UP

മുസ്ലിംകള്‍ക്ക് നമസ്കരിക്കാന്‍ ശിവക്ഷേത്രം തുറന്നുകൊടുത്തു – ബുലന്ദ്ഷഹറിലെ ഹിന്ദു-മുസ്ലിം സൗഹൃദം

കലാപവും ട്രാഫിക് നിയന്ത്രണങ്ങളുമായതോടെ പലര്‍ക്കും നിശ്ചയിച്ച നേരത്ത് മസ്ജിദുകളിലേക്കെത്താനായില്ല. ആ സമയം ജയ്‍നൂര്‍ ഗ്രാമത്തിലെ ഹിന്ദുമതവിശ്വാസികള്‍ യോഗം കൂടി ശിവക്ഷേത്രത്തില്‍ നമസ്കരിക്കാനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തിലെ പൈപ്പുകളുപയോഗിച്ച് വുളുവെടുക്കാനുള്ള (അംഗശുദ്ധി) സജ്ജീകരണങ്ങളുമൊരുക്കി. 


പശുക്കളെ കൊന്നവരെ പിടികൂടണമെന്ന് യോഗി. കൊല്ലപ്പെട്ട പോലീസുകാരനെക്കുറിച്ചു മിണ്ടിയില്ല

ബുലന്ദ്​ശഹറിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ​ചൊവ്വാഴ്​ച രാത്രി നടന്ന ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പശുക്കളെ കൊന്നവർക്കെതിരെ ​ കർശന നടപടിയുണ്ടാകണമെന്ന്​ നിർദേശിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസ്​ ഇൻസ്​പെക്​ടർ സുബോധ്​ സിങ്ങി​ൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ പ്രതികരിക്കാൻ ​ തയാറായില്ല.


‘എൻ്റെ സഹോദരൻ കൊല്ലപ്പെട്ടത് അഖ്‌ലാഖ് കേസ് അന്വേഷിച്ചതുകൊണ്ട്.’ പോലീസുകാരൻ്റെ സഹോദരി

തൻ്റെ സഹോദരൻ കൊല്ലപ്പെട്ടത് അഖ്‌ലാഖിൻ്റെ കേസ് അന്വേഷിച്ചതുകൊണ്ടാണെന്നു കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ ഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയ പോലീസ് ഇൻസ്‌പെക്‌ടർ സുബോധ് കുമാര്‍ സിങിന്റെ സഹോദരി.


യുപിയിൽ ഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയത് അഖ്‌ലാഖ് കേസ് അന്വേഷിച്ച പോലീസുകാരനെ

സുബോധ് കുമാര്‍ സിങ്ങിനെ അക്രമകാരികൾ ഉന്നം വെച്ചിരുന്നതായി പോലീസ് ഡ്രൈവർ പറഞ്ഞു. പോലീസുകാരൻ്റെ മൃതദേഹം പോലീസ് വാഹനത്തിൽ തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപെടുന്നുണ്ട്. 
കൊല്ലുന്ന നാട്. ജാർഖണ്ഡിലും യൂപിയിലുമായി 2 മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന് ജനക്കൂട്ടം

രാജ്യത്ത് വീണ്ടും ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിം ഹത്യകൾ . കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജാർഖണ്ഡിലും യൂപിയിലുമായി 2 മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നിരിക്കുകയാണ് സംഘ് ഭീകരർ.ഈ സാമൂഹ്യശല്യങ്ങളെ പിടിച്ചുകെട്ടുക , അല്ലെങ്കിൽ ജയിലറകൾ വിദ്യാർത്ഥികളാൽ നിറയും. അലീഗഢ് യൂണിയൻ പ്രസിഡന്റ് പറയുന്നു

” അധികാരികളോട് ഈ അക്രമികസംഘത്തെ പിടിച്ചുകെട്ടാൻ വിദ്യാർത്ഥിയൂണിയൻ ആവശ്യപ്പെടുകയാണ്. അല്ലാത്തപക്ഷം വിദ്യാർഥിസമൂഹം ജയിലുകളിൽ നിറയും . ”


രണ്ട് ദലിത് യുവാക്കളുടെ വിവാഹം ഒരു സവർണഗ്രാമത്തെ ‘അസ്വസ്ഥപ്പെടുത്തുന്നതെങ്ങനെ’?

സഞ്‌ജയും ശീതലും വിവാഹം ചെയ്‌ത്‌ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചവരാണ്. ഉത്തർപ്രദേശിലെ നിസാംപൂർ ഗ്രാമത്തിലാണ് ദലിത് സമുദായാംഗങ്ങളായ ഇവർ രണ്ടുപേരുടെയും താമസം. താക്കൂർ വിഭാഗത്തിൽ പെട്ട സവർണർ ഭൂരിപക്ഷമായ ഈ ഗ്രാമത്തിൽ അഞ്ചോളം ദലിത് കുടുംബങ്ങൾ മാത്രേ താമസിക്കുന്നുള്ളു. തങ്ങളുടെ വിവാഹത്തിന് കുതിരപ്പുറത്തു കയറിയുള്ള ചടങ്ങ് വേണമെന്ന് ഇവർ ആഗ്രഹിച്ചതാണ് സവർണരായ താക്കൂർ വിഭാഗക്കാരെ അസ്വസ്ഥമാക്കിയത്.