ശ്രുതിയുടേത് പട്ടിണിമരണമല്ല.പ്രചരിച്ച ദേശാഭിമാനി വാർത്ത പുനപ്രസിദ്ധീകരിച്ചതിൽ ഖേദം.

 

ദേശാഭിമാനി പത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കുകയും സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വ്യാപകമായ ചർച്ചയാവുകയും ചെയ്തതാണ് കണ്ണൂർ പേരാവൂർ സ്വദേശി ഒമ്പതാം ക്ലാസ്സുകാരി ശ്രുതിമോളുടെ ആത്മഹത്യ. ദിവസങ്ങളോളം വിശന്നു പട്ടിണി കിടന്നാണ് ശ്രുതി ജീവൻ അവസാനിപ്പിച്ചത് എന്നാണു ദേശാഭിമാനി വാർത്ത. വാർത്ത കടപ്പാടോടെ മക്തൂബ് മീഡിയ പ്രസിദ്ധീകരിച്ചിരുന്നു. ഒപ്പം വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തെ കുറിച്ചും വാർത്ത കൊടുത്തിരുന്നു. എന്നാൽ പിന്നീട് ശ്രുതിയുടെ വീട് സന്ദര്ശിച്ച മാധ്യമങ്ങൾ , സംഭവം ആദ്യം ദേശാഭിമാനി പത്രം തീർത്തും തെറ്റായ രീതിയിലാണ് റിപ്പോര്ട്ട് ചെയ്തത് എന്ന് ശ്രുതിയുടെ അച്ഛന്റെ സംസാരസഹിതം വെളിപ്പെടുത്തുകയുണ്ടായി. കടപ്പാടോടെയാണെങ്കിലും വാർത്ത റിപ്പോര്ട്ട് ചെയ്തതിൽ മക്തൂബ് മീഡിയ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നു. ശ്രുതിയുടെയും കുടുംബത്തിന്റെയും അഭിമാനത്തിനു ക്ഷതം എല്പ്പിക്കുന്ന രീതിയിൽ വാർത്തകൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിൽ വേദനിക്കുന്നു.

ആദിവാസികളുടെ ഇടയിൽ പട്ടിണിമരണങ്ങളും പ്രയാസങ്ങളും കടുത്ത ജീവിതാനുഭവങ്ങളും കേരളത്തിൽ പുതുമയല്ല. അട്ടപ്പാടിയിലെ വാർത്തകൾ നാം ഏറെ വായിച്ചതാണ്. ഈഴടുത്ത് ധന്യരാമൻ എന്ന ആദിവാസി അവകാശ പ്രവർത്തക പൊതുശ്രദ്ധയിൽ കൊണ്ടുവന്ന വാർത്തകളും കേരളത്തിലെ ആദിവാസികോളനികളിലെ ജീവിതപ്രയാസങ്ങളെ വരച്ചുകാട്ടുന്നതാണ്. ഇത്തരം വാര്ത്തകളെ പോലും ചർച്ചയിൽ നിന്നും മറച്ചുപിടിക്കാൻ ഇങ്ങനെയുള്ള വ്യാജ വാർത്തകളാൽ സാധിക്കും എന്നതിനാൽ വാർത്ത റിപ്പോര്ടിംഗ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

” ഇപ്പോൾ എന്നെ ഉപദ്രവിക്കുവാനും തുടങ്ങി, സഹിക്കാവുന്നതിലേറെ ഞാൻ സഹിച്ചു, രാവിലെ ഏഴു മണിക്കാണ് പോവുക, ടൂഷൻ വിട്ട് വരുമ്പോൾ പന്ത്രണ്ട് മണികഴിയും, ഒരു പിടി ചോറു വരെ അച്ഛമ്മ വച്ചിട്ടുണ്ടാവില്ല, എന്നെയാണ് വഴക്കു പറയുക, കണ്ടും കേട്ടും മടുത്തു, ഞാൻ ടൂഷൻ കഴിഞ്ഞ് വരുമ്പോൾ മടുത്തു തല കറങ്ങിയായിരിക്കും വരിക ” ഇത്രയുമാണ് ആത്മഹത്യാ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നോ ഇനിയും വിശപ്പ് സഹിക്കാൻ കഴിയില്ലെന്നോ ആ കുറിപ്പിൽ ഒരിടത്തുമില്ല എന്ന് പിന്നീട് വ്യക്തമായിട്ടുണ്ട് . വാർത്ത നല്കിയ ദേശാഭിമാനി ലേഖകൻ ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകേണ്ടതുണ്ട് . രാജ്യത്തിന്റെ ഭരണത്തിലും മുഖ്യധാരരാഷ്ട്രീയത്തിലും ഇപ്പോഴും അന്തർലീനമായ സവർണാധിപത്യത്തിനു കീഴിൽ കഠിനമായ അവഹേളനങ്ങളും അവഗണനകളും നേരിടുന്ന ദളിത്‌ ആദിവാസി ന്യൂനപക്ഷങ്ങളുടെ സ്വതവും അഭിമാനവും ഏറെ വിലപെട്ടതാണ് എന്ന് മക്തൂബ് മനസ്സിലാക്കുന്നു .

-Editor

lead4_554831

 

 

Be the first to comment on "ശ്രുതിയുടേത് പട്ടിണിമരണമല്ല.പ്രചരിച്ച ദേശാഭിമാനി വാർത്ത പുനപ്രസിദ്ധീകരിച്ചതിൽ ഖേദം."

Leave a comment

Your email address will not be published.


*