് 12 മണിക്കൂർ ചോദ്യം ചെയ്യുകയായിരുന്നു ഇവരെ. അഡ്വ: സജി കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ‘വിചാരണ’.


വീടിനായി സമരം ചെയ്‌തു. അപേക്ഷ നിരസിച്ച് സർക്കാർ. മലപ്പുറത്ത് യുവാവ് ജീവനൊടുക്കി

സ്വന്തമായി ഭൂമിയും വീടും വേണം എന്ന ആവശ്യം ഉന്നയിച്ച് സമരം നടത്തിയ യുവാവ് സര്‍ക്കാരിന്‍റെ അവഗണനയെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തു. മലപ്പുറം കണ്ടന്‍ചിനക്ക് സമീപം പീടികതിണ്ണയില്‍ കുടുംബത്തോടൊപ്പം താമസമാക്കിയിരുന്ന മുരളീധരന്‍(30) എന്ന യുവാവിനെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.


ഒന്നരലക്ഷം വാങ്ങി രണ്ടരലക്ഷം തിരിച്ചടച്ചു. പോലീസില്‍ പരാതിപ്പെട്ടത് 6 തവണ. കത്തിത്തീര്‍ന്ന കുടുംബത്തിനോട് പോലീസും പലിശക്കാരും ചെയ്തത്

കടബാധ്യത കാരണം കലക്ടറേറ്റിന് മുന്നില്‍ സ്വയം തീ കൊളുത്തിയ തമിഴ്നാട്ടിലെ നാലംഗകുടുംബത്തിന്റെ ആ ചിത്രം ഏറെ കുറച്ചൊന്നുമല്ല നമ്മെ അസ്വസ്ഥപ്പെടുന്നത്. കത്തിത്തീര്‍ന്ന പതിനെട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ജീവനോടെ നിന്നു കത്തുന്ന അഞ്ചുവയസ്സുകാരിയെയും ചിത്രങ്ങളില്‍ കാണാം


കടബാധ്യത. കലക്ടറേറ്റിനു മുന്നില്‍ കുടുംബം സ്വയം തീ കൊളുത്തി. അമ്മയും മോളും മരിച്ചു

ഭീമമായ കടബാധ്യത കാരണം നിരന്തരം ഭീഷണികളുണ്ടായപ്പോള്‍ പരാതി നല്‍കാനെത്തിയ ഒരു കുടുംബത്തിലെ നാലു പേര്‍ തിരു‌നെല്‍‌വേലി കളക്ടറേറ്റില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മയും അഞ്ചുവയസുകാരിയും തല്‍ക്ഷണം മരിച്ചു.


ബ്ലൂവെയിലല്ല , ലക്ഷങ്ങളുടെ ജീവന്‍ കവര്‍ന്ന മറ്റൊരു ‘ഗെയിമു’ണ്ട്

തമിഴ്നാട്ടിലെ കര്‍ഷകര്‍ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഭീമമായ കാര്‍ഷികകടബാധ്യതകള്‍ കാരണം സ്വവസ്ത്രങ്ങള്‍ അഴിച്ച് നഗ്നരായും സ്വന്തം മൂത്രം കുടിച്ചും പ്രതിഷേധിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു