Transgender

പോളിമർ ന്യൂസ് ചാനലിന് ഒരു ട്രാൻസ് പുരുഷന്റെ  തുറന്ന കത്ത്

അക്ഷയ് ദേവിന്റെ യാഥാർഥ്യങ്ങളെ – അവന്റെ അനുഭവങ്ങൾ, അവകാശങ്ങൾ, സ്വത്വം – എല്ലാം ദഹിപ്പിക്കുക,  എന്നിട്ട് ആ തീയിൽ സ്വയം ഉന്മേഷം നേടുക, ഇതായിരുന്നു നിങ്ങളുടെ ശ്രമം. ഞങ്ങൾ അടങ്ങിയിരിക്കുമെന്നു കരുതരുത്, അസത്യങ്ങൾ മറികടന്നു, നിങ്ങൾക്ക് തോല്പിക്കാൻപറ്റാത്ത ശക്തിയായി  ഞങ്ങൾ ഉയർന്നുവരും. ഈ ലോകം ഞങ്ങളുടേതാണ്.


പാകിസ്ഥാനിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ സ്‌കൂൾ. വിദ്യാർത്ഥികൾക്ക് പ്രായപരിധിയില്ല

ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുന്നതിനായി പാകിസ്ഥാനിൽ ആദ്യമായി സ്‌കൂൾ. എക്‌സ്‌പ്ലോറിങ് ഫ്യുച്ചർ ഫണ്ട് എന്ന എൻജിഒയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആദ്യ അധ്യയന വർഷാരംഭം കഴിഞ്ഞ ദിവസമായിരുന്നു.


ട്രാൻസ്ജെൻഡറുകളോട് പോലീസ് ക്രൂരത. കസ്റ്റഡിയിലെടുത്തവരുടെ നഗ്നത പ്രദര്‍ശിപ്പിച്ച് കേരള പോലീസ്

കേരളത്തിൽ വീണ്ടും ട്രാന്‍സ്‌ജെന്റേഴ്‌സിനെതിരെ പോലീസ് ക്രൂരത. ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ് ജെന്ററിന്റെ നഗ്‌ന വീഡിയോ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു പോലീസ് ഉദ്യോഗസ്ഥർ.


എയർ ഇന്ത്യ ജോലി നിഷേധിച്ചു. രാഷ്ട്രപതിക്ക് ദയാവധത്തിന് കത്തെഴുതി ട്രാൻസ്‌ജെൻഡർ യുവതി

ഈ രാജ്യത്ത് ട്രാൻസ്‌ജെൻഡർ ആയതിനാൽ അതിജീവനം സാധ്യമല്ലെന്നും ഭരണകൂടം അതിനു അനുവദിക്കുന്നില്ലെന്നും ഷാനവി പൊന്നുസ്വാമി പറയുന്നു. നാലുതവണ അപേക്ഷിച്ചിട്ടും അർഹത നേടിയിട്ടും “ട്രാൻസ് വുമൺ ” നു ജോലി നൽകാനാവില്ലെന്ന നിലപാടിലാണ് എയർ ഇന്ത്യ.


ട്രാൻസ്‌ജെൻഡറിനു നേരെ ഭീകരമർദ്ധനം . കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവളെന്ന് അലർച്ചയും

കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വേഷം മാറിവന്ന ആളെന്നാരോപിച്ചായിരുന്നു ആക്രമണം.ഞങ്ങളീ കേരളത്തിൽ ജീവിക്കുകയല്ല , ഓരോ നിമിഷവും അതിജീവിക്കുകയാണ്. ട്രാൻസ്‌ഫോബിക്ക് കേരളത്തെ കുറിച്ച് പ്ളിങ്കു സംഗീത്

കുറച്ചു നാളുകളായി ഒരു കമ്മ്യൂണിറ്റിയെയാകെ പോലീസ് അക്രമത്തിനും ചൂഷണങ്ങൾക്കും വിധേയരാക്കികൊണ്ടിരിക്കുകയാണ്. ഞങ്ങൾ ജീവിക്കുകയല്ല, ഓരോ ദിവസവും അതിജീവിക്കുകയാണ്.


കൊച്ചിയിൽ വീണ്ടും പോലീസിന്റെ ട്രാൻസ്‌ജെൻഡർ വേട്ട. കൊച്ചി ‘ട്രാൻസ്ജെൻഡർഫ്രീ’ ആക്കുമെന്ന് പോലീസ് വെല്ലുവിളി

അറസ്റ്റിലായവര്‍ക്കെതിരെ ആംസ് ആക്ട്, ഐടി ആക്ട്, ലൈംഗിക തൊഴില്‍ എന്നിവ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.


‘നിങ്ങളൊക്കെയീ ഭൂമിയിൽ നിന്നേ പോകേണ്ടവരാ’, ട്രാൻസ്ജെൻഡറുകളോട് കോഴിക്കോട് ടൗൺ എസ്‌ഐ

ക്രൂരമായ മർദനം തുടരുന്നതിന് ഇടയിൽ ടൗൺ എസ്.ഐയോട് “അടിക്കല്ലേ സാറേ.. മരിച്ചു പോകും” എന്ന് പറഞ്ഞപ്പോൾ നിങ്ങളൊക്കെ ഈ ഭൂമിയിൽ നിന്ന് തന്നെ പോകേണ്ടവർ ആണ് എന്ന് ആക്രോശിക്കുക ആയിരുന്നുവെന്നു മർദ്ധനമേറ്റവർ തങ്ങളെ ബീച്ച് ഹോസ്പിറ്റലിൽ സന്ദർശിക്കാനെത്തിയ ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിനിധികളോട് പറഞ്ഞു.


‘രാത്രി നടക്കരുത്’. കോഴിക്കോട്ട് ട്രാന്‍സ്ജെന്‍ഡറുകളെ മര്‍ദ്ദിച്ച് പോലീസ്

തുടർവിദ്യാഭ്യാസ കലോത്സവത്തിൽ ഇന്ന് നൃത്തം അവതരിപ്പിക്കേണ്ടതിനാൽ അതിനുള്ള ഒരുക്കങ്ങൾ നടത്തി തിരിച്ചുപോവുമ്പോഴാണ് മര്‍ദ്ദനമേറ്റതെന്ന് ഇവര്‍ മാധ്യമത്തോട് പറഞ്ഞു. രാത്രി സഞ്ചരിക്കുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ വ്യാപകമാവുന്നുവെന്നും ഇവര്‍ പറയുന്നു