ഐലൻ ഒറ്റക്കല്ല , അവനു കൂട്ടുകാരുണ്ട് . നമ്മുടെ ആദിവാസി ഊരുകളിലും ദളിത്‌ ബസ്തികളിലും കാമറകൾ ചെല്ലട്ടെ

വെട്ടിപിടിക്കലിന്റെയും അധികാരക്കൊതിയുടെയും രാജ്യതാല്പര്യങ്ങളുടെയും ഇരയാണ് ഐലൻ . ഐ എസ് ഐ എസ് എന്നാ ഭീകര സംഘടനയുടെ ക്രൂരതകൾ , പുരോഗമനത്തിന്റെ ഉത്തുംഗത എന്ന് അവകാശപ്പെടുമ്പോഴും യൂറോപ്പ് മനുഷ്യരോടു അവർ അഭയാർഥികൾ ആയി എന്ന ഒറ്റകാരണത്താൽ കാണിക്കുന്ന ഹീനമായ വിവേചനങ്ങൾ , അമേരിക്കയും ഇസ്രായേലും എന്നും ലോകത്ത് പുലരണമെന്നാഗ്രഹിച്ച അശാന്തിയുടെ വിത്തുകൾ ഇവയെല്ലാമാണ് ഐലന്റെ ജീവനെടുത്തത് . മനുഷ്യന്റെ കണ്ണിനെ ഒരു നിമിഷമെങ്കിലും നിറക്കുന്ന , ഹൃദയങ്ങളെ സ്തംഭിപ്പിക്കുന്ന ഐലനുമാർ ഉണ്ടാവാതിരിക്കട്ടെ . നമ്മുടെ വാക്കും പ്രവർത്തിയും നിലപാടുകളും പ്രതിഷേധങ്ങളും സോഷ്യൽ മീഡിയയിലെ അടയാളപ്പെടുത്തലുകളും അതിനുള്ള്താവട്ടെ .

syrian-child-turkey
ഒപ്പം ഈ മനുഷ്യത്വത്തെ വേദനിപ്പിക്കുന്ന ചിത്രവും അതിന്റെ വാർത്തയും ഏറെ ഷെയർ ചെയ്യുന്ന മലയാളികൾ , അവർ ആത്മാർത്ഥമായാണ് ഇത് ചെയ്യുന്നത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു . എന്നാൽ ബോധപൂർവ്വമോ അല്ലാതെയോ നാം ഒഴിവാക്കിയ , ഒഴിവാക്കികൊണ്ടിരിക്കുന്ന ഒരുപാട് കാഴ്ചകൾ നമുക്ക് മുന്നിലുണ്ട് . അവയോടുള്ള നമ്മുടെ നിലപാടുകളെന്ത് എന്ന് നാം ചിന്തിക്കേണ്ടതുണ്ട് .
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചിലർ കുറിച്ച അഭിപ്രായങ്ങൾ സദുദ്ദേശ്യത്തോടെ ഞങ്ങൾ ഇവിടെ പകർത്തുകയാണ്.

ദളിത്‌ ആക്റ്റിവിസ്റ്റ് അജയ് കുമാർ എഴുതുന്നു .
” തീരത്തണഞ്ഞ ആ കുഞ്ഞിന്റേതുപോലേ ഡ്രമാറ്റിക് ആയ ചിത്രങ്ങൾ ഇന്ത്യയിലെ ഏതു ആദിവാസി ഊരുകളിലും ദളിത് ബസ്തികളിലും കിട്ടും പക്ഷേ ഇന്ത്യയിലെ കാമറകൾ അങ്ങോട്ട് പൊതുവിൽ തിരിയാറില്ല!! Structural Discrimination ന്റെ ഒരു ഭാവമാണത്, ഇതിലൊക്കെ എന്തെകിലും കുഴപ്പമുണ്ടെന്നു കാമറമാനോ, അവൻ/ൾ അഭിസംബോധന ചെയ്യുന്ന പൊതു (സവർണ്ണ) ബോധമൊ കരുതുന്നുമില്ല!!
ആദിവാസി കുഞ്ഞുങ്ങൽ സാധാരണപോലേ മരിക്കും,
ദലിതരം ആദിവാസികളും സാദാരണപോലെ പട്ടിണികിടന്നുമരിക്കും, അവരൊക്കെ സാദാരണ പോലെ ബലാൽസ്ംഘം ചെയ്യപെടും, അവരൊക്കെ സാദാരണപോലേ കൊലചെയ്യപെടും
അവർക്കെതിരെ സാദാരണപോലെ തെറിവിളിക്കാം, ജാതി പറഞ്ഞു ആക്ഷേപിക്കാം, എന്തും ചെയ്യാം
എല്ലാം സാധാരണപോലേ! ”

