പ്രിയ ആൺ സുഹൃത്തുക്കളെ നിങ്ങൾ ഞങ്ങൾ സ്ത്രീകളെ നോക്കിക്കോളൂ. പക്ഷേ…

Facebook Post – Sree Parvathy

image

“പ്രിയ ആൺ സുഹൃത്തുക്കളെ,

നിങ്ങൾ ഞങ്ങൾ സ്ത്രീകളെ നോക്കിക്കോളൂ…കാരണം അത്യാവശ്യം വായിനോട്ടമൊക്കെ ഞങ്ങളും ചെയ്യാറുണ്ട്. നല്ല ഭംഗിയുള്ളത് കണ്ടാൽ നോക്കാതിരിയ്ക്കാൻ കണ്ണില്ലാത്തവർ ഒന്നുമല്ലല്ലോ ആരും.
ഞങ്ങളിൽ ഒരാളെ ഇഷ്ടപ്പെട്ടാൽ ധൈര്യമായി അത് അവളോട്‌ തുറന്നു പറഞ്ഞോളൂ… ഇഷ്ടമല്ലെങ്കിൽ നോ പറയും എന്നല്ലാതെ അതിൽ മറ്റൊന്നുമില്ല.. അത് നോ തന്നെ ആണെങ്കിൽ പിന്നെ പുറകെ നടപ്പ് കൊണ്ട് പ്രയൊജനവുമില്ലല്ലോ. ഇനി അതല്ല ഇഷ്ടമാണെങ്കിൽ നിങ്ങളുടെ ഓരോ വിളിയ്ക്കായും മെസ്സെജിനായും അവൾ കാത്തിരിക്കുക തന്നെ ചെയ്യുകയും ചെയ്യും. ഇഷ്ടമുള്ളവൻ ശരീരത്തിൽ തൊടുമ്പോൾ അവളുടെ ഓരോ അണുവിലും ഒരു പൂവ് വിടരും… സ്വയം സുഗന്ധം പരത്തുന്ന പൂവ്…
പക്ഷേ ഇഷ്ടമില്ലാതെ ഒരുവൻ തോടുമ്പോഴോ…, ശരീരം കത്തി കാളുന്നത് പോലെ തോന്നും..
ഒരു ഭീകര യക്ഷി സിനിമ കണ്ട പോലെ ആ നിസ്സാരമായ ഒരു തൊടൽ പോലും ഓർത്ത് പിന്നെയും പല ദിവസങ്ങളിലും ഭയക്കും.

image

ഒന്നും അത്ര നിസ്സാരമല്ല…
ഒരു ഭയപ്പെടുത്തുന്ന സർപ്പം നിങ്ങളുടെ പുറത്തിഴയുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ… അതിലും എത്രയോ ഭയപ്പെടുത്തുന്നതും വേദനിപ്പിയ്ക്കുന്നതുമാണ് ഇഷ്ടമില്ലാത്ത ഒരാളാൽ ശരീരം കീഴടക്കപ്പെടുന്നത്…
എത്രമാത്രം നിസ്സഹായമാണു അപ്പോൾ ഞങ്ങളുടെ മനസ്സെന്നോ…
അവനവന്റെ ശരീരത്തിന് മുകളിൽ വരെ നിസ്സഹായാമായി നോക്കി നില്ക്കേണ്ട അവസ്ഥ നിങ്ങൾക്ക് ഊഹിക്കാമോ…
ഒരു മുറിവ് പറ്റുന്ന പോലെ എന്നൊക്കെ ആലങ്കാരികമായി പറഞ്ഞാലും പ്രണയമില്ലാതെയുള്ള കീഴ്പ്പെടുത്തൽ മരണത്തിനു സമമാണ്.. ചാരിത്യ്ര ശുദ്ധിയോ, സാമൂഹിക സദാചാര ബോധമോ ഒന്നും കൊണ്ടല്ല, പക്ഷേ ഞങ്ങളുടെ ശരീരം അത് ഞങ്ങളുടെതാണ്, അതിൽ അവകാശവും ഞങ്ങൾക്കാണ് എന്നുള്ളതുകൊണ്ട്. ഓരോരുത്തർക്കും അതങ്ങനെ തന്നെയാണ്. മുന്നിലുള്ള എല്ലാ പുരുഷനും അങ്ങനെയാണെന്ന് കരുതാൻ തക്ക മണ്ടത്തരം ഒന്നും ഇല്ല… ഏറ്റവുമധികം നല്ല സൌഹൃദങ്ങൾ പങ്കു വയ്ക്കപ്പെടുന്നതും വിശ്വസിയ്ക്കാൻ കൊള്ളാവുന്നതും എന്ന് തോന്നിയിട്ടുള്ളതും പുരുഷൻ തന്നെയാണു… പ്രണയിക്കാനും പുരുഷൻ തന്നെ വേണം…
പക്ഷേ ചിലർ…. ആ ചിലർ എത്രയോ ചുരുക്കമായിരിക്കാം… പക്ഷേ ആ ചിലതുകൾ ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്…
പെണ്ണിന്റെ ഭയമാണോ സ്നേഹമാണോ വലുത് എന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തണം.. കാരണം ഭയത്തിൽ സ്നേഹമില്ല… വെറുപ്പും അറപ്പും മാത്രമേ ഉണ്ടാകൂ… അങ്ങനെ ജീവിക്കുന്നതെന്തിനു എന്ന ചോദ്യവും സ്വയം ചോദിക്കപ്പെട്ടെ ഈ ചിലർ…”

(ഫേസ്ബുക്കിലെ പ്രസക്തമെന്നു തോന്നുന്ന കുറിപ്പുകളാണ് ഫേസ്ബുക് പോസ്റ്റ് കോളത്തിൽ പ്രസിദ്ധീകരിക്കാറുള്ളത്. ഇതു പൂർണമായും എഴുത്തുകാരന്റെ അഭിപ്രായവും വാക്കുകളുമാണ്)

Painting Courtesy: ‘Manasa’

Be the first to comment on "പ്രിയ ആൺ സുഹൃത്തുക്കളെ നിങ്ങൾ ഞങ്ങൾ സ്ത്രീകളെ നോക്കിക്കോളൂ. പക്ഷേ…"

Leave a comment

Your email address will not be published.


*