സംവാദങ്ങൾ ആരോഗ്യകരമാവട്ടെ , ജനാധിപത്യമര്യാദകൾ മറന്നുപോവുന്ന മലയാളി

 

തന്റെ മദ്രസ കാലത്തെ അനുഭവങ്ങൾ എഴുതുകയും അതുവഴി സോഷ്യൽ മീഡിയയിൽ ഏറെ ആക്രമികപ്പെടുകയും ചെയ്ത പ്രമുഖ മാധ്യമപ്രവർത്തക വി പി റജീനയുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു . മദ്രസ കാലത്ത് അധ്യാപകരിൽ നിന്നും സുഹ്രത്തുക്കൾക്കു ഉണ്ടായ ലൈംഗികപരമായ അവഹേളനങ്ങളെ കുറിച്ചാണ് വി പി റജീന ഫേസ്ബുക്കിൽ എഴുതിയത് . ആയിരത്തിലധികം ആളുകൾ ഷെയർ ചെയ്ത പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു . മദ്രസയെയും മുസ്ലിം സമുദായത്തിലെ ഉസ്താദുമാരെയും പരിഹസിച്ചു എന്നുള്ള ആക്ഷേപങ്ങൾ നൂറുകണക്കിന് വന്നു . റജീനയുടെ പോസ്റ്റിനടിയിലെ കമന്റുകളിൽ ഏറെയും അശ്ലീലച്ചുവയും സ്ത്രീവിരുദ്ധവും ആയവയായിരുന്നു . അതേ സമയം റജീന മദ്രസയെ പൊതുവത്കരിചു എന്നും ലിംഗ സമത്വം പോലുള്ള വിഷയങ്ങളിൽ ഇസ്ലാമിനെ പ്രതിക്കൂട്ടിലാക്കി എന്നും , റജീന മുസ്ലിം സമുദായത്തിന്റെ നിലവിലെ അവസ്തകളുടെ തിരുത്തിനു വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും അവരെ കടന്നാക്രമിക്കുന്നത് ശരിയല്ലെന്നുമുള്ള രണ്ടുവാദങ്ങൾ ഫേസ്ബുക്കിൽ സജീവ സംവാദമായി തുടരുകയാണ് . ആർ എസ് എസ് പ്രവർത്തകാരവട്ടെ , ‘ ഞങ്ങൾ അന്നേ പറഞ്ഞില്ലേ , മദ്രസകൾ പൂട്ടിക്കണമെന്നു ‘ എന്ന രീതിയിലുള്ള പ്രചരണത്തിലാണു . എന്നാൽ താൻ ഒന്നിനെയും പൊതുവത്കരിചു പറഞ്ഞില്ലെന്നും തനിക്കു നേരെ നിരന്തരം തെറി വിളികൾ വരികയാണെന്നും റജീന പറഞ്ഞു .

റജീനയുടെ പോസ്ടിനടിയിലെ കമന്റുകളിൽ ഭൂരിഭാഗവും തീർത്തും അശ്ലീലവും സ്ത്രീവിരുദ്ധവുമാണു . ഒട്ടും ജനാധിപത്യ മര്യാദയില്ലാത്ത , അസഹിഷ്ണുത നിറഞ്ഞ ( വിമർശിക്കുന്നവരോടുള്ള ആൾക്കൂട്ടത്തിന്റെ പൊതുസ്വഭാവം ആയി ഇത് മാറുകയാണ് ) ഇത്തരം കമന്റുകൾ തീർത്തും അപകടകരമാണ് . തങ്ങളുടെ അനുഭാവികളോ പ്രവർത്തകരോ ഈ ക്കൂട്ടത്തിൽ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് സംഘടനകളുടെ ഉത്തരവാദിത്തമാണ് .റജീന എഴുതിയ വിഷയം പരസ്പരം കരിവാരിത്തേക്കാതെ ആരോഗ്യപരവും ഗുണപരവുമായ രീതിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട് . ആരോഗ്യകരമായ സംവാദങ്ങൾ ഇനിയും തുടരട്ടെ ,

Be the first to comment on "സംവാദങ്ങൾ ആരോഗ്യകരമാവട്ടെ , ജനാധിപത്യമര്യാദകൾ മറന്നുപോവുന്ന മലയാളി"

Leave a comment

Your email address will not be published.


*