സോമി സോളമൻ  എഴുതുന്നു :

” മരണത്തിനും വർണവിവേചനമുണ്ട് എന്ന് ചിന്തിക്കാൻ പോരുന്നവയാണ് ഇന്നലത്തെ സിറിയൻ അഭായര്തി കുഞ്ഞുങ്ങളുടെ മരണത്തെയും കേരളത്തിൽ നടന്ന ആദിവാസി സ്ത്രീയുടെ കുഞ്ഞുങ്ങളുടെയും മരണ വാർത്തയെയും കേരളം സമൂഹം സ്വീകരിച്ച രീതി .
പ്രസവിക്കാൻ വേണ്ടി വേദനയുമായി അലഞ്ഞു തിരിയേണ്ടി വരുക. പ്രസവ വേദനയോടൊപ്പം ,നിസ്സഹായരായി പുറത്താക്കപ്പെടുക , അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാത്ത ആശുപത്രിയിലെ കക്കൂസിൽ ഒരു കുഞ്ഞിനെ പ്രസവിച്ചു പോവുക ..ആ അവസ്ഥയിൽ തന്നെ അടുത്ത ആശുപതിയിലെക് യാത്ര തിരിക്കുക ..വണ്ടിയിൽ വീണ്ടും പ്രസവിക്കുക ..വീണ്ടും ആശുപത്രിയിൽ എത്തിക്കുംബോഴെകും വീണ്ടും പ്രസവിക്കുക ..ആ കുഞ്ഞുങ്ങളൊക്കെ മരിക്കുക..
മൂന്നു കുഞ്ഞുങ്ങളുടെ മരണവും , നിസ്സഹയായ സ്ത്രീക് നിഷേധിക്കപെട്ട നീതിയ്ക്ക് വേണ്ടിയും സംസാരിക്കാൻ അവര്ക്കൊപ്പം നില്ല്കാൻ , കേരളത്തിന്റെ പൊതു ബോധാത്തിനെ തടയുന്ന ആ വികാരത്തെയാണ് വിവേചനം എന്ന് വിളിക്കുന്നത്‌ .
ആദിവാസി സ്ത്രീയ്ക് മാനുഷിക അവകാശങ്ങൾ നിഷേധിച്ച . മൂന്നു കുഞ്ഞുങ്ങൾക്ക്‌ ജനിക്കാനുള്ള അവസരം നിഷേസ്ധിച്ച സംവിധങ്ങളോട് സന്ധിയിലാത്ത പ്രതികരണങ്ങൾ ആവശ്യമാണ് .
ഇനി ഒരു ആദിവാസി സ്ത്രീയ്കും ചികിത്സ നിഷേധിക്കാൻ പാടില്ല. ഒരു ആദിവാസി കുഞ്ഞും ആരോഗ്യത്തോടെ ജനിക്കാനുള്ള അവസരം നിഷേധിക്കപെട്ടു മരിക്കാൻ പാടില്ല . ”

ചലചിത്ര സംവിധായകൻ ഡോ:ബിജു എഴുതുന്നു

” സിറിയയിലെ ആ കുഞ്ഞിനു ഒരു പേരുണ്ടായിരുന്നു ഐലൻ.
പക്ഷെ വയനാട്ടിലെ ആദിവാസി യുവതിയായ അനിതയുടെ മൂന്നു കുഞ്ഞുങ്ങൾക്കു ഒരു പേരു പോലും സ്വന്തമായുണ്ടായിരുന്നില്ല .മണ്ണിന്റെ സ്പർശം പോലും ആ കുഞ്ഞിക്കാലുകൾക്ക്‌ ലഭ്യമായില്ല . ഒരു ആംബുലൻസിന്റെ ഇരമ്പലുകൾക്കു നടുവിൽ ഈ ലോകത്തെ ഒന്നു കൺ തുറന്നു നോക്കി കാണുവാൻ പോലും കഴിയാതെ തുറന്ന മിഴികൾ എന്നെന്നേക്കുമായി അടയ്ക്കപ്പെട്ടു.
മാധ്യമ ആഘോഷങ്ങൾ ഇല്ല , അന്വേഷണങ്ങളുമില്ല.
ആദിവാസി കുഞ്ഞുങ്ങളുടെ മരണത്തിനു അല്ലെങ്കിലും എന്തു വാർത്താ പ്രാധാന്യം . ആ ചിത്രങ്ങൾ എന്തിനു പുറം ലോകത്തെ കാണിക്കണം .
ജീവിതം തന്നെ മരണത്തിനു സമമായി അവഗണിക്കപ്പെട്ട ഒരു ജനതയുടെ ജീവിതത്തിനും മരണത്തിനും എന്താണു പ്രസക്തി . ഭൂരിപക്ഷ കേരളീയ സമൂഹവും ഭരണകൂടങ്ങളും കേവലം മനുഷ്യരായി പോലും കണക്കാക്കാൻ മടിക്കുന്ന ആദിവാസി ദളിത്‌ വിഭാഗങ്ങൾ ഇവിടെ ജീവിച്ചാലെന്തു , മരിച്ചാലെന്തു , ജനിക്കാതിരുന്നാലെന്തു . ആദിവാസി സ്ത്രീയുടെ പ്രസവമെടുക്കാൻ തനിക്കു സമയവും സൗകര്യവും ഇല്ല എന്നു ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്ന ഒരു സർക്കാർ ഗൈനക്കോളജിസ്റ്റ്‌ തീരുമാനിക്കുന്ന ഉദാത്ത സമൂഹമാണു നമ്മുടേതു. കേവലം ഒരു സസ്പെൻഷൻ കൊണ്ടു മാറുന്നതല്ല ഈ മനോഭാവം …പിറക്കും മുൻപേ മരിച്ചുപോകുന്ന കുഞ്ഞുങ്ങളും , പിറന്നിട്ടും ക്രിമികളെപ്പോലെ അവഗണനയുടെ സാമൂഹിക ദൂരം പേറുന്ന മനുഷ്യരും അത്ര പുതുമയുള്ള കാഴ്ച ഒന്നുമല്ല കേരളത്തിൽ . ദളിതനും ആദിവാസിയും ആകുക എന്നാൽ മനുഷ്യനായി കണക്കാക്കാതിരിക്കുക എന്നതാണു നമ്മുടെ നടപ്പു ശീലം. അതുകൊണ്ടു തന്നെ വയനാട്ടിലെ കുറിച്യ കോളനിയിലെ അനിതയുടെ ജനനത്തിൽ തന്നെ മരണപ്പെട്ട കുഞ്ഞുങ്ങൾ നമുക്കൊരു വാർത്തയേ അല്ല….ഒരു കുഞ്ഞിനെ പ്രസവിക്കാനായി കിലോമീറ്ററുകളോളം ആശുപത്രി തേടി കാട്ടിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന ആദിവാസി യുവതികൾ നമുക്കൊരു പുതുമയേ അല്ല. ആദിവാസികളുടെ പ്രസവമെടുക്കാനും ചികിൽസിക്കാനും എനിക്കു സമയവും സൗകര്യവുമില്ല എന്ന് ഒരു സർക്കാർ ഡോക്ടർ ധാർഷ്ട്യം പ്രകടിപ്പിച്ചാൽ അതും നമുക്കൊരു വിഷയമേ അല്ല . ”

mathr

മാനന്തവാടിയില്‍ കഴിഞ്ഞ ദിവസം  കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവം മൂലം  ആദിവാസി യുവതിക്ക്  മൂന്നു കുഞ്ഞുങ്ങളെയാണ് നഷ്ടമായത് . മലയാളികളുടെ അഭിമാനമെന്നും മഹത്തായ സംസ്കാരമെന്നും പറയുന്ന മാത്രഭുമി വഴിനീളെ പ്രസവം എന്ന് ചലനമറ്റ ആദിവാസിയുടെ കുഞ്ഞിനെ നോക്കി വിളിക്കുകയും അത് തിരുത്താൻ തയ്യാറാവാതിരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഈ കുറിപ്പ് എഴുതാൻ ഞങ്ങളെ പ്രേരിപിച്ചത്‌ .

An-Indian-tribal-woman-fe-007
അജയകുമാർ പറയുന്നത് യാഥാർത്ഥ്യം ആണ് .ഇന്ത്യയിലെ ദളിത്‌ ബസ്തികളിൽ , ആദിവാസി കോളനികളിൽ ചെന്ന് കാമറകൾ ചലിപ്പിച്ചാൽ ഐലന്റെ പ്രായമുള്ള ഒരുപാട് പേരെ കാണാം . തിന്നാനില്ലാതെ മരിക്കുന്ന കുഞ്ഞുങ്ങളെ കാണാം . അവിടേക്ക് പോവുമ്പോഴെ നമ്മുക്ക് ഐലൻ എന്ന ഈ കുഞ്ഞിനോടു നീതി കാണിക്കനാവൂ . കാരണം ഐലൻ ഒറ്റക്കല്ല . അവനു സഹോദരന്മാരും സഹോദരിമാരുമുണ്ട് . എല്ലായിടങ്ങളിലും ഉണ്ട് .

Be the first to comment on "ഐലൻ ഒറ്റക്കല്ല , അവനു കൂട്ടുകാരുണ്ട് . നമ്മുടെ ആദിവാസി ഊരുകളിലും ദളിത്‌ ബസ്തികളിലും കാമറകൾ ചെല്ലട്ടെ"

Leave a comment

Your email address will not be published.


*